Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വനിതാ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നൽകും; കണ്ടു മടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തുകയണ് മലയാള സിനിമ എന്ന് മുഖ്യമന്ത്രി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

വനിതാ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നൽകും; കണ്ടു മടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തുകയണ് മലയാള സിനിമ എന്ന് മുഖ്യമന്ത്രി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ശനിയാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരാസ്‌കാരങ്ങൾ സമർപ്പിച്ചു.സിനിമാ- സങ്കേതിക രംഗത്ത് സ്ത്രീകളുടെ പങ്ക് വർധിച്ചു. അത് ഇനിയും ഉയരണമെന്നും വനിതാ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപ നൽകുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. മലയാള സിനിമയുടെ വളർച്ചയ്ക്ക് ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണ്.സിനിമ കേവലം ഒരു വിനോദം മാത്രമല്ല, സിനിമ ഉന്നതമായ കലാരൂപമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു അവാർഡിന് അർഹമായ സിനിമകളെ മുഖ്യമന്ത്രി പ്രശംസിച്ചു.

സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി.ദാനിയേൽ പുരസ്‌കാരം സംവിധായകൻ കെ.പി.കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ആജീവനാന്ത പുരസ്‌കാരം മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു.
2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശിപ്പിച്ചു. 'മലയാള സിനിമ, നാൾവഴികൾ' റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് മന്ത്രി ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു.

മികച്ച നടനുള്ള അവാർഡ് ബിജു മേനോനും ജോജു ജോർജും മികച്ച നടിക്കുള്ള പുരസ്‌കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ്. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് മകളാണ് ഏറ്റുവാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP