Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഴികൾ അടയ്ക്കലും മീഡിയൻ പരിഷ്‌കരണവും അടക്കം റോഡുകളിലെ അപാകതകൾ പരിഹരിക്കും; കണ്ണൂർ ജില്ലാ വികസന സമിതിയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

കുഴികൾ അടയ്ക്കലും മീഡിയൻ പരിഷ്‌കരണവും അടക്കം റോഡുകളിലെ അപാകതകൾ പരിഹരിക്കും; കണ്ണൂർ ജില്ലാ വികസന സമിതിയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജില്ലയിൽ അപകടങ്ങൾ ഉണ്ടാവുന്നത് തുടർക്കഥയാവുകയാണ്. ഇതിനുപുറമേ കണ്ണൂർ ജില്ലയിൽ പല സ്ഥലങ്ങളും മണിക്കൂറുകളോളം ആണ് ബ്ലോക്ക് ഉണ്ടാവുന്നത്. പുതിയതെരു, മീത്തലെ പീടിക, നടാൽ ഗേറ്റ്, കാൽടെക്‌സ് സിഗ്‌നൽ, താഴെ ചൊവ്വ തുടങ്ങിയ പല പ്രദേശങ്ങളിലും ബ്ലോക്ക് ഉണ്ടാകുന്നത് പതിവായി മാറിയിരിക്കുകയാണ് ഇപ്പോൾ. പല സ്ഥലത്തും റോഡിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. പാച്ച് വർക്ക് ചെയ്തു കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ ഇത് ഇളകി വരുന്ന അവസ്ഥയാണ് പല സ്ഥലത്തും.

കണ്ണൂരിൽ പുതിയതെരു മുതൽ ചാല വരെ ദേശീയപാതയിൽ മീഡിയൻ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങൾ കൂടുന്നതിനാൽ അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകർന്ന ഡിവൈഡറുകൾ പുനർനിർമ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഎച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

കുഴികൾ അടക്കുക, മീഡിയനുകൾ പരിഷ്‌ക്കരിക്കുക, റിഫ്ളക്ടറുകൾ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടർന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയിൽ 63 ഹസാർഡ് മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതൽ താണ വരെ 150 മീഡിയൻ മാർക്കറുകൾ സ്ഥാപിച്ചതായും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. ബാക്കി വരുന്ന മീഡിയൻ മാർക്കറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയിൽ തോട്ടട പോളിടെക്നിക്കിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അഥോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വർഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു.

ആദിവാസി കോളനികളിലുള്ളവർക്ക് ആശ്രയമായ കോളയാട്-പെരുവ-കടൽക്കണ്ടം പാലം നിർമ്മാണത്തിന് യൂസർ ഏജൻസിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ നൽകേണ്ട അപേക്ഷ. അടിയന്തിരമായി നൽകണമെന്ന് കെ കെ ശൈലജ ടീച്ചർ എംഎൽഎ നിർദ്ദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിർമ്മാണത്തിന് 0.1378 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP