Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തെ ഉന്നത നേതാവിന്റെ അനുയായികളുടെ പാസില്ലാത്ത കള്ള് വണ്ടിയും, മണ്ണ് ലോറിയും പിടികൂടി; ഈരാറ്റുപേട്ട സി ഐയോട് പ്രതികാര നടപടി; സിഐയെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലേക്ക് സ്ഥലം മാറ്റി; രാഷ്ട്രീയക്കാരുടെ പ്രതികാര നടപടി തുടർക്കഥയാകുമ്പോൾ

കോട്ടയത്തെ ഉന്നത നേതാവിന്റെ അനുയായികളുടെ പാസില്ലാത്ത കള്ള് വണ്ടിയും, മണ്ണ് ലോറിയും പിടികൂടി; ഈരാറ്റുപേട്ട സി ഐയോട് പ്രതികാര നടപടി; സിഐയെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലേക്ക് സ്ഥലം മാറ്റി; രാഷ്ട്രീയക്കാരുടെ പ്രതികാര നടപടി തുടർക്കഥയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു ശ്രദ്ധേയ ചിത്രത്തിൽ മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രം തന്റെ സ്വദേശമായ കാസർകോടിനെക്കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്..ജാഥ തുടങ്ങാനും സ്ഥലം മാറ്റാനും മാത്രമുള്ള ഒരു നാടാണ് കാസർകോട് എന്ന്.സിനിമയെക്കാളുപരി കാസർകോട് ജില്ല നേരിടുന്ന അവഗണനയെത്തുടർന്ന് ആ ജില്ലക്കാർക്കിടയിൽ തന്നെ ഇത്തരം അഭിപ്രായം നിലനിന്നിരുന്നു.

അതിന് പ്രധാനകാരണം കേരളത്തിൽ തെക്കൻ ജില്ലകളിൽ ഉന്നത ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ അപ്രീതിക്ക് പാത്രമാകുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രതികാര നടപടിയെന്നോണം സ്ഥലം മാറ്റിയിരുന്നത് കാസർകോടെക്കാണ്.ഇടക്കാലത്ത് ഇത്തരം രീതിക്ക് അൽപ്പം വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത്തരം പ്രതികാര നടപടികൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് ഇത്തരത്തിൽ ഒരു പ്രതികാര നടപടിയുടെ കഥ ഇപ്പോൾ പുറത്ത് വരുന്നത്.തന്റെ അനുനായികൾക്കെതിരെ നടപടി സ്വീകരിച്ച ഈരാറ്റുപേട്ട സി ഐയാണ് കാസർകോടേക്ക് സ്ഥലം മാറ്റിയത്.നേതാക്കന്മാർക്കും ശിങ്കിടികൾക്കും വേണ്ടി കൃത്യനിർവ്വഹണത്തിൽ വിട്ടു വീഴ്ച ചെയ്യാത്ത ഉദ്യോഗസ്ഥരെ തെക്ക് വടക്ക് നടത്തിക്കുന്നതായി പരാതി വീണ്ടും ഉയരുകയാണ്.അതിന് തെളിവാണ് ഈരാറ്റുപേട്ട സി ഐ യുടെ സ്ഥലം മാറ്റം.

പൂഞ്ഞാർ മണ്ഡലത്തിലെ ഉന്നതനായ നേതാവിന്റെ ശിങ്കിടികളുടെ പാസില്ലാത്ത കള്ളു വണ്ടിയും മണ്ണ് ലോറിയും പിടിച്ചതിലുള്ള കലിപ്പാണ് ഇൻസ്പക്ടറുടെ സ്ഥലം മാറ്റത്തിൽ കലാശിച്ചത്.നേതാവിന്റെ ബൈക്കിൽ ട്രിപ്പിൾ അടിക്കുന്നതും, ഹാൻസ് കച്ചവടം നടത്തുന്നതിനുമെതിരെ നിയമ നടപടി എടുത്തതും നേതാവിനെ പ്രകോപിപ്പിച്ചു.കേസ് എടുക്കരുതെന്ന് നേതാവിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അത് വകവയ്ക്കാതെ തന്റെ ശിങ്കിടികൾക്കെതിരെ സിഐ കേസ് എടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഈരാറ്റുപേട്ട ഇൻസ്‌പെക്ടർ കണ്ണിലെ കരടായത്.

ഇതോടെയാണ് ഇൻസ്‌പെക്ടറെ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലേക്ക് മാറ്റിയത്.ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ പ്രായപൂർത്തിയാകാത്ത കുട്ടി മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയെ എടുത്തിരുന്ന പ്രതിയെ മിനിറ്റുകൾക്കും പൊക്കിയത് ഈരാറ്റുപേട്ട ഇൻസ്‌പെക്ടർ ആയിരുന്നു. ഈരാറ്റുപേട്ട മേഖലയിലെ ഒൻപത് ഗുണ്ടകളെ അകത്താക്കിയതും കഞ്ചാവ് മാഫിയയെ ഒതുക്കിയതും ഇദ്ദേഹമായിരുന്നു.

പൊലീസിൽ അന്തസ്സായും, കൃത്യമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കൃത്യ നിർവ്വഹണം എങ്ങനെയാണ് നടക്കുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഉന്നതരുടേയും രാഷ്ട്രീയക്കാരുടെ ശിങ്കിടികൾ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾ കണ്ടില്ലെന്ന് നടിച്ച് സമാധാനപാലകരാകേണ്ടി വരുന്നവരാണ് കേരളാ പൊലീസിൽ അധികമാളുകളുമെന്ന് ആക്ഷേപം ശക്തമാകുന്നുണ്ട്.ഇടക്കാലത്ത് നിന്നിരുന്ന ഇത്തരം പ്രതികാര നടപടി വീണ്ടും ആരംഭിച്ചതിൽ പ്രതിഷേധം ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP