Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിൽ എന്ന് സ്ഥിരീകരിക്കാത്ത വാർത്ത; ലി ക്വിയോമിങ് പുതിയ പ്രസിഡന്റ് എന്നും അഭ്യൂഹം; എസ് സി ഒ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷി ഉസ്ബക്കിസ്ഥാനിൽ പോയപ്പോൾ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തലപ്പത്ത് നിന്ന് നീക്കി; ചൈനയിലെ ട്വിറ്റർ ഹാൻഡിലുകളിൽ പ്രചാരണം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിൽ എന്ന് സ്ഥിരീകരിക്കാത്ത വാർത്ത; ലി ക്വിയോമിങ് പുതിയ പ്രസിഡന്റ് എന്നും അഭ്യൂഹം; എസ് സി ഒ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷി ഉസ്ബക്കിസ്ഥാനിൽ പോയപ്പോൾ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തലപ്പത്ത് നിന്ന് നീക്കി; ചൈനയിലെ ട്വിറ്റർ ഹാൻഡിലുകളിൽ പ്രചാരണം

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ചൈനയിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്ത. പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ പീപ്പിൾസ് ലിബറേഷൻ ആർമി വീട്ടുതടങ്കലിലാക്കി എന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത. ചൈനീസ് മാധ്യമങ്ങൾ ഈ അഭ്യൂഹങ്ങൾ ശരിവച്ചിട്ടില്ല. എന്നാൽ, ചില ചൈന ഹാൻഡിലുകളിൽ നിന്നുള്ള ട്വീറ്റുകൾ ഈ സൂചന നൽകുന്നു. പിഎൽഎയുടെ കമാൻഡർ ജനറൽ ലി ക്വിയോമിങ് ഷി ജിൻ പിങ്ങിന് പകരം പ്രസിഡന്റ് ആയെന്നും വാർത്ത പരന്നു. ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ എസ് സി ഒ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ഷീയെ വീട്ടുതടങ്കലിലാക്കിയതെന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.

ഡൽഹിയിൽ, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഈ വാർത്തയെ കുറിച്ച് ട്വീറ്റ് ചെയ്തു. ഷി സമർഖണ്ഡിലായിരിക്കെ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ അദ്ദേഹത്തെ സൈന്യത്തിന്റെ ചുമതലയിൽ നിന്ന് നീക്കി. ഇതെ തുടർന്ന് വീട്ടുതടങ്കലുണ്ടായി എന്നാണ് അഭ്യൂഹം, സ്വാമി ട്വീറ്റ് ചെയ്തു.

ഷി ജിങ്പിങ്ങിനെതിരെ രാഷ്ട്രീയ ഉപജാപം നയിച്ച ഉന്നത സൈനിക നേതാവ് സൺ ലിജുനെ ചൈനീസ് കോടതി ജീവപര്യന്തം തടങ്കലിലാക്കിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്ത് ഒരുദിവസം പിന്നിട്ട ശേഷമാണ് ഈ വാർത്ത വരുന്നത്.

പീപ്പിൾസ് ലിബറേഷൻ ആർമി ഇപ്പോൾ, ബീജിങ്ങിലേക്ക് നീങ്ങുകയാണെന്ന് അവകാശപ്പെട്ട് അമേരിക്കയിൽ താമസിക്കുന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തക ജെന്നിഫർ സെങ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തു. 'സെപ്റ്റംബർ 22 ന് ബീജിങ്ങിലേക്ക് സൈനിക വാഹനങ്ങൾ നീങ്ങുന്നത് കാണാമായിരുന്നു. ബീജിങ്ങിന് അടുത്ത് ഹുവാൻലായ് കൗണ്ടിയിൽ നിന്ന് ഹെബെ പ്രവിശ്യയിലെ സാങ്ജിയാകോ സിറ്റിയിലേക്കാണ് സൈനിക വാഹനങ്ങൾ നീങ്ങിയത്. ഇത് 80 കിലോമീറ്റർ ദൂരമുണ്ട്. പിഎൽഎയുടെ തലപ്പത്ത് നിന്ന് ഷീയെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നീക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു', ജെന്നിഫറിന്റെ ട്വീറ്റ് ഇങ്ങനെ.

ചൈനയിൽ 60 ശതമാനം വിമാനങ്ങൾ വെള്ളിയാഴ്ച പറന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് ഔദ്യോഗിക വിശദീകരണമില്ല. 'എന്തൊക്കെയോ പുകമറകൾ ഉണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എവിടെയോ തീ പടർന്നിരിക്കുന്നു, ചൈന അസ്ഥിരമാണ്,'അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ചൈനീസ് എഴുത്തുകാരൻ ഗോർഡൻ ചാങ് ട്വീറ്റ് ചെയ്തു.

ഏതായാലും, സാധാരണഗതിയിൽ ഉണ്ടാകാറുള്ളതിനേക്കാൾ, കുറവ് വിമാനഗതാഗതമാണ് വെള്ളിയാഴ്ച ചൈനയിലെന്ന് ഫ്‌ളൈറ്റ് റഡാർ രേഖകൾ കാണിക്കുന്നു. ആഭ്യന്തര വിമാനങ്ങൾ മാത്രമാണ് കൂടുതലായി പറന്നത്. ബിജിങ് സൈനിക നിയന്ത്രണത്തിലാണെന്നും പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി മുൻ അംഗമായ സോങ് പിങ്ങിനെ സെൻട്രൽ ഗാർഡ് ബ്യൂറോയുടെ ചുമതല ഏൽപ്പിച്ചെന്നും വാർത്തയുണ്ട്.

ഷാങ്ഹായി കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷം മടങ്ങി എത്തിയ ഷിജിൻ പിങ്ങിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചെന്നും ഇന്റർനെറ്റിൽ വാർത്ത പ്രചരിക്കുന്നു.

സൺ ലിജുന്റെ കലാപം

ഷി ജിൻപിങ്ങിനോട് വിശ്വസ്തത കാട്ടാതിരിക്കുകയും, രാഷ്ട്രീയ ഉപജാപം നയിക്കുകയും ചെയ്ത സൺ ലിജുങ്ങിനെ ജീവപര്യന്തം തടവിന് വിധിച്ചതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നതെന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്തിരിക്കെ, പാർട്ടി ഐക്യം തകർക്കാൻ ഉപസുരക്ഷാ മന്ത്രിയായിരുന്ന സൺ ലിജുൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. എന്തായാലും ചൈനയിലേതടക്കം, ലോകത്തെ മുഖ്യ വാർത്താ ചാനലുകൾ ഒന്നും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP