Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ആരെയും തെറി പറഞ്ഞിട്ടില്ല, മോശമായി പെരുമാറിയപ്പോൾ പ്രതികരിച്ചതാണ്; പൊതുവേ ഇന്റർവ്യൂ നൽകാൻ ഭയമാണ്; അപ്പുറത്ത് ഇരിക്കുന്ന ആളെക്കുറിച്ച് കുറച്ചെങ്കിലും പഠിച്ച് ചെയ്യുന്നതാണ് നല്ലത്; ഇന്റർവ്യൂ വിവാദത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി

ഞാൻ ആരെയും തെറി പറഞ്ഞിട്ടില്ല, മോശമായി പെരുമാറിയപ്പോൾ പ്രതികരിച്ചതാണ്; പൊതുവേ ഇന്റർവ്യൂ നൽകാൻ ഭയമാണ്; അപ്പുറത്ത് ഇരിക്കുന്ന ആളെക്കുറിച്ച് കുറച്ചെങ്കിലും പഠിച്ച് ചെയ്യുന്നതാണ് നല്ലത്; ഇന്റർവ്യൂ വിവാദത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ശ്രീനാഥ് ഭാസി. താൻ ആരെയും തെറി പറഞ്ഞിട്ടില്ല. മോശമായി തന്നോട് പെരുമാറിയവരോട് സാധാരണ മനുഷ്യൻ എന്ന നിലയിൽ പ്രതികരിക്കുകയായിരുന്നു എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ചട്ടമ്പി സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.''എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരിൽ സാധാരണ മനുഷ്യനെന്ന രീതിയിൽ മറുപടികൊടുത്തു. ആരെയും തെറിവിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല.''ശ്രീനാഥ് ഭാസി പറഞ്ഞു.

ആദ്യം ഇതേ കുറിച്ച് ഒന്നും സംസാരിക്കാൻ നടൻ തയ്യാറായിരുന്നില്ല.. ആരാധകരും മാധ്യമങ്ങളും താരത്തെ തീയറ്ററിൽ വെച്ച് തന്നെ പൊതിഞ്ഞിരുന്നു.അവിടെ നിന്ന് പുറത്ത് കടക്കാനും നടൻ കുറച്ച് ബുദ്ധിമുട്ടി.ശേഷം കാറിൽ കയറിയതിന് പിന്നാലെയാണ് സിനിമയെ കുറിച്ച് അല്ലാതെ മറ്റൊന്നും പറയാൻ ഇല്ലെന്നും എന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് ആരും കൈകടത്തരുത് എന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞത്. ഉടനെ അതൊന്നും ഞങ്ങൾക്ക് അറിയേണ്ട എന്നും ഇപ്പോൾ നടന്ന സംഭവത്തിൽ താങ്കളുടെ ഭാഗത്ത് തെറ്റുണ്ടോ എന്നുമുള്ള ചോദ്യത്തിന് എന്റെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി.

ആവശ്യത്തിൽ കൂടുതൽ ചർച്ച ഈ വിഷയത്തിൽ എന്നെക്കുറിച്ചുണ്ട്. എന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല.ഞാൻ എന്നെ അപമാനിച്ചതിന്റെ പേരിൽ ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല.. എന്നുമാണ് കാറിൽ ഇരുന്ന നടൻ പ്രതികരിച്ചത്.

ഇതിനൊപ്പം മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്റർവ്യൂവിനെക്കുറിച്ചുള്ള തന്റെ കാഴ്‌ച്ചപ്പാട് ശ്രീനാഥ് ഭാസി പറയുന്നുണ്ട്.ചോദ്യങ്ങൾ ആവർത്തിക്കുന്നത് മടുപ്പുളവാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നും അഭിമുഖം നടത്തുന്നവർ കൃത്യമായി പണിയെടുക്കാത്തതുകൊണ്ടാണ് ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.താനും ഇതേ ജോലി ചെയ്തതാണെന്നും അതിനാൽ തന്നെ കാര്യങ്ങൾ തനിക്ക് ബോധ്യമാകുമെന്നും ശ്രീനാഥ് പ്രതികരിച്ചു.

അഭിമുഖം ചെയ്യുന്ന ആളെക്കുറിച്ച് കുറച്ചൊക്കെ റിസർച്ച് ചെയ്തിട്ടാണ് ചെയ്യുന്നതെങ്കിൽ മികച്ച ചോദ്യങ്ങളുണ്ടാകുമെന്നും അപ്പോൾ തന്നെ മികച്ച ഉത്തരങ്ങൾ ലഭിക്കുമെന്നും താരം പറയുന്നു.സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിൽ സിനിമയെക്കുറിച്ചല്ല പലപ്പോഴും ചോദ്യങ്ങൾ ഉണ്ടാകുന്നതെന്നും അത് ഉണ്ടായാൽ തന്നെ കൃത്യമായ മറുപടികൾ നൽകാനും കഴിയുമെന്നും ശ്രീനാഥ് ഭാസി പറയുന്നു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാൻ ആവശ്യപ്പെട്ട നടൻ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.അഭിമുഖത്തിനിടെ നടൻ തന്നോടും ക്ര്യൂ മെമ്പേഴ്സിനോടും മോശമായി പെരുമാറി എന്നും ഭീഷണിപ്പെടുത്തി എന്നുമാണ് അവതാരിക നടന് എതിരെ നൽകിയ പരാതി.

ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നും ഇവരുടെ പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി നേരത്തേ തന്നെ പൊലീസ് എടുത്തിരുന്നു.അതേസമയം മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിക്കെതിരെ കേസ് മരട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകൾ പ്രകാരം താരത്തിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും മാധ്യമപ്രവർത്തക പരാതി നൽകിയിട്ടുണ്ട്. സംഘടനയുടെ സെക്രട്ടറിക്കാണ് പരാതി നൽകിയിരിക്കുന്നത്. മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ റെഡ് എഫ്.എമ്മിലെ അർ.ജെയെ അഭിമുഖത്തിനിടയിൽ ശ്രീനാഥ് ഭാസി തെറി വിളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. നിലവിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP