Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; പട്നയിലെ റാലിക്കിടെ വധിക്കാൻ പരിശീലനവും നടത്തി; യുപിയിലെ നേതാക്കളേയും ലക്ഷ്യമിട്ടു; മോദിയെ വകവരുത്താൻ ആലോചിച്ചത് ജൂലായ് 12-ന് നടന്ന റാലിക്കിടെ; പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു; 120 കോടി ഹവാല ഇടപാടിലൂടെ സമാഹരിച്ചു; പരിങ്ങത്തൂർ സ്വദേശിയുടെ റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നത്

ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; പട്നയിലെ റാലിക്കിടെ വധിക്കാൻ പരിശീലനവും നടത്തി; യുപിയിലെ നേതാക്കളേയും ലക്ഷ്യമിട്ടു; മോദിയെ വകവരുത്താൻ ആലോചിച്ചത് ജൂലായ് 12-ന് നടന്ന റാലിക്കിടെ;  പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു; 120 കോടി ഹവാല ഇടപാടിലൂടെ സമാഹരിച്ചു; പരിങ്ങത്തൂർ സ്വദേശിയുടെ റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറിൽവച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലായ് 12-ന് പട്നയിൽ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രധാനമന്ത്രിക്കെതിരെ അക്രമം നടത്താൻ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

ജൂലൈ 12ന് ബിഹാറിലെ പട്‌നയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായി. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഭീകരപ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കലാപമുണ്ടാക്കൽ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

വിദേശത്തുനിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാനേതാക്കൾക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ഷെഫീഖ് പായത്ത് ഖത്തറിൽ നിന്ന് എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നൽകിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ ഡൽഹിയിൽ നിന്നുള്ളയാളും ഒരാൾ കേരളത്തിൽ നിന്നുള്ള ഷഫീഖ് പായത്ത് എന്നയാളുമാണെന്നാണ് വിവരം. 2018 മുതൽ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്.

ഇഡി കസ്റ്റഡിയിലുള്ള നാല് പേരുടെയും ഭാഗത്തേക്ക് കൂടുതൽ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യം. ജൂലൈയിൽ ബീഹാറിലെ പറ്റ്‌നയിൽ വെച്ച് നടന്ന റാലിയിൽ വച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുപിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്.

ഈ സംഘങ്ങൾക്കായി മാരകമായ ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവ പോപ്പുലർ ഫ്രണ്ട് ശേഖരിച്ചിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഷഫീഖ് പായേത്തിന് പുറമെ കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്. പർവേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, അബ്ദുൾ മുഖീത്ത്. ഇതിൽ പർവേസ് മുഹമ്മദ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡൽഹി ഘടകം പ്രസിഡന്റാണ്. ഈ നാല് പേർക്കെതിരെയും 2018 മുതൽ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.

ഖത്തറിൽ ഉണ്ടായിരുന്ന ഷഫീഖ് പായേത്ത്, തന്റെ എൻആർഐ അകൗണ്ടിലൂടെ പോപ്പുലർ ഫ്രണ്ട്ന് എത്തിച്ച പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിനിയോഗിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. റിയൽ എസ്റ്റേറ്റ് സംരഭങ്ങളിൽനിന്ന് ലഭിച്ച പണം പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചതിന്റെ വിശദശാംശങ്ങളും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ഡൽഹി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്‌ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലയളവിലും നരേന്ദ്ര മോദി പട്നയിൽ പങ്കെടുത്ത റാലിക്കിടെ ആക്രമണം ഉണ്ടായിരുന്നു. 2013 ൽ പട്നയിൽ നരേന്ദ്ര മോദി പങ്കെടുത്ത റാലിക്കിടെ ഇന്ത്യൻ മുജാഹദീൻ ഭീകരരാണ് ഭീകരാക്രമണം നടത്തിയത് എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപവും, തീവ്രവാദ പ്രവർത്തനങ്ങളും നടത്തുന്നതിന് ഇതുവരെ 120 കോടിയോളം രൂപ സംഘടന പിരിച്ചതായും ഇ.ഡി റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പണമായി ലഭിച്ച സംഭാവനയാണ്. പണം നിക്ഷേപിച്ച പലരും അജ്ഞാതരും, സംശയിക്കപ്പെടുന്നവരുമാണ്. വിദേശത്തുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അകൗണ്ടിലൂടെ അയക്കുന്ന പണം പോപ്പുലർ ഫ്രണ്ട് എത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരാതിരിക്കാനാണ് ഇത്തരം ഇടപാടെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP