Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മട്ടന്നൂരിൽ അക്രമം നടത്തിയവരെ ഒറ്റപ്പെടുത്തണം: എൻ. ഹരിദാസ്

സ്വന്തം ലേഖകൻ

കണ്ണൂർ: ഹർത്താൽ പ്രഖ്യാപിക്കുകയും അതിനു ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചു വിടുകയും, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മട്ടന്നൂരിലെ ഖണ്ഡ് കാര്യാലയം ബോബ് എറിഞ്ഞ് തകർക്കാൻ ശ്രമിക്കുകയും ചെയ്തതിലൂടെ പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വെച്ചത് വർഗ്ഗീയ കലാപത്തിനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് ആരോപിച്ചു.

രാവിലെ ആറ് മണിക്കാണ് ഹർത്താലെന്ന് പ്രഖ്യാപിച്ചെങ്കിലും അർദ്ധരാത്രി മുതൽ അക്രമം ആരംഭിച്ചു. എയർപോർട്ടിലേക്ക് വരുന്നവരെയും പോകുന്നവരെയും ആക്രമിച്ചു. പത്രവിതരണക്കാരെ ആക്രമിച്ചു. കെ എസ് ആർ ടി സി ബസ്സുകൾ ആക്രമിച്ചു. വാഹനങ്ങൾക്കു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. നാടെങ്ങും ഭീകത സൃഷ്ടിച്ചു. ഇതിലൂടെ ന്യൂനപക്ഷ വേട്ട എന്ന് പ്രചരിപ്പിച്ച് ഒരു വിഭാഗത്തെ ഭയവിഹ്വലരാക്കി കൂടെ കൂട്ടാനാണ് ഇവർ ശ്രമിക്കുന്നത്. ഇവരുടെ ദുഷ്ടലാക്ക് തിരിച്ചറിയാൻ ന്യൂനപക്ഷ സമൂഹം തയ്യാറാകണം. അക്രമകാരികളെ തിരിച്ചറിത്ത് ഒറ്റപ്പെടുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.

ജില്ലയിൽ നടന്ന ആക്രമത്തിന് നേതൃത്വം നല്കിയവരെയും ആഹ്വാനം ചെയ്തവരെയും നിയമത്തിന്റെ മുന്നിലെത്തിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ്പ്രസ്താവനയിൽ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP