Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാദ് അൽ ഹമർ മാൾ പൂർത്തിയാക്കിയതായി യൂണിയൻ കോപ്

നാദ് അൽ ഹമർ മാൾ പൂർത്തിയാക്കിയതായി യൂണിയൻ കോപ്

സ്വന്തം ലേഖകൻ

ദുബൈ: നാദ് അൽ ഹമർ മാൾ പദ്ധതി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ സ്ഥാപനമായ യൂണിൻ കോപ്. മികച്ച ഷോപ്പിങ് അനുഭവം നൽകുക ലക്ഷ്യമിട്ട് കൊണ്ട് തുടങ്ങുന്ന മാളിൽ ഇപ്പോൾ തന്നെ 100 ശതമാനവും വാടകയ്ക്ക് നൽകി കഴിഞ്ഞു. 2022 സെപ്റ്റംബർ 29ന് മാൾ തുറന്നു നൽകും. ഇതോടെ പുതിയ മാളും ദുബൈയിലെ മുൻനിര ഷോപ്പിങ് കേന്ദ്രങ്ങളുടെ പട്ടികയിൽ ചേർക്കപ്പെടും. പ്രവർത്തനങ്ങൾ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും, സമൂഹത്തെ സേവിക്കാനും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനുമുള്ള കോഓപ്പറേറ്റീവിന്റെ പദ്ധതികളുടെ ഭാഗമാണിത്.

കമ്മ്യൂണിറ്റി മാളുകളുടെ വിഭാഗത്തിൽപ്പെടുന്ന പുതിയ മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 100 ശതമാനവും പൂർത്തിയാക്കിയതായി ഇൻവെസ്റ്റ്മെന്റ് ഡിവിഷൻ ഡയറക്ടർ എഞ്ചിനീയർ മദിയ അഹ്മദ് അൽ മർറി പറഞ്ഞു. 169,007 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന കെട്ടിടം 117,349 ചതുരശ്ര അടി സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്. രണ്ട് നിലകളാണ് മാളിനുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ 26 കടകളും മൂന്ന് കിയോസ്‌കുകളും ഉണ്ട്. ഒന്നാം നിലയിൽ 17 കടകളാണ് ഉള്ളത്. ആകെ 21,331 ചതുരശ്ര അടി കൊമേഴ്സ്യൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 42,943 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന യൂണിയൻ കോപ് ഹൈപ്പർമാർക്കറ്റും ഒന്നാം നിലയിലുണ്ട്. ഔട്ട്ഡോർ പാർക്കിങ് സ്പേസിന് പുറമെ 157 പാർക്കിങ് സ്പേസുകളും മാളിലുണ്ട്.

സുപ്രധാന സ്ഥലത്താണ് പുതിയ മാൾ സ്ഥിതി ചെയ്യുന്നത്. പുതിയ മാൾ നാദ് അൽ ഹമറിലെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് വേണ്ട സേവനങ്ങൾ നൽകുമെന്ന് അവർ പറഞ്ഞു. നിക്ഷേപകരും വാടകക്കാരും വളരെയധികം താൽപ്പര്യം പ്രകടിപ്പിച്ച മാളിൽ റെക്കോർഡ് സമയത്തിലാണ് എല്ലാ സ്ഥലങ്ങളും വാടകയ്ക്ക് കൊടുത്തത്. ഫാർമസികൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പെർഫ്യൂം ഷോപ്പുകൾ, ജുവലറികൾ, ഹെൽത്ത് ക്ലിനിക്കുകൾ, സലൂണുകൾ, ഫാബ്രിക്സ്, അബായകൾ, തയ്യൽക്കടകൾ എന്നിവയുൾപ്പെടെയുള്ള കടകളാണ് മാളിലുള്ളത്. പ്രശസ്തമായ പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളും ഉള്ളതിനാൽ ഇതൊരു മികച്ച ഷോപ്പിങ് സ്ഥലമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഈ പദ്ധതിയുടെ പൂർത്തീകരണത്തിൽ വാസൽ റിയൽ എസ്റ്റേറ്റ് കമ്പനി, ദുബൈ മുൻസിപ്പാലിറ്റി, ദീവ, എത്തിസലാത്, സിവിൽ ഡിഫൻസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി മറ്റ് അധികൃതർ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ പങ്കാളികൾ വഹിച്ച പങ്കിനും സംഭാവനകൾക്കും എഞ്ചി. അൽ മർറി നന്ദി അറിയിച്ചു.

പുതിയ മാൾ, കോഓപ്പറേറ്റീവിലെ തന്ത്രപ്രധാനമായ സ്റ്റോക്കിന്റെ അനുപാതം വർധിപ്പിക്കുമെന്നും, അറിയപ്പെടുന്ന അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ ഉൾക്കൊള്ളുന്നതിനാൽ പുതിയ ഷോപ്പിങ് പാറ്റേണുകളും ഇതിൽ ഉൾപ്പെടുമെന്നും ഓപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ഹാരിബ് മുഹമ്മദ് ബിന്താനി പറഞ്ഞു . ദുബായിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങളിലെ വർധനവിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും, ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനും അവരുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും ആരോഗ്യകരവുമായ പ്രാദേശികവും അന്തർദേശീയവുമായ ഉൽപ്പന്നങ്ങൾ നൽകാൻ സഹകരണസംഘം നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശീതീകരണ ഉപകരണങ്ങൾ, ഡിസ്പ്ലേ ഷെൽഫുകൾ, വിൽപന ഉപകരണങ്ങൾ, ഡിസ്പ്ലേ സ്‌ക്രീനുകൾ, ഉയർന്ന അന്താരാഷ്ട്ര നിലവാരവും നൂതനവുമായ, ഭക്ഷണങ്ങൾക്കായുള്ള സമഗ്രമായ ഡിസ്പ്ലേ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ഷോറൂം ഫർണിച്ചറുകളും വിതരണം ചെയ്യാനും വിന്യസിക്കാനുമുള്ള വാദ്ഗാനം നിറവേറ്റുന്നതാണ് ഡിപ്പാർട്ട്‌മെന്റെന്ന് അഡ്‌മിൻ അഫയേഴ്‌സ് വിഭാഗം ഡയറക്ടർ മുഹമ്മദ് ബെറെഗാദ് അൽ ഫലസി പറഞ്ഞു. അഡ്‌മിനിസ്‌ട്രേഷൻ ഓഫീസുകളും ഇന്റേണൽ വെയർഹൗസ് ഉപകരണങ്ങളും റെക്കോർഡ് സമയത്ത് 100% പൂർത്തിയാക്കി ബന്ധപ്പെട്ട ഡിവിഷനുകൾക്കും വകുപ്പുകൾക്കും കൈമാറി, ഹൈപ്പർമാർക്കറ്റും പൂർത്തിയാക്കി.

ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും പ്രയോജനകരമാകുക ലക്ഷ്യമിട്ടാണ് കോഓപ്പറേറ്റീവ് നാദ് അൽ ഹമർ ഏരിയയിൽ പുതിയ മാൾ തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നൂതന ആർക്കിടെക്ചറൽ രീതികൾ ഉൾപ്പെടുത്തിയാണ് പുതിയ മാൾ പൂർത്തിയാക്കിയത്. ആധുനിക ഡിസൈനും മികച്ച ലൈറ്റിങും ഇതിന്റെ പ്രത്യേകതയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഭാവനകൾക്കുമായി പ്രത്യേക സ്ഥലവുമുണ്ട്. മാളിലെ സന്ദർശകറിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ സമൂഹത്തിന് നന്മ ലഭിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

1984ലെ തുടക്കകാലം മുതൽ കോഓപ്പറേറ്റീവ് പിന്തുടരുന്ന സാമൂഹിക പ്രതിബദ്ധത ലക്ഷ്യങ്ങളുടെ ഭാഗമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP