Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിങ്ങൾ എന്റെ അച്ഛനെ മാത്രമല്ല എന്നെയും തല്ലി, നോക്കിക്കോ, കയറ്റും നിങ്ങളെ ഞാൻ.....എല്ലാവരെയും' : രേഷ്മയുടെ തീപ്പൊരി വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; സ്ത്രീത്വത്തിന് നേരെയുള്ള അപമാനം ആദ്യം മനസ്സിലാകാതിരുന്നത് പൊലീസിന് മാത്രമെന്ന് പരിഹാസം; രേഷ്മയ്ക്ക് നാലുവർഷം യാത്ര ചെയ്യാൻ തുകയുമായി ജൂവലറി ഗ്രൂപ്പ്

'നിങ്ങൾ എന്റെ അച്ഛനെ മാത്രമല്ല എന്നെയും തല്ലി, നോക്കിക്കോ, കയറ്റും നിങ്ങളെ ഞാൻ.....എല്ലാവരെയും' : രേഷ്മയുടെ തീപ്പൊരി വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; സ്ത്രീത്വത്തിന് നേരെയുള്ള അപമാനം ആദ്യം മനസ്സിലാകാതിരുന്നത് പൊലീസിന് മാത്രമെന്ന് പരിഹാസം; രേഷ്മയ്ക്ക് നാലുവർഷം യാത്ര ചെയ്യാൻ തുകയുമായി ജൂവലറി ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഉശിരുള്ള പെൺകുഞ്ഞുങ്ങളുള്ള നാടാണിത്...ഓർത്തോ! അടുക്കളയിൽ ഒളിച്ചിരുന്നല്ല, അവന്മാരുടെ മുഖത്തു നോക്കി തന്നെയാണ്': മാധ്യമ പ്രവർത്തകനായ നിസാർ മുഹമ്മദ് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണിത്. ഒപ്പം രേഷ്മയുടെ വീഡിയോയും '' നിങ്ങൾ എന്റെ അച്ഛനെ മാത്രമല്ല എന്നെയും തല്ലി. നോക്കിക്കോ, കയറ്റും നിങ്ങളെ ഞാൻ.....എല്ലാവരെയും....ചൊവ്വാഴ്ച കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മർദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയുടെ തീപ്പൊരി വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

 

കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയപ്പോൾ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ച സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. പരീക്ഷ എഴുതാൻ പോകുന്ന വഴിയാണ് രേഷ്മയും അച്ഛനും കാട്ടാക്കട ഡിപ്പോയിലെത്തിയതത്. അച്ഛനെ മർദിക്കുന്നതു കണ്ടതിന്റെ പരിഭ്രാന്തിയിൽ പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ലെന്ന് രേഷ്മ പിന്നീട് പറഞ്ഞിരുന്നു.

ഒരു പെൺകുട്ടിയാണെന്നു പോലും നോക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ പിടിച്ചു തള്ളി. ബഹളം കേട്ടാണു തർക്കം നടന്ന സ്ഥലത്തേക്കു ചെന്നത്. അച്ഛനെ ജീവനക്കാർ പിടിച്ചു തള്ളിയശേഷം അടിച്ചു. പിടിച്ചു മാറ്റാനെത്തിയ തന്നെയും തള്ളിമാറ്റി. തന്റെ കൈ തട്ടിമാറ്റി ബലംപ്രയോഗിച്ച് അടുത്തുള്ള മുറിയിലേക്ക് അച്ഛനെ വലിച്ചിഴച്ചു കൊണ്ടുപോയി. അടിക്കരുതെന്നു പറഞ്ഞിട്ടും കേട്ടില്ല. അച്ഛനു വയ്യാതായപ്പോഴാണ് അവർ അടി നിർത്തിയത്. കൂട്ടുകാരിയുമായി പൊലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞു. പൊലീസ് ഉടനെതന്നെ സ്ഥലത്തെത്തി. ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ വിളിച്ചതും പൊലീസാണെന്നു രേഷ്മ പറഞ്ഞു.

എന്നാൽ, പൊലീസിന്റെ ആദ്യ എഫ്‌ഐആറിൽ പ്രതികൾക്ക് മേൽ ചുമത്തിയത് നിസ്സാര വകുപ്പുകളായിരുന്നു. തന്നെ മർദിച്ചുവെന്ന് രേഷ്മ പറഞ്ഞത് കേട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ഇത് വിവാദമായതോടെ അച്ഛന്റെ മൊഴിയിലാണ് എഫ്‌ഐആർ എന്നായി പൊലീസിന്റെ ന്യായം. പിന്നീട് രേഷ്മയുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തി. നിങ്ങൾ എന്റെ അച്ഛനെ മാത്രമല്ല എന്നെയും തല്ലി എന്ന് രേഷ്മ ഉറക്കെ പറയുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടിട്ടും, പൊലീസിനു സ്ത്രീത്വത്തിനു നേരെ ഉണ്ടായ അപമാനം മനസ്ലിലാകാത്ത് വിചിത്രം എന്നാണ് സോഷ്യൽ മീഡിയ വിമർശിച്ചത്. ഇതേ തുടർന്ന് രേഷ്മയുടെ പിതാവിനെ മർദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ആക്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

പൂവച്ചൽ പഞ്ചായത്തിലെ ക്ലർക്കായ പ്രേമനൻ മലയിൻകീഴ് മാധവ മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ മകൾ രേഷ്മയ്ക്ക് കൺസെഷൻ പുതുക്കാൻ വേണ്ടിയാണ് ഇരുവരും കെ.എസ് .ആർ.ടി.സി ഡിപ്പോയിലെത്തിയത്. കൺസഷൻ അടുത്ത മൂന്ന് മാസത്തേയ്ക്ക് പുതുക്കി നൽകണമെങ്കിൽ കോഴ്‌സ് സർട്ടിഫിക്കേറ്റോ സെമസ്റ്റർ സർട്ടിഫിക്കറ്റോ നൽകണമെന്ന് ജീവനക്കാർ ഇവരോട് പറഞ്ഞു. എന്നാൽ മൂന്ന് മാസത്തിന് മുൻപ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയയാണ് താൻ കൺസഷൻ എടുത്തതെന്നും ഓരോ മൂന്നുമാസം കൂടുമ്പോഴും കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് ബുദ്ധിമുട്ടാണെന്നും പ്രേമനൻ ജീവനക്കാരോട് പറഞ്ഞു.

എന്നാൽ കൺസിഷൻ പുതുക്കി നൽകാൻ ജീവനക്കാർ തയ്യാറാകാത്തതിനെ തുടർന്ന് പ്രേമനൻ ക്ഷുഭിതനായി . ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തന്നതുകാരണമാണ് കെ.എസ്.ആർ.ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമനൻ പറഞ്ഞത് ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് രംഗം വഷളായത്. കൗണ്ടറിന് പുറത്തുനിന്നുമെത്തിയ ഒരു ജീവനക്കാരൻ എത്തി പ്രേമനനോട് കയർത്തു സംസാരിക്കുകയും ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരനെത്തി പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വിശ്രമമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബലം പ്രയോഗിച്ച് തള്ളിയിടുകയും ചെയ്തു.

ആക്രമണത്തിൽ വിശ്രമമുറിയിലെ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന്റെ നടുവിന് പരിക്കേറ്റു. അച്ഛനെ മർദ്ദിക്കരുതെന്നുള്ള മകൾ നിലവിളിച്ചെങ്കിലും ജീവനക്കാർ ആരും ചെവി കൊടുക്കാത്തില്ല. പിതാവിനെ മർദ്ദിക്കുന്നതു കണ്ട് നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച മകളെ ജീവനക്കാർ തള്ളിമാറ്റി. പ്രേമാനനെ മുറിയിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അച്ഛനെ പൂട്ടിയിട്ടത് കണ്ട മകൾ രേഷ്മയും കൂട്ടുകാരിയും സമീപത്തെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടർന്ന് പൊലീസിലെത്തിയാണ് പ്രേമനനെ പുറത്തിറക്കിയത്.

നാലുവർഷം യാത്ര ചെയ്യാൻ തുകയുമായി ജൂവലറി ഗ്രൂപ്പ്

മാധ്യമങ്ങളിലൂടെ വാർത്ത കണ്ട കോട്ടയത്തെ അച്ചായൻസ് ജുവലറി ഗ്രൂപ്പ് ഉടമ കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കിയിരുന്നു. പെൺകുട്ടിക്ക് നാലു വർഷം യാത്ര ചെയ്യുന്നതിനുള്ള തുകയായി 50,000 രൂപ കൈമാറി. അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചനാണ് ഇന്നലെ ആമച്ചൽ കുച്ചപ്പുറം 'ഗ്രീരേഷ്മ' വീട്ടിലെത്തി പ്രേമനന്റെ മകൾ രേഷ്മയ്ക്ക് പണം കൈമാറിയത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP