Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചട്ടമ്പി' സിനിമയുടെ പ്രമോഷനായി തയ്യാറാക്കിയത് സിനിമയുടെ പേരിന് പ്രാധാന്യം നൽകുന്ന ചോദ്യങ്ങൾ; വീട്ടിൽ ആരാണ് ചട്ടമ്പിയെന്ന ചോദ്യം പ്ലാസ്റ്റിക്ക് എന്ന് നടന്റെ മറുപടി; മൂന്നാം ചോദ്യത്തിന് ചാടിയെഴിക്കലും തെറി വിളിയും; ആശ്വസിപ്പിക്കാൻ എത്തിയ നിർമ്മാതാവിനും കിട്ടി യുവനടന്റെ പൂരചീത്ത; ഇത് മലയാള സിനിമയുടെ മാറുന്ന മുഖമോ? അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കേണ്ട തെറിപ്പാട്ട്; ശ്രീനാഥ് ഭാസി 'ചട്ടമ്പി'യായപ്പോൾ

'ചട്ടമ്പി' സിനിമയുടെ പ്രമോഷനായി തയ്യാറാക്കിയത് സിനിമയുടെ പേരിന് പ്രാധാന്യം നൽകുന്ന ചോദ്യങ്ങൾ; വീട്ടിൽ ആരാണ് ചട്ടമ്പിയെന്ന ചോദ്യം പ്ലാസ്റ്റിക്ക് എന്ന് നടന്റെ മറുപടി; മൂന്നാം ചോദ്യത്തിന് ചാടിയെഴിക്കലും തെറി വിളിയും; ആശ്വസിപ്പിക്കാൻ എത്തിയ നിർമ്മാതാവിനും കിട്ടി യുവനടന്റെ പൂരചീത്ത; ഇത് മലയാള സിനിമയുടെ മാറുന്ന മുഖമോ? അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കേണ്ട തെറിപ്പാട്ട്; ശ്രീനാഥ് ഭാസി 'ചട്ടമ്പി'യായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവ നടൻ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ നിറയുന്നത് നടന്റെ അഹങ്കാരത്തിന്റെ സാക്ഷ്യപത്രം. സംഭവത്തിൽ കേസെടുത്ത് മരട് പൊലീസ് നടപടികൾ തുടങ്ങി. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് നടനെ ജയിലിൽ അടയ്‌ക്കേണ്ട വിധമാണ് കാര്യങ്ങളെന്നാണ് പരാതി പറയുന്നത്.

കഞ്ചാവും മയക്കുമരുന്നിനും അടിമയാണ് പല ന്യൂജെൻ സിനിമാക്കാരുമെന്ന ചർച്ചകൾ സജീവമായിരുന്നു. വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയോട് വിനായകൻ ചീത്ത വിളിച്ചതും പൊതു സമൂഹം ചർച്ചയാക്കി. ഇത്തരം പരാതികളിൽ ഒന്നും മതിയായ നടപടികൾ പൊലീസ് നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ സീമയും ലംഘിക്കുന്ന ചീത്തവിളിയാണ് ശ്രീനാഥ് ഭാസി നടത്തുന്നത്. അതിശക്തമായ നടപടികളുണ്ടായില്ലെങ്കിൽ ഇനിയും മാധ്യമ പ്രവർത്തകരോട് ഇത്തരത്തിൽ പെരുമാറുന്ന യുവ നടന്മാരുടെ എണ്ണം കൂടും.

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി സിനിമയുടെ പ്രമോഷനാണ് വിവാദത്തിലേക്ക് മാരുന്നത്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്. ഇത്തരമൊരു സിനിമയുടെ പ്രമോഷനാണ് വിവാദത്തിൽ പെടുന്നത്. പുറത്തു പറയാൻ പാറ്റാത്ത വാക്കുകളാണ് തെറിയായി വിളിച്ചത്.

മാധ്യമ പ്രവർത്തകയെ അഭിമുഖത്തിനിടെ എല്ലാ അർത്ഥത്തിലും അപമാനിക്കുകയായിരുന്നു ശ്രീനാഥ് ഭാസി. തെറി അഭിഷേകവും ഭിഷണിയും നടന്നു. പറയാൻ പാടില്ലാത്ത രീതിയിലുള്ള അസഭ്യമാണ് പറഞ്ഞത് എന്നാണ് പരാതിക്കാരി മറുനാടനോട് പ്രതികരിച്ചത്. 'ചട്ടമ്പി' സിനിമയുടെ പ്രെമോഷന്റെ ഭാഗമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങൾ നടത്തിയതെന്നും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു.

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാൽ എന്നേയും എന്റെ മെമ്പേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തിൽ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാൻ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാൻ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

ബുധനാഴ്ചയാണ് സംഭവം. ക്രൗൺ പ്ലാസ ഹോട്ടലിലാണ് അഭിമുഖം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അഭിമുഖം തുടങ്ങിയത്. ചിത്രത്തിന്റെ പ്രെമോഷൻ അഭിമുഖമായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പേരായ 'ചട്ടമ്പി'ക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഇത് ചിത്രത്തിന്റെ പിആർഒ ആതിരയേയും ശ്രീനാഥ് ഭാസിയേയും അറിയിച്ചിരുന്നു. എന്നിട്ടും അപ്രകാരമുള്ള ആദ്യ ചോദ്യത്തിനും വ്യക്തമായ ഉത്തരം തന്നില്ല. രണ്ടാമത്ത് ചോദ്യം വീട്ടിലാരാണ് ചട്ടമ്പി എന്നതായിരുന്നു. ഇതിന് പ്ലാസ്റ്റിക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകില്ലെന്ന് പറഞ്ഞ് അഭിമുഖത്തിന് ഇരിക്കാൻ താൽപ്പര്യമില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. അടുത്ത ചോദ്യത്തോടെ ചീത്ത വിളിയുമായി ആക്രോശിച്ചു. അതിന് ശേഷം ക്യമാറ നിർബന്ധ പൂർവ്വം ഓഫാക്കി. പിന്നെ തെറിവിളിയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.

ഇതിനിടെ സിനിമയുടെ പ്രൊഡ്യൂസർ ഇടപെട്ടു. അഭിമുഖമാണെന്ന് നടനോട് പറഞ്ഞു. അതിന് നിർമ്മാതാവിനേയും ശ്രീനാഥ് ഭാസി തെറിവിളിച്ചുവെന്നും പരാതിയിൽ പറയുന്നു. തെറി കേട്ട് അപമാനം സഹിക്കാൻ കഴിയാതെയാണ് ഹോട്ടൽ വിട്ടതെന്നും പരാതിയിൽ പറയുന്നു. ശ്രീനാഥ് ഭാസി ആദ്യമായി സോളോ ഹീറോ പരിവേഷത്തിൽ എത്തുന്ന ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകൻ എന്നാണ് അണിയറക്കാർ പറയുന്നത്. അതുകൊണ്ടു തന്നെ ഭാസിയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സിനിമയുടെ പ്രെമോഷനെതിരായണ് പരാതി.

1990കളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്പിയുടെ കഥ വികസിക്കുന്നത്. കൂട്ടാർ എന്ന ഗ്രാമത്തിലെ എല്ലാവരും ഭയക്കുന്ന ചട്ടമ്പിയാണ് താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയ. മുട്ടാറ്റിൽ ജോൺ എന്ന ആ നാട്ടിലെ പണക്കാരന്റെ വലംകൈയാണ് കറിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP