Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരത്തിന്റെ മുകളിലെത്തി പരുന്തിൻ കൂട് ആക്രമിച്ച് പുള്ളിപ്പുലി; കുഞ്ഞിനെ കടിച്ചെടുത്ത് ചില്ലകൾക്കിടയിലൂടെ താഴേക്ക്: വീഡിയോ കാണാം

മരത്തിന്റെ മുകളിലെത്തി പരുന്തിൻ കൂട് ആക്രമിച്ച് പുള്ളിപ്പുലി; കുഞ്ഞിനെ കടിച്ചെടുത്ത് ചില്ലകൾക്കിടയിലൂടെ താഴേക്ക്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ലിയ മരങ്ങൾക്ക് മുകളിലാണ് പരുന്തുകൾ മിക്കവാറും കൂടുകൂട്ടുന്നത്. ശത്രുക്കളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇവ ഇത്തരത്തിൽ കൂടൊരുക്കുന്നത്. എന്നാൽ പരുന്തിൻ കുഞ്ഞിനെ തേടി അവിടെയും എത്തിയിരിക്കുകയാണ് ഒരു ശത്രു. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നടന്്‌ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റ്റോണി ഈഗിൾ വിഭാഗത്തിൽ പെട്ട പരുന്തിന്റെ കുഞ്ഞിനെയാണ് പുള്ളിപ്പുലി സാഹസികമായി പിടികൂടിയത്.

വലിയ മരത്തിന്റെ ഏറ്റവും മുകളിൽ സ്ഥാപിച്ച പരുന്തിന്റെ കൂട്ടിലെത്തി കുഞ്ഞുമായി പോകുന്ന പുള്ളിപ്പുലിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. വിനോദ സഞ്ചാരത്തിനായി ഇവിടെയെത്തിയ അലി ബ്രാഡ്ഫീൽഡും ഭർത്താവുമാണ് സഫാരിക്കിടയിൽ ഈ ദൃശ്യം കണ്ടതും ക്യാമറയിൽ പകർത്തിയതും. സതാരയിലെ ഗുഡ്‌സാനി ഡാമിനുസമീപമാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന കാറിലുണ്ടായിരുന്നവർ മരത്തിനു മുകളിലേക്ക് നോക്കുന്നത് കണ്ടാണ് ഇവരും അവിടേക്ക് ശ്രദ്ധിച്ചത്. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ കണ്ടത് മരത്തിനു മുകളിലുള്ള കൂട്ടിൽ നിൽക്കുന്ന പുള്ളിപ്പുലിയെയാണ്.

പരുന്തിന്റെ കുഞ്ഞിനെ കടിച്ചെടുത്ത പുള്ളിപ്പുലി ഏറെ പണിപ്പെട്ടാണ് ചില്ലകൾക്കിടയിലൂടെ താഴേക്കിറങ്ങിയത്. താഴെച്ചാടിയ പുള്ളിപ്പുലി വായിൽ കടിച്ചുപിടിച്ച പരുന്തിന്റെ കുഞ്ഞുമായി പുല്ലുകൾക്കിടയിൽ മറഞ്ഞു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP