Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാനിപ്പോഴേ താടി കറുപ്പിക്കാൻ തുടങ്ങി; ഇങ്ങനെ പോയാൽ മേക്കപ്പ് ഒന്നും കൂടാതെ തന്നെ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നേക്കും: വാപ്പയുടെ കൂടെ സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹം: ദുൽഖർ

ഞാനിപ്പോഴേ താടി കറുപ്പിക്കാൻ തുടങ്ങി; ഇങ്ങനെ പോയാൽ മേക്കപ്പ് ഒന്നും കൂടാതെ തന്നെ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നേക്കും: വാപ്പയുടെ കൂടെ സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹം: ദുൽഖർ

സ്വന്തം ലേഖകൻ

വർഷങ്ങളായി മലയാളികളുടെ വലിയ ഒരു ആഗ്രഹമാണ് മമ്മൂട്ടിയേയും ദുൽഖറിനേയും ഒരുമിച്ച് ഒരു ചിത്രത്തിൽ കാണുക എന്നത്. എന്നാൽ ആ സ്വപ്‌നം ഇനിയും യാഥാർത്ഥ്യമായിട്ടില്ല. തനിക്ക് വാപ്പച്ചിയോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ വാപ്പച്ചി സമ്മതിച്ചാൽ മാത്രമേ അങ്ങനെയൊരു പ്രോജക്ട് സാധ്യമാകുമെന്ന് ദുൽഖറും പറഞ്ഞിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ പറഞ്ഞ രസകരമായൊരു കമന്റാണ് ശ്രദ്ധ നേടുന്നത്.

എല്ലാ മലയാളികളെ പോലെയും വർഷം ചെല്ലുന്തോറും പ്രായം കുറഞ്ഞുവരുന്ന മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ചാണ് ദുൽഖറിനും പറയുവാനുള്ളത്. ഞാനിപ്പോഴേ താടി കറുപ്പിക്കാൻ തുടങ്ങി. ഈ പോക്ക് പോകുകയാണെങ്കിൽ മൂപ്പരുടെ വാപ്പയായി താൻ അഭിനയിക്കേണ്ടി വരുമെന്നാണ് ദുൽഖറിന്റെ കമന്റ്. ''ആർ. ബൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. അത്തരമൊരു പ്രോജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം?'' എന്നായിരുന്നു ഒരു അഭിമുഖത്തിനിടയിൽ അവതാരകയുടെ ചോദ്യം.

''അതത്ര വിചിത്രമൊന്നുമായിരിക്കില്ല, അദ്ദേഹത്തെ നോക്കൂ, എന്റെ വാപ്പച്ചി. ഞാനിപ്പോഴേ താടി കറുപ്പിക്കാൻ മസ്‌കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്‌കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും ഏജിങ് പ്രകടമാവുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. അതുകൊണ്ടുതന്നെ ഏറെ സാധ്യതയുണ്ട്, ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ''.മറുപടിയായി ദുൽഖർ പറഞ്ഞു.

വാപ്പച്ചിയുടെ കടുത്ത ഫാൻ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്. പക്ഷേ അക്കാര്യത്തിൽ അവസാന തീരുമാനം അദ്ദേഹത്തിന്റേതായിരിക്കും. എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ല. എന്നാൽ ഉമ്മയോട് സംസാരിക്കുന്നതിൽനിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റേതായ വഴിയേ ചെയ്യുന്നതിൽ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ടെന്നാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP