Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റിൽ നിന്ന് അവധി അടിച്ചുപൊളിക്കാൻ കിഷോർ എത്തിയപ്പോൾ വാതിൽ തുറക്കാതെ ലക്ഷ്മി; ചവിട്ടി പൊളിച്ച് അകത്തുകടന്നപ്പോൾ തൂങ്ങി മരിച്ച നിലയിലും; കിഷോർ ലക്ഷ്മിയോട് നിരന്തരം കയർത്തിരുന്നതായി ബന്ധുക്കൾ; സ്ത്രീധനമായി സ്വർണവും പണവും നൽകി; ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി മരിച്ചതിൽ ദുരൂഹത എന്ന് ബന്ധുക്കൾ

കുവൈറ്റിൽ നിന്ന് അവധി അടിച്ചുപൊളിക്കാൻ കിഷോർ എത്തിയപ്പോൾ വാതിൽ തുറക്കാതെ ലക്ഷ്മി; ചവിട്ടി പൊളിച്ച് അകത്തുകടന്നപ്പോൾ തൂങ്ങി മരിച്ച നിലയിലും; കിഷോർ ലക്ഷ്മിയോട് നിരന്തരം കയർത്തിരുന്നതായി ബന്ധുക്കൾ; സ്ത്രീധനമായി സ്വർണവും പണവും നൽകി; ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി മരിച്ചതിൽ ദുരൂഹത എന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ചടയമംഗലം മണ്ണാംപറമ്പ് പ്ലാവിള വീട്ടിൽ കിഷോറും, അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയും വിവാഹിതരായിട്ട് ഒരുവർഷമേ ആയിട്ടുള്ളു. വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്നു ലക്ഷ്മി. വിദേശത്ത് നിന്ന് കിഷോർ അവധിക്ക് എത്തിയപ്പോഴാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടത്. കുവൈത്തിൽ നിന്ന് കഴിഞ്ഞദിവസം രാവിലെ വീട്ടിലെത്തിയപ്പോൾ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. എന്നാൽ ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും പങ്കുണ്ടെന്നാണ് ആരോപണം.

എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു. കിരണിന്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. മൃതദേഹം പഴകുളത്തെ വീട്ടിൽ സംസ്‌കരിച്ചു. പരാതിയിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്

അതേസമയം യുവതിയുടെ മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ ഭർത്താവിനെതിരെ തിരിഞ്ഞ നാടകീയ സംഭവങ്ങളും ഇന്നലെയുണ്ടായി. ഇന്നലെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോഴാണ് ഭർത്താവ് കിഷോറും ബന്ധുക്കളും എത്തിയത്. ലക്ഷ്മിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കിഷോറാണെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയപ്പോൾ അവിടേക്ക് കിഷോർ തിരിഞ്ഞു നോക്കിയില്ലെന്നും പിന്നെ എന്തിനാണ് ഇപ്പോൾ ദുഃഖം കാണിക്കാൻ എത്തിയത് എന്നും ആരോപിച്ചാണ് ബന്ധുക്കൾ രോഷാകുലരായത്. ബന്ധുക്കളിൽ ചിലർ കിഷോറിനെ മർദ്ദിക്കാൻ ഓങ്ങുകയും ചെയ്തു. ഈ സമയം നാട്ടുകാരാണ് യുവാവിനെ മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.

ലക്ഷ്മിയും ഭർത്താവും തമ്മിൽ അത്ര രസത്തിലായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്തായിരുന്ന കിഷോർ ലക്ഷ്മിയുമായി നിരന്തരം ഫോണിൽ വാക്കേറ്റം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മൂന്നു വർഷം മുമ്പ് ലക്ഷ്മിയുടെ അച്ഛൻ മോഹനൻ പിള്ള മരണപ്പെട്ടിരുന്നു. ഒരു വർഷം മുന്നേ ആണ് ലക്ഷ്മിയുടെ വിവാഹം നടന്നത്. ഒരു മാസം കഴിഞ്ഞ് വിദേശത്തുപോയ കിരൺ, കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണ്ണവും പണവും നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

കിഷോറിന്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. കിഷോറും ബന്ധുക്കളും മുറിയിൽ നിൽക്കുന്നതാണ് കണ്ടത്. ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ബന്ധുക്കളും പൊലീസും എത്തിയ ശേഷം മാത്രം മൃതദേഹം മാറ്റിയാൽ മതി എന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല എന്നാണ് അമ്മ രമ ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞദിവസം രാവിലെ ആണ് വിദേശത്തുനിന്നും ഭർത്താവ് ആയ കിഷോർ വീട്ടിലെത്തിയത്. വാതിൽ തുറക്കാത്തതിനാൽ ബന്ധുക്കളെ വിളിച്ചുവരുത്തി എന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കിഷോർ വീട്ടിലെത്തി ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ ലക്ഷ്മി തൂങ്ങിനിൽക്കുന്നതാണ് കാണപ്പെട്ടത്.

.

അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഗൾഫിൽ നിന്നും അവധി ആഘോഷിക്കാനാണ് ഭർത്താവ് വീട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യയെ വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മറുപടി ലഭിക്കാത്തതിനാൽ കിഷോർ വീടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം കിടപ്പുമുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഒത്തിരി നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ കിഷോർ അടൂരിൽ നിന്നും ലക്ഷ്മിയുടെ അമ്മയെ അടക്കം വളിച്ചു വരുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP