Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റിലും ജെൻഡർ ന്യൂട്രാലിറ്റി; ഇനി 'സർ' എന്ന സംബോധനയില്ല: കാരണമായത് ശിവസേനാ എംപിയുടെ ഇടപെടൽ

പാർലമെന്റിലും ജെൻഡർ ന്യൂട്രാലിറ്റി; ഇനി 'സർ' എന്ന സംബോധനയില്ല: കാരണമായത് ശിവസേനാ എംപിയുടെ ഇടപെടൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിലും ഇനി ജെൻഡർ ന്യൂട്രാലിറ്റി. പാർലമെന്ററി ചോദ്യങ്ങൾക്കുള്ള മറുപടിയിലെ അധ്യക്ഷസംബോധന ഇനി ലിംഗനിഷ്പക്ഷമാവും. സഭാധ്യക്ഷനെ സംബോധന ചെയ്യുമ്പോൾ 'സർ' എന്ന പദം ഉപയോഗിക്കുന്ന പതിവാണ് നിലവിൽ. ശിവസേന എംപി. പ്രിയങ്ക ചതുർവേദി പാർലമെന്ററി കാര്യമന്ത്രിക്ക് അയച്ച കത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി സഭയിലെ ചോദ്യങ്ങൾക്കുള്ള മറുപടി ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളിലും ജെൻഡർ ന്യൂട്രാലിറ്റി പാലിക്കാൻ നിർദ്ദേശം നൽകുമെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചതായി പ്രിയങ്ക ചതുർവേദി ട്വിറ്ററിലൂടെ അറിയിച്ചു.

ഓഗസ്റ്റിലാണ് പ്രിയങ്ക കത്തയച്ചത്. പാർലമെന്റിലെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമ്പോൾ 'സർ' എന്നാണുപയോഗിക്കുന്നതെന്നും ജനാധിപത്യത്തിന്റെ മുഖ്യകേന്ദ്രമായ പാർലമെന്റിനുള്ളിൽ തന്നെ ലിംഗവിവേചനം സുസ്ഥാപിതമായി തുടരുന്നത് വനിതാഅംഗമെന്ന നിലയിൽ ഏറെ വിഷമമുണ്ടാക്കുന്നതായി എംപി. കത്തിൽ സൂചിപ്പിച്ചു.

താനയച്ച കത്തും രാജ്യസഭാസെക്രട്ടറിയേറ്റിൽ നിന്ന് ലഭിച്ച മറുപടിക്കത്തും പ്രിയങ്ക ട്വിറ്ററിൽ ഷെയർ ചെയ്തു. തുല്യതയിൽ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നും ഇതൊരു ചെറിയ മാറ്റമാണെന്ന് തോന്നുമെങ്കിലും പാർലമെന്ററി കാര്യങ്ങളിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ ഈയൊരു ചെറിയ മാറ്റം വഴിയൊരുക്കുമെന്നും പ്രിയങ്ക കത്തിൽ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP