Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഫോൺ14 വാങ്ങാനായി ദുബായിലെത്തി; രാജ്യാന്തര മാധ്യമങ്ങളിൽ താരമായി തൃശൂർ സ്വദേശി ധീരജ് പള്ളിയിൽ

ഐഫോൺ14 വാങ്ങാനായി ദുബായിലെത്തി; രാജ്യാന്തര മാധ്യമങ്ങളിൽ താരമായി തൃശൂർ സ്വദേശി ധീരജ് പള്ളിയിൽ

സ്വന്തം ലേഖകൻ

അബുദാബി: ഐഫോൺ14 വാങ്ങാനായി കേരളത്തിൽ നിന്നും ദുബായിലെത്തിയ തൃശൂർ സ്വദേശി ധീരജ് പള്ളിയിൽ. 1.29 ലക്ഷം രൂപ (5941 ദിർഹം) വിലയുള്ള ഐഫോൺ ഇന്ത്യയിലെത്തും മുന്നേ സ്വന്തമാക്കാനാണ് ബിസിനസുകാരനും ഫൊട്ടോഗ്രഫറുമായ ധീരജ് ദുബായിലെത്തിയത്. വിമാന ടിക്കറ്റിനും വീസയ്ക്കുമായി 40,000 രൂപ (1842 ദിർഹം) ചെലവാക്കി എത്തിയ ധീരജ് രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായി.

ദുബായിലെ മിർദിഫ് സെന്ററിൽ 16നു രാവിലെ ഏഴിനെത്തി ഐഫോൺ 14 പ്രോ മാക്സ് സ്വന്തമാക്കുകയായിരുന്നു. 2017ലാണ് ആദ്യമായി ഫോൺ വാങ്ങാനെത്തിയത്. 2019, 2021ലും ആ യാത്ര തുടർന്നു. കോവിഡ് നിയന്ത്രണങ്ങൾക്കു നടുവിലും ഇതിനു മുടക്കം വരുത്തിയില്ല.

പുതുതായി ഇറക്കുന്ന ഫോണിലെ പരിഷ്‌ക്കാരങ്ങളാണു 28കാരനെ ആകർഷിക്കുന്നത്. മുൻകാലങ്ങളിൽ വിദേശത്ത് ഇറങ്ങി 2 ആഴ്ചയ്ക്കുശേഷമാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത് എന്നതും യുഎഇയിലെത്തി ഫോൺ വാങ്ങാൻ കാരണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP