Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്... ശിവശങ്കര സർവ്വ ശരണ്യവിഭോ.....; ശ്രീനാരായണ ഗുരുദേവനും യേശുദാസും പിന്നെ പി ജയചന്ദ്രനും; രണ്ട് മഹാഗായകരും ഗുരുദേവ കൃതികളും തമ്മിലുള്ളതും മതാതീയത ആത്മീയത ചർച്ചയാകുന്ന കാവ്യ ബന്ധം; മലയാള സിനിമയിലെ ഗുരു സാന്നിധ്യവും അംഗീകാരമാകുമ്പോൾ

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്... ശിവശങ്കര സർവ്വ ശരണ്യവിഭോ.....; ശ്രീനാരായണ ഗുരുദേവനും യേശുദാസും പിന്നെ പി ജയചന്ദ്രനും; രണ്ട് മഹാഗായകരും ഗുരുദേവ കൃതികളും തമ്മിലുള്ളതും മതാതീയത ആത്മീയത ചർച്ചയാകുന്ന കാവ്യ ബന്ധം; മലയാള സിനിമയിലെ ഗുരു സാന്നിധ്യവും അംഗീകാരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനാരായണ ഗുരുദേവന്റെ സംഭാവനകളെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. സന്ന്യാസി ശ്രേഷ്ഠൻ, സാമൂഹ്യ പരിഷ്്ക്കർത്താവ്, കവി തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി മാറ്റി അദ്ദേഹം. ഗുരുദേവനെ ഒരു കവി എന്ന നിലയിൽ നമ്മൾ അദ്ദേഹം അർഹിക്കുന്ന രീതിയിൽ മനസിലാക്കിയിട്ടുണ്ടോ എന്നത് ഏറെ പ്രസക്തമായ കാര്യമാണ്.

മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിൽ ഇത്രയും കവിതകൾ രചിച്ച മറ്റൊരു മലയാളി കവി ഉണ്ടോ എന്ന് സംശയമാണ്. ഗുരുദേവന്റെ രചനകൾ അനിതര സുന്ദരമായ പഴയ മലയാള പദങ്ങൾ കൊണ്ട് സമൃദ്ധമാണ്. ദൈവദശകം തന്നെ എടുക്കാം. ഏത് മതവിഭാഗത്തിൽ പെട്ടവർക്കാം ചൊല്ലാവുന്ന മതാതീത ആത്മീയതയുടെ ഉത്തമ ഉദാഹരണമാണ് ദൈവദശകം. മലയാള ചലച്ചിത്ര ഗാന ശാഖയും ഗുരുദേവനും തമ്മിൽ എന്ത് ബന്ധമാണ് എന്ന് ചോദിച്ചാൽ പെട്ടെന്ന് എന്ത് ബന്ധം എന്ത് ചോദിക്കാനായിരിക്കും നമ്മൾക്ക് തോന്നുക.

എന്നാൽ മലയാള ചലച്ചിത്രഗാനശാഖയിലെ ഏറ്റവും കരുത്തരായ രണ്ട് മഹാഗായകരും ഗുരുദേവ കൃതികളും തമ്മിലൊരു ബന്ധമുണ്ട്. ഓരോ മലയാളിയുടേയും
അഭിമാനമായ കെ.ജെ.യേശുദാസ് ആദ്യം പാടിയ സിനിമാഗാനം ഗുരുദേവൻ അരുവിപ്പുറത്ത് കുറിച്ച് വെച്ച നാല് വരികളാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് കെ.എസ്.ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന ചിത്രത്തിന് വേണ്ടി പാടുമ്പോൾ അദ്ദേഹം നന്നേ ചെറുപ്പമാണ്.

എം.ബി.ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ ഈ നാല് വരി പാടിയ യേശുദാസിന് പിന്നെ തന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വയലാർ രചിച്ച് ദേവരാജൻ മാസ്റ്റർ ഈണം പകർന്ന് ദുർഗ്ഗ എന്ന ചിത്ത്രിൽ യേശുദാസ് പാടിയ ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ ശിരസിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടി വരുന്നു എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്. വയലാർ തന്നെ രചിച്ച അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ എന്ന ഗാനവും ഒരു പരിധി വരെ ഗുരുദേവ സന്ദേശങ്ങളുടെ പൊരുൾ തന്നെയാണ് നമുക്ക് പറഞ്ഞ് തരുന്നത്.

മലയാളത്തിന്റെ ഭാവഗായകൻ പി.ജയച്ചന്ദ്രന് പല തവണ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ആദ്യമായി ദേശീയ പുരസ്‌ക്കാരം ലഭിച്ചത് ഗുരുദേവ കൃതിയുടെ ആലാപനത്തിനാണ്. ശ്രീനാരായണഗുരു എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ അദ്ദേഹം ആലപിച്ച ശിവശങ്കര സർവ്വ ശരണ്യവിഭോ എന്ന ഗുരുദേവ കൃതിക്ക് പുരസ്‌ക്കാരം നൽകാൻ ദേശീയ ചലച്ചിത്ര അവാർഡ്
ജൂറിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.

ഈ അവാർഡ് കമ്മിറ്റിയുടെ ചെയർമാൻ മലയാള സിനിയുടെ പ്രശസ്തി വിശ്വത്തോളം ഉയർത്തിയ പ്രേംനസീർ ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയാകാം. ഗുരുദേവ കൃതികൾ അധികമൊന്നും മലയാള സിനിമ ഉപയോഗിച്ചിട്ടില്ലെങ്കിലും അവ ആലപിച്ച ഗായകർക്ക് അംഗീകാരം ലഭിച്ചു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP