Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയ്ക്കൊപ്പം പുഞ്ചരി തൂകി ഇരിക്കുന്ന താടിയുള്ള ആ ചിത്രം പുതിയതല്ല; കോടിയേരിയുടെ പിഎ ആ ചിത്രം ഫെയ്സ് ബുക്കിലിട്ടത് നേതാവിന്റെ ചികിൽസാ പുരോഗതി സന്ദേശം പുറംലോകത്തെ അറിയിക്കാൻ; അപ്പോളോ ആശുപത്രിയിൽ സിപിഎം മുൻ സെക്രട്ടറിക്കുള്ളത് കർശന സന്ദർശക നിരോധനം; ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയാൽ അമേരിക്കയിലേക്ക് പോയേക്കും; കോടിയേരിയുടെ ചിത്രം ചർച്ചയാകുമ്പോൾ

ഭാര്യയ്ക്കൊപ്പം പുഞ്ചരി തൂകി ഇരിക്കുന്ന താടിയുള്ള ആ ചിത്രം പുതിയതല്ല; കോടിയേരിയുടെ പിഎ ആ ചിത്രം ഫെയ്സ് ബുക്കിലിട്ടത് നേതാവിന്റെ ചികിൽസാ പുരോഗതി സന്ദേശം പുറംലോകത്തെ അറിയിക്കാൻ; അപ്പോളോ ആശുപത്രിയിൽ സിപിഎം മുൻ സെക്രട്ടറിക്കുള്ളത് കർശന സന്ദർശക നിരോധനം; ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയാൽ അമേരിക്കയിലേക്ക് പോയേക്കും; കോടിയേരിയുടെ ചിത്രം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന തരത്തിലെ ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുപങ്കുവച്ചിരുന്നു. എന്നാൽ ഇത് അപ്പോളോ ആശുപത്രിയിൽ നിന്നുള്ള ചിത്രമല്ല. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെ തുടരുകയാണ് എം.കെ റജുവും. രോഗാവസ്ഥയിലെ പുരോഗതി തിരിച്ചറിഞ്ഞാണ് ഇത്തരമൊരു ചിത്രം പങ്കുവച്ചത്. താമസിയാതെ തന്നെ കോടിയേരി കേരളത്തിലേക്ക് മടങ്ങിയേക്കും.

അതിനിടെ കോടിയേരിയുടെ അമേരിക്കയിലെ തുടർ ചികിൽസയ്ക്കും പദ്ധതി തയ്യാറാകുന്നുണ്ട്. അമേരിക്കയിലെ മയോ ക്ലീനിക്കിലേക്ക് കോടിയേരിയെ വിടാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും തുടർ ചികിൽസാർത്ഥം അമേരിക്കയിലേക്ക് പോകേണ്ടതുണ്ട്. ഈ സമയം കോടിയേരിയേയും അയക്കാനാണ് ാലോചന. യൂറോപ്പിൽ നിന്ന് പിണറായി മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ വ്യക്തത വരും. പിണറായിക്ക് മയോ ക്ലീനിക്ക് പരിശോധനാ ദിവസം അനുദിച്ചാലേ അന്തിമ ധാരണ ഇക്കാര്യത്തിൽ ഉണ്ടാകൂ. കോടിയേരിയേയും കുടുംബത്തേയും മാത്രമായി അമേരിക്കയിലേക്ക് വിടുന്നതും പരിഗണിക്കുന്നുണ്ട്.

നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാൻ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. സന്ദർശകർക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് സിപിഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്.

ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദർശിച്ചിരുന്നു. ഒരുമണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്ന് മടങ്ങിയത്. ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം പല വിധ വാർത്തകളെത്തി. അതിനിടെയാണ് വൈറൽ ഫോട്ടോ പ്രതീക്ഷയാകുന്നത്. വട്ടിയൂർക്കാവ് എംഎൽഎ പികെ പ്രശാന്തും ഈ ചിത്രം വൈറലായിരുന്നു. കൈരളി ടിവി അടക്കം വാർത്തയും നൽകി.

ഈ ചിത്രം എന്നെടുത്തതെന്ന് വ്യക്തമാക്കാതെയാണ് പ്രശാന്ത് ഫോട്ടോ ഇട്ടത്. ഇത് പഴയ ചിത്രമാണെന്ന് മുതിർന്ന സിപിഎം നേതാക്കൾ പറയുന്നു. എന്നാൽ കോടിയേരിയുടെ ആരോഗ്യം മെച്ചപ്പെട്ടു. 24 മണിക്കൂറും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സന്ദർശകരെ ആരേയും അനുവദിക്കുന്നില്ല. അണുബാധാ സാധ്യത കുറയ്ക്കാനാണ് ഇത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും പിഎയുമാണ് ആശുപത്രിയിലുള്ളത്. ഇവർക്ക് പോലും കോടിയേരിയെ കാണുന്നതിന് നിയന്ത്രണങ്ങളുണ്ട്.

ശുഭാവാർത്തകൾ കിട്ടിയ സാഹചര്യത്തിലാണ് കുടുംബ ആൽബത്തിലെ അപൂർവ്വമായ ചിത്രം പിഎയുടെ ഫെയ്‌സ് ബുക്ക് പേജിലെത്തിയത്. ഇതിനെ പുതിയ ചിത്രമായി തന്നെ സോഷ്യൽ മീഡിയ വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ സിപിഎം അണികളും പ്രതീക്ഷയിലാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഓഗസ്റ്റ് 28 നാണ് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ ചുമതലയേൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP