Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും മൂന്ന് സ്വതന്ത്ര സ്ഥാപനം; ദീർഘദൂര സർവീസുകൾക്കു വേണ്ടി തിരുവനന്തപുരത്ത് നാലമത്തെ സ്ഥാപനം; ആസ്തികളും ബസുകളും വീതിച്ചു നൽകും; ജീവനക്കാരെ പുനർവിന്യസിക്കും. സ്വതന്ത്ര സ്ഥാപനം കോർപറേഷനോ കമ്പനിയോ ആകാം; കെ എസ് ആർ ടി സിയെ വിഭജിക്കാൻ സർക്കാർ

കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും മൂന്ന് സ്വതന്ത്ര സ്ഥാപനം; ദീർഘദൂര സർവീസുകൾക്കു വേണ്ടി തിരുവനന്തപുരത്ത് നാലമത്തെ സ്ഥാപനം; ആസ്തികളും ബസുകളും വീതിച്ചു നൽകും; ജീവനക്കാരെ പുനർവിന്യസിക്കും. സ്വതന്ത്ര സ്ഥാപനം കോർപറേഷനോ കമ്പനിയോ ആകാം; കെ എസ് ആർ ടി സിയെ വിഭജിക്കാൻ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ നാല് സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാൻ ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതൽ വരുമാനത്തിനും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നതിനും വേണ്ടിയാണിത്. കെ എസ് ആർ ടി സിയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയാണ് ഇത്. കാര്യക്ഷമമായ നടത്തിപ്പിന് വേണ്ടിയാണ് ഇത്. വിവിധ ജില്ലകളിലെ സർവീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വതന്ത്ര സ്ഥാപനം രൂപീകരിക്കും. നാലാമത്തേതും ദീർഘദൂര സർവീസുകൾക്കു വേണ്ടി തിരുവനന്തപുരത്ത് ആയിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നൽകും. ജീവനക്കാരെ പുനർവിന്യസിക്കും. സ്വതന്ത്ര സ്ഥാപനം കോർപറേഷൻ ആയിരിക്കണോ കമ്പനിയായിരിക്കണോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ ആസൂത്രണ ബോർഡ് അംഗം വി.നമശിവായത്തെ സർക്കാർ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. കെ എസ് ആർ ടി സിയിൽ എങ്ങനേയും ലാഭം എത്തിക്കുകയാണ് ലക്ഷ്യം. ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെ കൂടുതൽ സർവ്വീസുകൾ നടത്താനാകും. ഇനിയും ഖജനാവിൽ നിന്ന് പണം കൊടത്ത് കെ എസ് ആർ ടി സിയെ ലാഭത്തിൽ കൊണ്ടു വരാൻ കഴിയില്ലെന്നതാണ് സർക്കാർ നിലപാട്.

വിദേശ മോഡലുകൾ അടക്കം സർക്കാർ പരിഗണനയിലുണ്ട്. സി.എം.ഡി. ഇന്തോനീഷ്യയിലേക്കും മലേഷ്യയിലേക്കും പറക്കാനൊരുങ്ങുന്നതും പഠനത്തിന്റെ ഭാഗമാണ്. മറ്റ് ഉന്നതോദ്യോഗസ്ഥരും യൂണിയൻ നേതാക്കളും കർണാടകയിലേക്കും പോകുന്നുണ്ട് . ഒക്ടോബർ 5-7 വരെ ബസ് വേൾഡ് കൺവെൻഷനിൽ പങ്കെടുക്കാനാണു സി.എം.ഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്കു പോകുന്നത്. മലേഷ്യയിലെ പൊതുഗതാഗതസംവിധാനം പഠിക്കാൻ അവിടവും സന്ദർശിച്ചശേഷമാകും മടക്കം. ഈ യാത്രയിലെ തിരിച്ചറിവുകൾ നിർണ്ണായകമാണ്.

കർണാടക ട്രാൻസ്പോർട്ട് കോർപറേഷനിലെ ജോലി ക്രമീകരണവും സർവീസ് രീതികളും പഠിക്കാനാണ് ഉദ്യോഗസ്ഥരെയും യൂണിയൻ പ്രതിനിധികളെയും നിയോഗിച്ചിരിക്കുന്നത്. കർണാടകയിൽ 12 മണിക്കൂറാണു ഡ്യൂട്ടിയെങ്കിലും എട്ടുമണിക്കൂറിനുശേഷം ഇരട്ടിവേതനം നൽകുന്ന രീതിയുണ്ട്. ശമ്പളത്തിനൊപ്പം നല്ലൊരു തുക കിട്ടുമെന്നതിനാൽ തൊഴിലാളികൾക്ക് എതിർപ്പില്ല. അത് കണ്ടുപഠിക്കാനാണ് കെ.എസ്.ആർ.ടി.സി. പഠനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്!

സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതു സംബന്ധിച്ച് തർക്കമുന്നയിച്ചതോടെയാണ് ഉദ്യോഗസ്ഥസംഘത്തിനൊപ്പം പ്രതിനിധികളെ അയയ്ക്കാൻ യൂണിയനുകളോടു മാനേജ്മെന്റ് ആവശ്യപ്പെട്ടത്. സിംഗിൾ ഡ്യൂട്ടിക്കെതിരേ ടി.ഡി.എഫ്. ഒക്ടോബർ ഒന്നുമുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ബി.എം.എസും സിംഗിൾ ഡ്യൂട്ടി അംഗീകരിക്കുന്നില്ല. കേരളത്തിൽ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാണെങ്കിലും എട്ടുമണിക്കൂറേ ജോലിയുള്ളെന്നാണു മാനേജ്മെന്റ് വാദം. ജീവനക്കാർ ബാക്കി നാലുമണിക്കൂർ ഡിപ്പോയിലുണ്ടാകണം. ഇതെല്ലാം അംഗീകരിക്കാത്തത് പ്രതിസന്ധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP