Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിൻഡ്സർ കാസിൽ കാണാൻ ടിക്കറ്റ് എടുത്താൽ ഇനി മുതൽ എലിസബത്ത് രാജ്ഞിയുടെ ശവകുടീരവും കാണാം; രാജ്ഞിയെ അടക്കിയത് ഭർത്താവിനേയും മാതാപിതാക്കളെയും അടക്കിയ വിൻഡ്സർ കാസിലിലെ ചാപ്പലിൽ തന്നെ; എലിസബത്ത് രാജ്ഞി ഇനി ഓർമ്മകളിൽ

വിൻഡ്സർ കാസിൽ കാണാൻ ടിക്കറ്റ് എടുത്താൽ ഇനി മുതൽ എലിസബത്ത് രാജ്ഞിയുടെ ശവകുടീരവും കാണാം; രാജ്ഞിയെ അടക്കിയത് ഭർത്താവിനേയും മാതാപിതാക്കളെയും അടക്കിയ വിൻഡ്സർ കാസിലിലെ ചാപ്പലിൽ തന്നെ; എലിസബത്ത് രാജ്ഞി ഇനി ഓർമ്മകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: തന്റെ പ്രിയപ്പെട്ട ഭർത്താവിനോടും മാതാപിതാക്കളോടുമൊപ്പം എന്നെന്നേക്കുമായി നിത്യനിദ്രയിലാണ്ട എലിസബത്ത് രാജ്ഞിയുടെ ശവകുടീരത്തിൽ ഫലകം സ്ഥാപിച്ചു. തിങ്കളാഴ്‌ച്ച ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിൻഡ്സർ കാസിലിലെ ജോർജ്ജ് ആറാമൻ മെമോറിയൽ ചാപ്പലിലെ കുടുംബ കല്ലറയിൽ രാജ്ഞിയുടെ മൃതദേഹം അടക്കം ചെയ്തത്. നേരത്തേ രാജ്ഞിയുടെ മതാപിതാക്കളുടേ പേരുകൾ മാത്രം സ്വർണ്ണലിപികളിൽ കുറിച്ചിരുന്ന ബെൽജിയൻ മാർബിൾ ഫലകത്തിനു പകരമായി രാജ്ഞിയുടെ പേർ കൂടി കുറിച്ച പുതിയ ഫലകം സ്ഥാപിച്ചു.

രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും, രാജ്ഞിയുടെ മാതാപിതാക്കളുടെയും പേരുകൾക്കൊപ്പം എല്ലാവരുടേയും ജനന-മരണ തീയതികൾ കൂടി കുറിച്ചുകൊണ്ടുള്ള പുതിയ ഫലകം സ്ഥാപിച്ചതായി ബക്കിങ്ഹാം പാലസ് വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. സെയിന്റ് ജോർജ്ജ് ചാപ്പലിന്റെ അകത്ത് ഒരു ലോഹ കവാടത്തിലൂടെ കാണാൻ കഴിയുന്ന ഈ സ്വകാര്യ കല്ലറയിൽ രാജ്ഞിയുടെ സഹോദരി മാർഗരറ്റ് രാജകുമാരിയുടെ ചിതാഭസ്മവും അടക്കം ചെയ്തിട്ടുണ്ട്.

വരുന്ന ആഴ്‌ച്ചമുതൽ പൊതുജനങ്ങൾക്ക് രാജ്ഞി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറ കാണുവാൻ അനുവാദം ഉണ്ടായിരിക്കും. എന്നാൽ, അതിനായി ഫീസ് നൽകേണ്ടതുണ്ട്. രാജകീയ ദുഃഖാചരണത്തിന്റെ ഭാഗമായി ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ചാപ്പൽ സെപ്റ്റംബർ 29 വ്യാഴാഴ്‌ച്ച മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും. ടിക്കറ്റ് എടുത്തുള്ള വിൻഡ്സർ കാസിൽ സന്ദർശനത്തിന്റെ ഭാഗമായി അപ്പോൾ മുതൽ രാജ്ഞിയുടേ കല്ലറയും ദർശിക്കാൻ സാധിക്കും.

വ്യാഴാഴ്‌ച്ച മുതൽ തിങ്കളാഴ്‌ച്ച വരെ അഞ്ചു ദിവസങ്ങൾ മാത്രമായിരിക്കും ഒരു ആഴ്‌ച്ചയിൽ വിൻഡ്സർ കാസിൽ സന്ദർശകർക്കായി തുറക്കുക. എന്നാൽ, ഞായറാഴ്‌ച്ച ചാപ്പലിൽ ആരാധനകൾ നടക്കുന്നതിനാൽ അന്നേദിവസം ചാപ്പലിനകത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. രാജ കുടുംബത്തിന്റെ ഭാഗമായി റോയൽ കളക്ഷൻ ട്രസ്റ്റ് എന്ന ജീവകാരുണ്യ സംഘടനയാണ് വിൻഡ്സർ കാസിൽ സന്ദർശനം സംഘടിപ്പിക്കുന്നത്. ഇതിന്റെ വരുമാനം മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയാണ്.

ഇതിൽ നിന്നുള്ള വരുമാനത്തിന്റെ മുഖ്യഭാഗവും ചെലവഴിക്കുന്നത് രാജകുടുംബത്തിന്റെ വിവിധ ശേഖരണങ്ങൾ കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ്. ആയിരക്കണക്കിന് ചിത്രങ്ങളും പുരാവസ്തുക്കളും അടങ്ങിയ ഈ ശേഖരണം ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ ഒരു രാജകീയ ശേഖരണമാണ്. ഇതിലെ പല വസ്തുക്കളും15 രാജകൊട്ടാരങ്ങളിലായി പരന്നു കിടക്കുകയാണ്. അവിടങ്ങളിലൊക്കെ പൊതുജനങ്ങൾക്ക് സന്ദർശിക്കാനും ഈ അമൂല്യ വസ്തുക്കൾ കാണുവാനുമുള്ള അനുവാദമുണ്ട്.

എന്നാൽ, രാജ്ഞിയുടെ ശവകുടീരം സന്ദർശിച്ച് ആദരവുകൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും ഫീസ് ഈടാക്കുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം അർ സി ടി ഒരു ചാരിറ്റി സംഘടനയാണെന്നും കോവിഡ് പ്രതിസന്ധിയിൽ 30 മില്യൺ പൗണ്ടാണ് നഷ്ടമായതെന്നുമാണ് ട്രസ്റ്റ് വക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, നിരവധി ആളുകൾ സന്ദർശനത്തിനെത്തിയാൽ ചാപ്പലിന് അത്രയും പേരെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP