Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതോടെ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി; നിയമസഭാ തെരഞ്ഞെടുപ്പിൽ നിലംതൊടാതെ പഞ്ചാബ് ലോക് കോൺഗ്രസ്; ഒടുവിൽ അമരീന്ദർ ബിജെപിയിൽ; പാർട്ടിയെ ലയിപ്പിച്ചു; 'പുതിയ തുടക്കം' കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ

മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതോടെ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി; നിയമസഭാ തെരഞ്ഞെടുപ്പിൽ നിലംതൊടാതെ പഞ്ചാബ് ലോക് കോൺഗ്രസ്; ഒടുവിൽ അമരീന്ദർ ബിജെപിയിൽ; പാർട്ടിയെ ലയിപ്പിച്ചു; 'പുതിയ തുടക്കം' കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് ബിജെപിയിൽ. അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗിനെ പഞ്ചാബിന്റെ മുഖമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി ദേശീയ നേതൃത്വം. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, കിരൺ റിജ്ജു, ബിജെപി നേതാവ് സുനിൽ ഝാക്കർ, ബിജെപി പഞ്ചാവ് അധ്യക്ഷൻ അശ്വനി ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്.

ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും അമരീന്ദർ സിംഗിന്റെ പാർട്ടി ബിജെപി ലയിക്കുന്ന വാർത്ത സമ്മേളനത്തിൽ സന്നിഹിതരായി. ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ, അമരീന്ദർ സിങ് കക്ഷി രാഷ്ട്രീയത്തിനപ്പുറം ദേശീയ താൽപ്പര്യമാണ് ഉയർത്തിപ്പിടിക്കുന്നത് പറഞ്ഞത്. അമരീന്ദർ സിങ് ബിജെപിയിൽ ചേരുന്നത് അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ലയനത്തെക്കുറിച്ച് ബിജെപി ആസ്ഥാനത്ത് സംസാരിച്ച അമരീന്ദർ സിങ്, സെപ്റ്റംബർ 12 ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും പറഞ്ഞു. 'ദേശീയ സുരക്ഷ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സമഗ്രവികസനം തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ച അമിത് ഷായുമായി നടത്തിയെന്ന് സിങ് പറഞ്ഞു.

രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന സിങ് മുൻ പട്യാല രാജകുടുംബത്തിൽ പെട്ടയാളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോൺഗ്രസ് അദ്ദേഹത്തെ മാറ്റി ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കി, എന്നാൽ ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയോട് (എഎപി) പാർട്ടിയോട് കോൺഗ്രസ് പരാജയപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ക്യാപ്റ്റൻ കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകിയത്.

ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാമത്തെ ലയനമാണിത്. ഇത്തവണ, അദ്ദേഹം തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിച്ച ഇദ്ദേഹം അടുത്ത അനുയായികൾക്കൊപ്പവും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. അമരീന്ദർ സിങ്ങിനൊപ്പം ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

1992-ൽ അകാലിദളിൽ നിന്ന് പിരിഞ്ഞ് ശിരോമണി അകാലിദൾ (പന്തിക്) രൂപീകരിച്ച വ്യക്തിയാണ് അമരീന്ദർ സിങ്. ഒടുവിൽ 1998-ൽ ഈ പാർട്ടിയെ കോൺഗ്രസുമായി ചേർന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരു സീറ്റും നേടാനായില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായി പട്യാലയിൽ നിന്ന് അദ്ദേഹം തന്നെ പരാജയപ്പെട്ടു.

അൻപത്തിയെട്ട് ശതമാനം വരുന്ന സിഖ് ജനതക്കിടയിൽ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കാർഷിക നിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ ശിരോമണി അകാലിദൾ സഖ്യമുപേക്ഷിച്ചതിന്റെ ക്ഷീണം ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നും ബിജെപി കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP