Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പദയാത്രയിൽ ഒപ്പം നടന്ന കുഞ്ഞു പെൺകുട്ടിയുടെ ചെരുപ്പഴിഞ്ഞു; കുരുന്നിനെ ചെരുപ്പിടാൻ സഹായിച്ച് രാഹുൽ ഗാന്ധി; 'ഭാരത് ജോഡോ യാത്ര'ക്കിടെ അമ്പലപ്പുഴയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

പദയാത്രയിൽ ഒപ്പം നടന്ന കുഞ്ഞു പെൺകുട്ടിയുടെ ചെരുപ്പഴിഞ്ഞു; കുരുന്നിനെ ചെരുപ്പിടാൻ സഹായിച്ച് രാഹുൽ ഗാന്ധി; 'ഭാരത് ജോഡോ യാത്ര'ക്കിടെ അമ്പലപ്പുഴയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: 'ഭാരത് ജോഡോ യാത്ര'ക്കിടെ പെൺകുട്ടിയെ ചെരുപ്പിടാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഹായിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. പദയാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ അമ്പലപ്പുഴയിലാണ് സംഭവം.

'ഭാരത് ജോഡോ യാത്ര'യുടെ 11-ാം ദിവസമായ ഇന്ന് ഹരിപ്പാട് നിന്നാണ് പദയാത്ര ആരംഭിച്ചത്. യാത്രയുടെ രാവിലത്തെ ഘട്ടം ഒറ്റപ്പന വരെയാണ്. വൈകിട്ട് വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷനിൽ യാത്ര അവസാക്കും. യാത്രക്കിടെ കുട്ടനാട്ടിലെ കർഷകരുമായി രാഹുൽ സംവദിക്കും. 20-ാം തീയതി വരെ ആലപ്പുഴ ജില്ലയിൽ പര്യടനം തുടരും.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തിൽ പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളാ പര്യടനം പൂർത്തിയാക്കി ഗൂഡല്ലൂർ വഴി കർണാടകത്തിൽ പ്രവേശിക്കും. തമിഴ്‌നാട്ടിലെ കന്യാകുമരിയിൽ നിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ സമാപിക്കും.

അതേ സമയം രാഹുൽ ഗാന്ധി തന്നെ പാർട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ കോൺഗ്രസ് നേതൃയോഗം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിർദ്ദേശപ്രകാരമാണ് ജയ്പൂരിൽ ചേർന്ന യോഗത്തിൽ പാർട്ടി പ്രമേയം പാസ്സാക്കിയത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന വ്യക്തിയാണ് അശോക് ഗെഹ്ലോട്ട്.

രാഹുൽ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. പിസിസി പ്രസിഡന്റിനെയും എഐസിസി അംഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം വരുന്ന പാർട്ടി അധ്യക്ഷനായിരിക്കുമെന്ന കാര്യത്തിലും പ്രമേയം പാസ്സാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിങ് കച്ചാരിയ യോഗത്തിന് ശേഷം പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ് പ്രമേയം അവതരിപ്പിക്കാൻ മുൻകയ്യെടുത്തത്. കച്ചാരിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP