Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലമ്പൂർ നഞ്ചൻകോടും തലശ്ശേരി മൈസൂരുവും കാസർഗോഡ് ദക്ഷിണ കന്നഡ റെയിൽ ലൈനും നടക്കില്ല; കെ റെയിലിനെ കുറിച്ച് ഒന്നും മിണ്ടാതെ പിണറായിയും; കിരീടവും ബൊക്കയും കൊടുത്ത് കേരളാ മുഖ്യമന്ത്രിയെ സ്വീകരിച്ച കർണ്ണാടക സർക്കാർ ചർച്ചകളിൽ നൽകിയത് നിരാശ മാത്രം; ഉറപ്പാകുന്നത് മൈസൂർ-മലപ്പുറം ദേശീയ പാത മാത്രം; പിണറായിക്ക് ഒന്നും നൽകാതെ ബൊമ്മയ്യ തിരിച്ചയയ്ക്കുമ്പോൾ

നിലമ്പൂർ നഞ്ചൻകോടും തലശ്ശേരി മൈസൂരുവും കാസർഗോഡ് ദക്ഷിണ കന്നഡ റെയിൽ ലൈനും നടക്കില്ല; കെ റെയിലിനെ കുറിച്ച് ഒന്നും മിണ്ടാതെ പിണറായിയും; കിരീടവും ബൊക്കയും കൊടുത്ത് കേരളാ മുഖ്യമന്ത്രിയെ സ്വീകരിച്ച കർണ്ണാടക സർക്കാർ ചർച്ചകളിൽ നൽകിയത് നിരാശ മാത്രം; ഉറപ്പാകുന്നത് മൈസൂർ-മലപ്പുറം ദേശീയ പാത മാത്രം; പിണറായിക്ക് ഒന്നും നൽകാതെ ബൊമ്മയ്യ തിരിച്ചയയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു:കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയൻ നടത്തിയ ചർച്ച പരാജയം. കേരളാ മുഖ്യമന്ത്രിയെ കിരീടം വച്ച് ബൊക്കെ നൽകിയാണ് സ്വീകരിച്ചത്. എന്നാൽ പിണറായിയുടെ ആവശ്യമെല്ലാം ബൊമ്മയ്യ തള്ളി. കൂടിക്കാഴ്ച നടത്തിയെങ്കിലും സിൽവർ ലൈൻ പദ്ധതി ചർച്ചയായില്ല. പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്. മൈസൂർ മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി. ബാക്കി പ്രധാന ആവശ്യമെല്ലാം കർണ്ണാടക തള്ളി.

രാവിലെ 9.30ന് ബെംഗളുരുവിൽ കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ചർച്ച ഒരു മണിക്കൂറോളം നീണ്ടു. സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മിൽ ധാരണയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തിയത്. എന്നാൽ സാങ്കേതിക വിവരങ്ങൾ കൈമാറാത്തതിനാൽ ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നാണ് വിശദീകരണം.

കെ റെയിൽ പദ്ധതിക്ക് റെയിൽവേയുടെ അന്തിമാനനുമതി കിട്ടിയിട്ടില്ല. ജപ്പാനിൽ നിന്ന് ലോൺ കിട്ടുന്നതും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് കെറെയിലിൽ ചർച്ച നടത്താത്തത്. എന്നാൽ കെറെയിൽ നിർദ്ദേശത്തോടും കർണ്ണാടക അനുകൂല തീരുമാനം എടുക്കില്ലെന്ന് പിണറായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഈ വിഷയം യോഗത്തിൽ അജണ്ടയാകാത്തത്. റെയിൽവേ പദ്ധതികൾ കർണ്ണാടക തള്ളിയതോടെ ഫലത്തിൽ മുഖ്യമന്ത്രിയുടെ ബംഗളൂരു യാത്രയും വെറുതെയായി.

നിലമ്പൂർ - നഞ്ചൻകോട് ,തലശ്ശേരി - മൈസൂർ , കാസർകോട് ദക്ഷിണ കന്നഡ റയിൽ ലൈൻ എന്നിവയടക്കമുള്ള. പദ്ധതികൾക്കെല്ലാം കർണാടകത്തിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം. എന്നാൽ പരിസ്ഥിതി പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഇവ നടപ്പാക്കാനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു.കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. കെ റെയിലിൽ കർണ്ണാടകടയുടെ പിന്തുണ തേടുകയായിരുന്നു പ്രധാന ലക്ഷ്യം. അതും നടന്നില്ല.

എന്നാൽ മൈസൂർ-മലപ്പുറം ദേശീയ പാതയ്‌ക്കൊപ്പമാണ് കർണ്ണാടകം. എൻ. എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂർ മലപ്പുറം ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈന്മെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകവും സംയുക്തമായി നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.

വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു. കർണാടക ബാഗേപ്പള്ളിയിൽ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുത്ത ശേഷമാകും പിണറായി വിജയൻ മടങ്ങുക. ഈ യോഗത്തിൽ കർണ്ണാടക ഭരിക്കുന്ന ബിജെപിക്കെതിരെ പിണറായി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് നിർണ്ണായകം.

1994ലും 2004ലും സിപിഐ എം നേതാവ് ജി വി ശ്രീരാമ റെഡ്ഡി വിജയിച്ച നിയമസഭാ മണ്ഡലമാണ് ബാഗേപ്പള്ളി. കോൺഗ്രസ്, ജനതാദൾ പാർട്ടികൾക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ 32 ശതമാനത്തോളം വോട്ട് സിപിഐ എമ്മിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു. ചതുഷ്‌കോണ മത്സരത്തിൽ ബിജെപിക്ക് രണ്ടുശതമാനം വോട്ടാണ് കിട്ടിയത്. സിപിഐ എമ്മിനെ തോൽപ്പിക്കാൻ ബിജെപി വോട്ടുമറിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP