Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വളർത്തുനായയുടെ മരണം സ്വസ്ഥത കെടുത്തി, വേദനിച്ച അമ്മ എന്റെ മകൻ മരിച്ചെന്ന് പറഞ്ഞു കരഞ്ഞു, നിരവധി പേർ വിളിച്ചു; മുകേഷ്

വളർത്തുനായയുടെ മരണം സ്വസ്ഥത കെടുത്തി, വേദനിച്ച അമ്മ എന്റെ മകൻ മരിച്ചെന്ന് പറഞ്ഞു കരഞ്ഞു, നിരവധി പേർ വിളിച്ചു; മുകേഷ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തന്റെ വീട്ടിലെ വളർത്തുനായയുടെ മരണം സ്വസ്ഥത കെടുത്തിയതായി എം മുകേഷ് എംഎൽഎ. പറഞ്ഞു. അഞ്ചാലുംമൂട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നായയുടെ ഒരു വയസ്സ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വർഷമായി തന്റെ വീട്ടിൽ വളർത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തിൽ വേദനിച്ച തന്റെ അമ്മ എന്റെ മകൻ മരിച്ചു എന്നു പറഞ്ഞു കരഞ്ഞുവെന്ന് മുകേഷ് പറഞ്ഞു.

ഇത് ആരോ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന് നിരവധിപേർ തന്നെ ഫോണിൽ വിളിച്ചപ്പോൾ താൻ പ്രതികരിച്ചതിനെ തുടർന്ന് ഫോൺ കട്ടാക്കുകയായിരുന്നെന്നും മുകേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP