Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് യുദ്ധത്തിന്റെ സമയമല്ല, സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നേറാമെന്ന് സംസാരിക്കാനുള്ള അവസരം; ഇന്ത്യയും റഷ്യയും ദശാബ്ദങ്ങളായി പരസ്പരം ഒരുമിച്ചാണ് നിലകൊള്ളുന്നത്; പുടിനെ കണ്ട മോദിയുടെ വാക്കുകൾ ഇങ്ങനെ; യുക്രൈൻ സംഘർഷത്തിൽ പ്രശ്‌നപരിഹാരം ഞങ്ങളും ആഗ്രഹിക്കുന്നതായി റഷ്യൻ പ്രസിഡന്റും; ഊർജ്ജ മേഖലയിൽ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങളും

ഇത് യുദ്ധത്തിന്റെ സമയമല്ല, സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നേറാമെന്ന് സംസാരിക്കാനുള്ള അവസരം; ഇന്ത്യയും റഷ്യയും ദശാബ്ദങ്ങളായി പരസ്പരം ഒരുമിച്ചാണ് നിലകൊള്ളുന്നത്; പുടിനെ കണ്ട മോദിയുടെ വാക്കുകൾ ഇങ്ങനെ; യുക്രൈൻ സംഘർഷത്തിൽ പ്രശ്‌നപരിഹാരം ഞങ്ങളും ആഗ്രഹിക്കുന്നതായി റഷ്യൻ പ്രസിഡന്റും; ഊർജ്ജ മേഖലയിൽ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങളും

മറുനാടൻ ഡെസ്‌ക്‌

സമാർഖണ്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തി. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കവേയാണ് ഇരു രാഷ്ട്രനേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയത. ഇപ്പോൾ യുദ്ധത്തിന്റെ സമയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനോടായി പറഞ്ഞു. സമാധാനത്തിന്റെ പാതയിൽ നമുക്ക് എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ച് സംസാരിക്കാനുള്ള അവസരമാണിത്. ഇന്ത്യയും റഷ്യയും ദശാബ്ദങ്ങളായി പരസ്പരം ഒരുമിച്ചാണ് നിലകൊള്ളുന്നതെന്നും മോദി പറഞ്ഞു.

യുക്രൈൻ സംഘർഷം എത്രയും വേഗം പരിഹരിക്കപ്പെടാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് പുടിൻ പറഞ്ഞു. യുക്രെയ്‌നിലെ സംഘർഷത്തെക്കുറിച്ചും അതിൽ താങ്കളുടെ ആശങ്കകളെക്കുറിച്ചും അറിയാം. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു.

ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല, ഫോൺ കോളിൽ ഞാൻ അതിനെക്കുറിച്ച് നിങ്ങളോട് സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയിൽ നമുക്ക് എങ്ങനെ മുന്നോട്ടുപോകാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി പരസ്പരം ഒരുമിച്ചുനിൽക്കുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. നാളെ ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളും പുടിൻ നേർന്നു. എന്റെ പ്രിയ സുഹൃത്തേ, നാളെ നിങ്ങൾ നിങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ പോവുകയാണ്. ആശംസകൾ എന്നുമായിരുന്നു പുടിന്റെ വാക്കുകൾ.

''പ്രസിഡന്റ് പുടിനുമായി നല്ല കൂടിക്കാഴ്ച നടന്നത്. വ്യാപാരം, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-റഷ്യ സഹകരണം തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. മറ്റ് ഉഭയകക്ഷി, ആഗോള വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്തു,'' റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസ്സം നില്ക്കരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുമ്പോഴാണ് നരേന്ദ്ര മോദി ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാക്കിസ്ഥാൻ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ മുന്നറിയിപ്പ്.

യുക്രൈയ്‌നിലെ സംഘർഷവും കൊവിഡും ആഗോള തലത്തിൽ ഊർജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു എന്ന് മോദി വ്യക്തമാക്കി. ഷാങ്ഹായി സഹകരണ സംഘടനയുടെ അടുത്ത ഒരു വർഷത്തെ അദ്ധ്യക്ഷ പദവി ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും.

''ഞങ്ങൾ തമ്മിലുള്ള വ്യാപാരം വളരുകയാണ്, ഇന്ത്യൻ വിപണികളിലേക്കുള്ള റഷ്യൻ വളങ്ങളുടെ അധിക വിതരണത്തിന് നന്ദി, ഇത് എട്ട് മടങ്ങിലധികം വളർന്നു. ഇത് ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് വലിയ സഹായമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയെവിനെ സമർഖണ്ഡിൽ സന്ദർശിച്ച് എസ്സിഒ അധ്യക്ഷസ്ഥാനത്തിന്റെ വിജയത്തിൽ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിലും ബന്ധത്തിലും ചർച്ചകൾ ഊന്നൽ നൽകിയതായി എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

എട്ട് അംഗ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) റൊട്ടേറ്റിങ് പ്രസിഡന്റ് സ്ഥാനം ഉസ്ബെക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സമർഖണ്ഡിൽ നടന്ന 22-ാമത് എസ്സിഒ ഉച്ചകോടിയിൽ ഉസ്ബെക്ക് പ്രസിഡന്റ് ഷവ്കത് മിർസിയോവ് അധ്യക്ഷത വഹിച്ചു. '2023-ൽ ഓർഗനൈസേഷന്റെ ചെയർമാനെന്ന നിലയിൽ അടുത്ത SCO ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഈ ഉത്തരവാദിത്ത ദൗത്യം നടപ്പിലാക്കുന്നതിൽ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇന്ത്യയെ സഹായിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,' ഉസ്ബെക്ക് വിദേശകാര്യ മന്ത്രി വ്ളാഡിമിർ നൊറോവ് പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 2001 ജൂണിൽ ഷാങ്ഹായിൽ ആരംഭിച്ച എസ്സിഒയ്ക്ക് ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ എട്ട് മുഴുവൻ അംഗങ്ങളുമുണ്ട്. 2017ൽ ഇന്ത്യയും പാക്കിസ്ഥാനും പൂർണ അംഗങ്ങളായി ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ രാജ്യ തലവന്മാരുമായി കൂടി നയതന്ത്രതല ചർച്ച നടത്തുമെന്നാണ് വിദേശകാര്യമന്ത്രി നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP