Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിയറുകൾ ഉപയോഗിക്കാൻ പറ്റുക ആറുമാസം വരെ; വിദേശ മദ്യക്കുപ്പികൾ ഉപയോഗിക്കാനാവുക രണ്ട് വർഷം വരെയും; കുടിച്ചുകൊണ്ട് മലയാളി റെക്കോർഡിടുമ്പോഴും മുക്കോല ബിവറേജസ് ഔട്ട്ലെറ്റിൽ നശിപ്പിക്കുന്നത് പഴകിപ്പോയ ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവും; പ്രവൃത്തി പൂർത്തീകരിക്കുക രണ്ട് ഘട്ടങ്ങളായി

ബിയറുകൾ ഉപയോഗിക്കാൻ പറ്റുക ആറുമാസം വരെ; വിദേശ മദ്യക്കുപ്പികൾ ഉപയോഗിക്കാനാവുക രണ്ട് വർഷം വരെയും; കുടിച്ചുകൊണ്ട് മലയാളി റെക്കോർഡിടുമ്പോഴും മുക്കോല ബിവറേജസ് ഔട്ട്ലെറ്റിൽ നശിപ്പിക്കുന്നത് പഴകിപ്പോയ ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവും; പ്രവൃത്തി പൂർത്തീകരിക്കുക രണ്ട് ഘട്ടങ്ങളായി

മറുനാടൻ മലയാളി ബ്യൂറോ

വിഴിഞ്ഞം : മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യക്കുപ്പികളും ബിയറും എക്‌സൈസിന്റെ നേതൃത്വത്തിൽ നശിപ്പിക്കുന്നു.കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാൻ സാധ്യമല്ലെന്ന് കാണിച്ച് ബിവറേജ് ഔട്ട്ലെറ്റ് അധികൃതർ എക്‌സൈസ് കമ്മിഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യക്കുപ്പികൾ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുക.

നിർമ്മാണത്തിനുശേഷം വിവിധയിനം ബ്രാൻഡുകളിലുള്ള ബിയറുകൾ ആറുമാസംവരേ ഉപയോഗിക്കാൻ കഴിയു. രണ്ടുവർഷംവരെ മാത്രമേ വിദേശ മദ്യക്കുപ്പികളും ഉപയോഗിക്കാനാകുക.സമയപരിധി കഴിഞ്ഞ ഇത്തരം മദ്യം വിൽക്കാൻ പാടില്ലെന്നാണ് ചട്ടം. ഇതേത്തുടർന്ന് അതത് ഡിസ്റ്റലറികളിലെത്തിച്ച് നശിപ്പിക്കുകയാണ് പതിവെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

ഇതേത്തുടർന്ന് എക്‌സൈസിന്റെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്ലെറ്റിലെത്തി ഉപയോഗിക്കാനാകാതെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ വിദേശ മദ്യക്കുപ്പികളും ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു. രണ്ട് വിഭാഗങ്ങളിലായാണ് ഇവ ശേഖരിച്ച് നശിപ്പിക്കുക. ഒന്നാംഘട്ടത്തിൽ ശേഖരിച്ച വിദേശമദ്യവും ബിയറും ഉൾപ്പെട്ട 9877 കുപ്പികളുണ്ടെന്ന് കണ്ടെത്തി. രണ്ടാംഘട്ടത്തിലുള്ള 10360 ബിയർ കുപ്പികളും 1306 വിദേശമദ്യക്കുപ്പികളുമുണ്ടെന്ന് കണ്ടെത്തി.

ഇവ ശേഖരിച്ച് തിരുവല്ലയിലെ ദി ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിലേക്ക് അയച്ചുവെന്ന് എക്‌സൈസിന്റെ നെയ്യാറ്റിൻകര റെയിഞ്ച് സിഐ. ഷാജഹാൻ പറഞ്ഞു.ഇവ അടുത്ത ദിവസങ്ങളിൽ തിരുവല്ലയിലെ ഡിസ്റ്ററിയിൽ എക്‌സൈസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിലായിരിക്കും നശിപ്പിക്കുക.ഇതേക്കുറിച്ചുള്ള വിവരശേഖരണവും നടത്തും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP