Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല; മണ്ഡലം കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല; മണ്ഡലം കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ:രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ പെടുത്തി പീഡിപ്പിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് മുസ്ലിം ജില്ലാ പ്രസിഡണ്ട് പി കുഞ്ഞുമുഹമ്മദ് മുന്നറിയിപ്പു നൽകി. പ്രതികരിക്കുന്നവർക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുന്ന നയം കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ പിന്തുടർന്നു വരുന്ന ഒരു രീതിയാണ് ഈ രീതി തന്നെയാണ് കേരളത്തിലെ പിണറായി സർക്കാറും തുടരുന്നത് എന്നതിന് തെളിവാണ് സർക്കാരിനെതിരെ പറയുന്നവർക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുന്ന നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ എതിരാളികളെകള്ളക്കേസിൽപെടുത്തിപീഡിപ്പിക്കുന്നസിപിഎം-പൊലീസ്നിലപാടിൽപ്രതിഷേധിച്ച്കൊണ്ട് 'ഭയപ്പെടുത്തികീഴ്പ്പെടുത്താനാവില്ല' എന്നമുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച്നി യോജകമണ്ഡലംകേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സായാഹ്നതിന്റെ ഭാഗമായി കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കണ്ണൂർ കാൽടെക്സിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു.

മുസ്ലിം മുസ്ലിം യൂത്ത് ദേശീയ കമ്മിറ്റി അംഗം ആഷിക് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി എ തങ്ങൾ, സി. സമീർ, അൽത്താഫ് മാങ്ങാടൻ ,നസീർ പുറത്തിൽ, സി സീനത്ത് ,പിസി അഹമ്മദ് കുട്ടി, സി എറമുള്ളാൻ , കെ സൈനുദ്ദീൻ, ടി കെ നൗഷാദ്, പിസി അമീനുള്ള , കൊളേക്കര മുസ്തഫ, പി കെറിയാസ്,മുസ്ലിഹ് മഠത്തിൽ,സി.എം. ഇസുദ്ദീൻ റഷീദമഹലിൽ,എം കെ സുഹൈൽ, ഷാനിബ് കാഞ്ഞിരോട്, ടി പി അബ്ദുൽ ഖാദർ കെ പി റസാഖ്, സിയാദ് തങ്ങൾഅഷ്റഫ്ചിറ്റുള്ളി പ്രസംഗിച്ചു. കണ്ണൂർ ബാഫഖി സൗധം കേന്ദ്രീകരിച്ച് പ്രകടനമായാണ് പ്രവർത്തകർ കാൽ ടെക്സിൽ പ്രതിഷേധ സായാഹ്നത്തിനെത്തിയത്

അഞ്ച് വർഷം മുമ്പ് വഖഫ് ട്രിബ്യൂണൽ തള്ളിക്കളഞ്ഞ ആരോപണം കുത്തിപ്പൊക്കി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കള്ളക്കേസെടുത്ത പിണറായി സർക്കാരിന്റെ നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. എതിരാളികളെ കള്ളക്കേസെടുത്ത് കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന മോദിയുടെ അതേ നയം കേരളത്തിൽ പിന്തുടരുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.വി.അബ്ദുല്ല അധ്യക്ഷനായി. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ.കരീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി.സി.നസീർ, ഒ.കെ. ജാസിർ, കെ.കെ.അബ്ദുറഹ്മാൻ, മഹമൂദ് അള്ളാംകുളം, പി.കെ.സുബൈർ, പി.എ.വി.അബൂബക്കർ, ഹനീഫ ഏഴാംമൈൽ, എൻ.യു.ഷഫീഖ്, നൗഷാദ് പുതുക്കണ്ടം സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ട്രഷറർ ഒ.പി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു. കപ്പാലത്ത് നിന്നും നഗരം ചുറ്റി തളിപ്പറമ്പ് ടൗണിലേക്ക് പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.

പാനൂരിൽ നടന്ന പ്രതിഷേധ സായാഹ്നം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു സ്വതന്ത്ര കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.പി കെ ഷാഹുൽ ഹമീദ്,പി പി എ .ഹമീദ് ,ആർ.അബ്ദുള്ള മാസ്റ്റർ, പി പി എ സലാം ,ഇഎ നാസർ, കാട്ടൂർ മുഹമ്മദ്, ടി മഹറൂഫ്, വി നാസർ മാസ്റ്റർ, ടി കെ ഹനീഫ കെ സികുഞ്ഞബ്ദുള്ള ഹാജി പ്രസംഗിച്ചു.

അഴീക്കോട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ടൗണിൽ നടന്ന പ്രതിഷേധ സായാഹ്നം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ വി പി വമ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ വി ഹാരിസ് അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. ബി കെ അഹമ്മദ്, പി.പി. സുബൈർ, പി.പി.മഹമൂദ്, അഷ്‌കർ കണ്ണാടിപ്പറമ്പ്,കെ പി എ സലിം, എൻ എ ഗഫൂർ , പി എം മുഹമ്മദ് കുഞ്ഞി ഹാജി ,എം അഷ്റഫ്, ടി കെ നിസാർ , ടി ജബ്ബാർ ,സി എച്ച് സലാം, മുഹമ്മദലി ശാദുലിപ്പള്ളി സി എച്ച് സൽമാൻ പ്രസംഗിച്ചു.

കല്യാശ്ശേരിമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.വിമുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു എസ്. കെ പി സക്കരിയ അദ്ധ്യക്ഷത വഹിച്ചു., ഗഫൂർ മാട്ടൂൽ, സി പി റഷീദ്, പി ഒ പി മുഹമ്മദലി ഹാജി, ടി.പി അബ്ബാസ് ഹാജി, മുസ്തഫ കടന്നപ്പള്ളി, സഹീദ് കായിക്കാരൻ, മുഹമ്മദ് കുഞ്ഞി കൊട്ടില, സൈനുൽ ആബിദ്, സജ്ഫീർ ഓണപ്പറമ്പ, റംഷാദ് റബ്ബാനി, തസ്ലിം അടിപ്പാലം, സി എച്ച് ഖൈറുന്നിസ്സ, ഒ റഷീദ, എ പി ബദ്റുദ്ദീൻ,ഷാരിഷ ടീച്ചർ അസ്ലം കണ്ണപുരം,പി വി ഇബ്രാഹിം മാസ്റ്റർതുടങ്ങിയവർ പ്രസംഗിച്ചു

ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ചെങ്ങളായിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.പ്രസിഡണ്ട് പിടിഎ കോയ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി സി കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി., പി പി ഖാദർ, കെ സലാഹുദ്ദീൻ, പി എ ഹൈദ്രോസ് ഹാജി, വിവി അബ്ദുള്ള, കെ പി അശ്രഫ്, എൻ വി ഹാശിം, സി കെ മുഹമ്മദ്,നാസർ വളക്കൈ, എം എ ഖലീലു റഹ്മാൻ, അജ്മൽ ചുഴലി, യുപി അബ്ദു റഹ്മാൻ, പി ടി മുഹമ്മദ് മാസ്റ്റർ, അഡ്വ ജാഫർ സാദിഖ്, എൻ പി സിദ്ദീഖ്, എൻ പി റഷീദ്, സി കുഞ്ഞമ്മദ് ഹാജി,എ അഹ്മദ് കുട്ടി ഹാജി, കെ പി ഹംസക്കുട്ടി, കെ മുഹമ്മദ് കുഞ്ഞി, പി കെ ശംസുദ്ദിൻ, ഷാഹുൽ ഹമീദ് സംസാരിച്ചു.ടി എൻ എ ഖാദർ സ്വാഗതവും അശ്രഫ് ചുഴലി നന്ദിയും പറഞ്ഞു.

ധർമ്മടം മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി അഞ്ചരക്കണ്ടി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അൻസാരി തില്ലങ്കേരി ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.വി കെ റിയാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി എൻ.പി താഹിർ ഹാജി സാഗതം പറഞ്ഞു. റിയാദ് കെ.എം സി.സി ധർമ്മടം മണ്ഡലം പ്രസിഡണ്ട് മെഹബൂബ് ചെറിയ വളപ്പ്, പ്രവാസി ലീഗ് ധർമ്മടം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വേങ്ങാട്, എൻ.കെ.റഫീഖ് മാസ്റ്റർ.മുസ്തഫ മാസ്റ്റർ, റഹൂഫ് മാമ്പ എന്നിവർ സംബന്ധിച്ചു'

പയ്യന്നൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പയ്യന്നൂർ ടൗൺ സ്‌ക്വയറിൽ പ്രതിഷേധ സായഹനംസംഘടിപ്പിച്ചു. ജില്ലാ ലീഗ് സിക്രട്ടറി കെ ടി . സഹദുല്ല ഉദ്ഘടനം ചെയ്തു. എസ് എ ശുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു അഫ്സൽ രാമന്തളി , എസ്.കെ. നൗഷാദ്അൻവർ ശക്കീർ , ടി.പി മഹമൂദ് ഹാജി, പി.കെ അബ്ദുൽ ഖാദർ മൗലവി, സക്കീർ ദരിമി .എം ടി.പി സൈഫുദ്ധീൻ , ടി.പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് കെ.ഹംസ ഹാജി, കക്കുളത്ത് അബ്ദുൽ ഖാദർ, എസ് ഹാരിസ്, യു.കെ.മുഹമ്മദ് കുഞ്ഞി മുഹമ്മദ് കരു മുട്ടീ, ശരീഫ് പെരിങ്ങോം എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP