Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബീഫ് ഫ്രൈ കണ്ടാൽ ആർത്തി മൂത്ത് ഭ്രാന്താകും; മദ്യലഹരിയിൽ യുവാവിനെ പൊതിരെ തല്ലി പരുവമാക്കിയത് ബീഫ് ഫ്രൈ ചോദിച്ചിട്ട് കൊടുക്കാതിരുന്നതോടെ; ഹരിപ്പാട് യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ പിടിയിൽ

ബീഫ് ഫ്രൈ കണ്ടാൽ ആർത്തി മൂത്ത് ഭ്രാന്താകും; മദ്യലഹരിയിൽ യുവാവിനെ പൊതിരെ തല്ലി പരുവമാക്കിയത് ബീഫ് ഫ്രൈ ചോദിച്ചിട്ട് കൊടുക്കാതിരുന്നതോടെ; ഹരിപ്പാട് യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: സംസ്ഥാനത്ത് ലഹരിയുടെ മറവിൽ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ പെരുകുകയാണ്. പല സംഭവങ്ങളുടെയും പിന്നിൽ പണത്തോടും, സുഖജീവിതത്തോടും ഉള്ള ആർത്തി തന്നെ. ആലപ്പുഴ, ഹരിപ്പാട്, ബീഫ് ഫ്രൈ തട്ടിയെടുക്കാൻ വേണ്ടി നടന്ന അക്രമസംഭവം തന്നെ ഉദാഹരണം. തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ പാഴ്‌സൽ വാങ്ങി പോയ യുവാവിനെയാണ് തല്ലിപ്പരുവമാക്കിയത്. കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു ( കുളിര് വിഷ്ണു, 29 ), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഹരിപ്പാട് മറുതാ മുക്കിന് സമീപമുള്ള തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ പാഴ്‌സൽ വാങ്ങിപ്പോകുമ്പോൾ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണുവിനാണ് (26) മർദ്ദനമേറ്റത്. കാറിലെത്തിയ കുളിരു വിഷ്ണുവും ആദർശും വിഷ്ണുവിനെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും പണമില്ലെന്ന് പറഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ എതിർത്തപ്പോഴാണ് പ്രതികൾ വിഷ്ണുവിനെ മർദ്ദിച്ചത്. മർദനമേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാം കുമാർ, എസ്‌ഐ ഗിരീഷ്, സി.പി.ഒ നൗഷാദ്, അനീഷ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ടുപ്രതികൾക്കും ജാമ്യം കിട്ടി. മദ്യലഹരിയിലായിരുന്നു പ്രതികൾ യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ പിടിച്ചുനിർത്തി മർദിച്ച ശേഷം ബീഫ് ഫ്രൈ കൈക്കലാക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയായ വിഷ്ണു നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇയാൾക്കെതിരേ ഹരിപ്പാട്, കരിയിലക്കുളങ്ങര സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും അക്രമം നടത്തിയശേഷം എറണാകുളത്തേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP