Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെക്കോർഡിട്ട് ഓണം ബമ്പർ വിൽപന; ഇതുവരെ വിറ്റഴിച്ചത് 59ലക്ഷം ടിക്കറ്റുകൾ; നറുക്കെടുപ്പിന് മൂന്നു ദിവസം ശേഷിക്കേ് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി എത്തും; ആകെ സമ്മാനത്തുക 72 കോടി; ഇതുവരെ ഖജനാവിലെത്തിയത് 295 കോടി, കോടിപതിയാവാനുള്ള ഭാഗ്യം പരീക്ഷിക്കാൻ കേരളം; കോളടിക്കുന്നത് സർക്കാരിനും

റെക്കോർഡിട്ട് ഓണം ബമ്പർ വിൽപന; ഇതുവരെ വിറ്റഴിച്ചത് 59ലക്ഷം ടിക്കറ്റുകൾ; നറുക്കെടുപ്പിന് മൂന്നു ദിവസം ശേഷിക്കേ് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി എത്തും; ആകെ സമ്മാനത്തുക 72 കോടി; ഇതുവരെ ഖജനാവിലെത്തിയത് 295 കോടി, കോടിപതിയാവാനുള്ള ഭാഗ്യം പരീക്ഷിക്കാൻ കേരളം; കോളടിക്കുന്നത് സർക്കാരിനും

സായ് കിരൺ

 

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഓണംബമ്പർ ലോട്ടറി വിൽപന സർവകാല റെക്കോഡിൽ. 59ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. 60ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ആവശ്യക്കാരേറിയതോടെ ഇന്നുമുതൽ 5ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ച് വിൽപനയ്ക്കെത്തിക്കും. സാമ്പത്തിക പ്രതിസന്ധിയിലുള്ള സർക്കാരിന് വലിയ പ്രതീക്ഷയാണ് ഈ ബംബർ. എല്ലാ മാസവും ഇത്തരത്തിൽ ബംബർ ഇനി അവതരിപ്പിക്കുമോ എന്നതാണ് അറിയേണ്ടത്. കണക്കുകൾ ഖജനാവിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഓണബമ്പറിൽ 59 ലക്ഷം ടിക്കറ്റുകൾ വിറ്റപ്പോൾ 295കോടി രൂപയാണ് സർക്കാരിലേക്കെത്തിയത്. ഈമാസം 18ന് ഉച്ചയ്ക്ക് ശേഷമാണ് നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 54ലക്ഷം ടിക്കറ്റായിരുന്നു വിറ്റത്. വിൽപന. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പർ 500 രൂപയാണ് ടിക്കറ്റ് വില. ഇതിൽ ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിന് യഥാർത്ഥവരുമാനം. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റ് വില. 12 കോടിയായിരുന്നു അന്ന് സമ്മാനത്തുക.

ടിക്കറ്റ് വില 300രൂപയിൽ നിന്ന് 500രൂപയാക്കി കൂട്ടിയത് വിൽപനയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും എന്നാൽ കേരളീയർ ഭാഗ്യം പരീക്ഷിക്കാൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഈ വില്പന. ഓണക്കാലത്ത് മാത്രം 33ലക്ഷം ടിക്കറ്റാണ് വിറ്റത്. 25കോടി സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിന് 10ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കും.

ഇത്തവണ ആകെ സമ്മാനത്തുക 72 കോടിയായി ഉയർത്തിയിട്ടുണ്ട്. ഈ വർഷം പത്താം സമ്മാനം വരെയുണ്ട്. കഴിഞ്ഞ വർഷം വരെ 6 ആയിരുന്നു. ലോട്ടറി വകുപ്പിന് ഒരു വർഷം ആറു ബമ്പർ സമ്മാന ഭാഗ്യക്കുറികളാണുള്ളത്. പത്ത് സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കുന്നത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്ക് വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്. അത്യാധുനിക പ്രിന്റിങ് സാങ്കേതിക വിദ്യയും തിരുവോണം ബമ്പറിന്റെ പ്രത്യേകതയാണ്.

സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണു തിരുവോണം ബമ്പർ. കൃത്രിമം നടക്കുന്നുവെന്ന പരാതികൾ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങൾ ലോട്ടറി വകുപ്പ് ക്രമീകരിച്ചത്. ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും രേഖപ്പെടുത്തണം.

ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.1 മുതൽ 4 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏന്റിന് സമ്മാനമായി നൽകും. 5 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ പത്ത് ശതമാനം വീതം പ്രസ്തുത ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്ന് നൽകും.

സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റണം. ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം.

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP