Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകനെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് യാത്രയാക്കി മടങ്ങവെ അപകടം; ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

മകനെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് യാത്രയാക്കി മടങ്ങവെ അപകടം; ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബസും ഓട്ടോയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഓണം വൊക്കേഷൻ കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മടങ്ങിയ മകനെ റെയിൽവെ സ്റ്റേഷനിൽ കൊണ്ടുചെന്ന് യാത്രയാക്കി വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഗുരുതരാവസ്ഥയിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

തലശേരി കതിരൂർ അഞ്ചാംമൈലിലെ കുനിയിൽ വീട്ടിൽ ചന്ദ്രനാണ്(64)ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞത്. ഇന്നലെ സന്ധ്യയോടെ ഫ്ളൈഓവറിന് സമീപം സംഗമം ഓഡിറ്റോറിയത്തിന് മുൻപിലാണ് ചന്ദ്രൻ ഓടിച്ച ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ പരിയാരത്ത് എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സരള. മക്കൾ: സൗമ്യ, ജിസ്നിയ, സിമ്യ, സ്മിതിൻ. മരുമക്കൾ: വിജിത്ത്, വിനീഷ്, സുധീഷ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP