Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബക്കിങ്ഹാം പാലസിൽ നിന്നും വെസ്റ്റ്മിനിസ്റ്റർ പാലസിലേക്കുള്ള യാത്രയിൽ നിരന്ന് മക്കളും കൊച്ചുമക്കളും; ആദ്യ നിരയിൽ ചാൾസ് രാജാവും സഹോദരങ്ങളും നിരന്നപ്പോൾ പിന്നാലെ ഹാരിയും വില്യമും അടക്കമുള്ളവർ; ഭിന്നത മറന്ന് മേഗനും കെയ്റ്റും; ഇനി തിങ്കളാഴ്‌ച്ച വരെ പൊതുദർശനം; എലിസബത്ത് രാജ്ഞിയുട അന്ത്യയാത്ര തുടരുമ്പോൾ

ബക്കിങ്ഹാം പാലസിൽ നിന്നും വെസ്റ്റ്മിനിസ്റ്റർ പാലസിലേക്കുള്ള യാത്രയിൽ നിരന്ന് മക്കളും കൊച്ചുമക്കളും; ആദ്യ നിരയിൽ ചാൾസ് രാജാവും സഹോദരങ്ങളും നിരന്നപ്പോൾ പിന്നാലെ ഹാരിയും വില്യമും അടക്കമുള്ളവർ; ഭിന്നത മറന്ന് മേഗനും കെയ്റ്റും; ഇനി തിങ്കളാഴ്‌ച്ച വരെ പൊതുദർശനം; എലിസബത്ത് രാജ്ഞിയുട അന്ത്യയാത്ര തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗോഡ് സേവ് ദി കിങ് എന്ന് പാടുമ്പോഴും ബ്രിട്ടീഷുകാരുടെ മനസ്സിൽ എലിസബത്ത് രാജ്ഞിക്കുള്ള സ്ഥാനം ദൈവത്തിനു സമമായിരുന്നു. ഒരുപക്ഷെ ലോകത്ത് മറ്റൊരുഭരണാധികാരിക്കും ലഭിക്കാത്ത സ്നേഹവും ആദരവും ആയിരുന്നു ജനങ്ങൾ അവർക്ക് നൽകിയത്.അത് ആ പദവിയുടെ വലിപ്പം കണ്ടായിരുന്നില്ല മറിച്ച് ആ മനസ്സിലെ നന്മ തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. ആ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായിരുന്നു ഇന്നലെ രാജ്ഞിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ പ്രതിഫലിച്ചത്.

സെൻട്രൽ ലണ്ടനിലൂടെ, ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും വെസ്റ്റ്മിനിസ്റ്റർ ഹാളിലേക്കുള്ള വിലാപയാത്ര ദർശിക്കുവാൻ ആയിരക്കണക്കിന് ആളുകളായിരുന്നു റോഡിന്റെ ഇരുവശവുമായി തടിച്ചു കൂടിയത്. കാഴ്‌ച്ചക്കാരായി എത്തിയവർക്കിടയിലേക്ക് ക്യാമറയുമായി ചെന്ന സി ബി എസ് ന്യുസ് ചാനലിൽ ഒരു സ്ത്രീയുടെ പ്രതികരണം മാത്രം മതി, ബ്രിട്ടീഷുകാർക്ക് എലിസബത്ത് രാജ്ഞി ആരായിരുന്നു എന്നറിയാൻ. വിവിധ തരക്കാരായ, ഒരുപാടു പേരെ ഇവിടെ കണ്ടുമുട്ടി എന്നായിരുന്നു ആ സ്ത്രീ പ്രതികരിച്ചത്. എല്ലാവരേയും ഒന്നിപ്പിച്ചത് രാജ്ഞിയുടെ വിയോഗത്തിലെ ദുഃഖമാണെന്നും അവർ കൂട്ടിച്ചേർത്തു..

ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും നാല്പത് മിനിറ്റിൽ താഴെമാത്രം ദൈർഘ്യം വരുന്ന വെസ്റ്റ്മിനിസ്റ്ററിലേക്കുള്ള യാത്രയിൽ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എല്ലാവരും തന്നെ പങ്കെടുത്തു. മൃതദേഹം വഹിച്ചുകൊണ്ടുള്ള മഞ്ചത്തിനു തൊട്ടുപിന്നാലെ രാജാവ് ചാൾസ് മൂന്നാമനും രാജ്ഞിയുടെ മറ്റ് മക്കളും നടന്നു. തൊട്ടുപിന്നാലെ ഹാരിയും വില്യമും ഉൾപ്പടെയുള്ള കൊച്ചുമക്കളും.

കാമില രാജ്ഞിയും , പ്രിൻസസ് ഓഫ് വെയിൽസ് കെയ്റ്റ് രാജകുമാരിയും ഒരുകാറിലായിരുന്നു വിലാപയാത്രയെ പിന്തുടർന്നത്. തൊട്ടുപുറമെ മറ്റൊരുകാറിൽ എഡ്വേർഡ് രാജകുമാരന്റെ പത്നി സോഫിയും മേഗനും ഉണ്ടായിരുന്നു. ശനിയാഴ്‌ച്ച ബക്കിങ്ഹാം കൊട്ടാരത്തിനു മുൻപിൽ ഒരുമിച്ച് കണ്ടവരാണെങ്കിലും, കെയ്റ്റും മേഗനും പ്രത്യേകം കാറുകളിൽ എത്തിയത് ശ്രദ്ധേയമായി.

വിലാപയാത്ര ആരംഭിച്ചതോടെ ഓരോ മിനിറ്റ് ഇടവേളയിൽ ബിഗ്ബെൻ മുഴങ്ങാൻ തുടങ്ങി. അടുത്തുള്ള ഹൈഡ് പാർക്കിൽ നിന്നും ആചാരവെടിയും മുഴങ്ങി. ഹാരിയും വില്യമും ശവമഞ്ചത്തെ അനുഗമിക്കുന്നതു കണ്ടപ്പോൾ പഴയ തലമുറയിലെ ചിലരെങ്കിലും 1997-ലെ ഒരു വിലാപയാത്ര ഓർത്തുപോയിരുന്നിരിക്കും. ഡയാന രാജകുമാരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് പുറകെ , ഇരു സഹോദരന്മാരും വിങ്ങുന്ന ഹൃദയവുമായി നടന്ന കാഴ്‌ച്ച പലരേയും കണ്ണീരണിയിച്ചിരുന്നു.

രാജകുടുംബാംഗം എന്ന നിലയിൽ ചുമതലകൾ വഹിക്കുന്ന രാജകുടുംബാംഗങ്ങൾ എല്ലാവരും സൈനിക യൂണിഫോമിലായിരുന്നു വിലാപയാത്രയിൽ പങ്കെടുത്തത്. അതേസമയം, ലൈംഗികാപവാദ കേസിൽ പദവികൾ നഷ്ടമായ ആൻഡ്രൂ രാജകുമാരനും, പദവികൾ വേണ്ടെന്ന് വെച്ച് കൊട്ടാരം വിട്ടുപോയ ഹാരി രാജകുമാരനും സാധാരണവേഷത്തിലായിരുന്നു വിലാപയാത്രയെ അനുഗമിച്ചിരുന്നത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിൽ, പാതയോരങ്ങളിൽ കാത്തു നിന്നവരിൽ പലരും വിതുമ്പുന്നുണ്ടായിരുന്നു.

വെസ്റ്റ്മിനിസ്റ്റർ ഹാളിൽ മൃതദേഹം എത്തിയ ഉടനെ കാന്റൻബറി ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ ഹ്രസ്വമായ ചില പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. കെയ്റ്റും മേഗനും ഉൾപ്പടെ രാജകുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങളും ആ ചടങ്ങിൽ പങ്കെടുത്തു. ഭർത്താക്കന്മാരോടൊപ്പം തോളോടു തൊൾ ചേർന്ന് നിന്നിരുന്ന കെയ്റ്റും മേഗനും നിറകണ്ണുകളോടെ തന്നെയായിരുന്നു പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, കെയ്റ്റും മേഗനും ഈ പ്രാർത്ഥനാ വേളയിൽ ധരിച്ചിരുന്നത്, എലിസബത്ത് രാജ്ഞി സമ്മാനമായി നൽകീയ ആഭരണങ്ങളായിരുന്നു എന്നതാണ്. മുത്തശ്ശിയോടുള്ള ആദരവ് ഇരുവരും അങ്ങനെ കൂടി പ്രകടിപ്പിച്ചു.

ഇരുപത് മിനിറ്റോളം നീണ്ടുനിന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് അവസാനം ഉയർത്തിക്കെട്ടിയ പ്ലാറ്റ്ഫോമിലേക്ക് രാജ്ഞിയുടെ മൃതദേഹം മാറ്റി. ഇനി നാലു ദിവസം ലക്ഷങ്ങളുടെ അന്ത്യാഞ്ജലിയും സ്വീകരിച്ച് ആ ഭൗതിക ശരീരം അവിടെ കിടക്കും, തിങ്കളാഴ്‌ച്ച ഈ ലോകത്തിൽ നിന്നും എന്നെന്നേക്കുമായി മറയുന്നതു വരെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP