Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കുമായി റോഡിലിറങ്ങിയ 13 കാരൻ അടക്കം അഞ്ചുപേരുടെ രക്ഷിതാക്കൾക്ക് എതിരെ കർശന നടപടി; സൈലൻസറിൽ മാറ്റം വരുത്തുന്നവർക്കും പണി; മലപ്പുറത്ത് കർശന പരിശോധന തുടരാൻ മോട്ടോർ വാഹന വകുപ്പ്

ബൈക്കുമായി റോഡിലിറങ്ങിയ 13 കാരൻ അടക്കം അഞ്ചുപേരുടെ രക്ഷിതാക്കൾക്ക് എതിരെ കർശന നടപടി; സൈലൻസറിൽ മാറ്റം വരുത്തുന്നവർക്കും പണി; മലപ്പുറത്ത് കർശന പരിശോധന തുടരാൻ മോട്ടോർ വാഹന വകുപ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാവാത്ത സ്‌കൂൾ വിദ്യാർത്ഥികൾ വാഹനം ഉപയോഗിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ നടപടി കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഇരുചക്രവാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങിയ 13 വയസ്സുകാരൻ ഉൾപ്പെടെ അഞ്ച്പേരുടെ രക്ഷിതാക്കൾക്കെതിരെയാണ് കർശന നടപടി എടുത്തത്. കോട്ടക്കൽ സ്വദേശിയായ രണ്ടുപേർ, കൊണ്ടോട്ടി , വണ്ടൂർ , മഞ്ചേരി സ്വദേശികൾ എന്നിവർക്ക് എതിരെയാണ് നടപടി എടുത്തത്.

രക്ഷിതാക്കൾക്ക് 25000 രൂപ പിഴ ചുമത്തി തുടർനടപടികൾക്കായി കേസ് കോടതിയിൽ സമർപ്പിച്ചു. നിലവിലുള്ള നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഒരു കുട്ടി വാഹനം ഓടിച്ചാൽ കുട്ടിയുടെ രക്ഷിതാവിന് മൂന്നു വർഷം വരെ തടവോ, ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് അതിനുപുറമേ ഇത്തരം നിയമലംഘനങ്ങളിൽ പെടുന്ന കുട്ടികൾക്ക് 25 വയസ്സുവരെ ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയില്ല.

കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുന്നതിന് രജിസ്റ്ററിങ് അഥോറിറ്റിക്ക് അധികാരമുണ്ട്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴ അടച്ച് കേസ് തീർപ്പാക്കുന്നതിന് പകരം കോടതികൾ വഴി രക്ഷിതാക്കൾക്കെതിരെയും വാഹന ഉടമകൾക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ജില്ല ആർടിഒ ഒ പ്രമോദ് കുമാർ പറഞ്ഞു

 അമിത ശബ്ദവുമായി എത്തുന്നവർക്കും എട്ടിന്റെ പണി

അതേ സമയം ഇഷ്ടത്തിനനുസരിച്ച് സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഇരു ചക്ര വാഹനങ്ങൾക്ക് എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കാൽനടയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയാവുന്ന രൂപത്തിൽ റെയ്‌സിങ് നടത്തുന്നവർക്കും, ഇരുചക്ര വാഹനങ്ങളിൽ ഘടനാപരമായ മാറ്റം വരുത്തി കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്ന ഫ്രീക്കന്മാർക്കുമാണ് ഉദ്യോഗസ്ഥർ പണി കൊടുക്കുന്നത്.

ഓഗസ്റ്റ് 27 ന് മലപ്പുറത്ത് വച്ച് നടത്തിയ വാഹനീയം പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പൊതുജനങ്ങളിൽ നിന്ന് കിട്ടിയ പരാതികളിൽ പ്രധാനമായിട്ടും അമിത ശബ്ദം പുറപ്പെടുവിച്ച് രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ സർവീസ് നടത്തുന്നത് സംബന്ധിച്ചിള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ചായിരുന്നു. ഇതിൽ കർശനമായ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഉദ്യോഗസ്ഥർക്കും നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ സൈലൻസർ രൂപമാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ച 209 ഇരുചക്ര വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങൾക്കും ഉദ്യോഗസ്ഥർ കൂച്ചുവിലങ്ങ് ഇട്ടു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 181, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 259, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത് 2468, ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് 82, മൂന്നു പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര 74, തുടങ്ങി 2768 കേസുകളിലായി 58,04960 രൂപ പിഴ ചുമത്തി.

എൻഫോഴ്സ്മെന്റ് ജില്ലാ ആർടിഒഒ പ്രമോദ് കുമാറിന്റെ നിർദ്ദേശാനുസരണം എം വി ഐ മാരായ പി കെ മുഹമ്മദ് ഷഫീക്ക്, കെ നിസാർ, സജി തോമസ്, ഡാനിയൽ ബേബി, എം വി അരുൺ , എം കെ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, നിലമ്പൂര്, പെരിന്തൽമണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, ഏറനാട് മഞ്ചേരി തുടങ്ങിയ ജില്ലയിലെ സംസ്ഥാന ദേശീയപാതകൾ കേന്ദ്രീകരിച്ചാണ് രാപ്പകൽ വിത്യസമില്ലാതെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ ഒ പ്രമോദ് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP