Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കഠിന പരിശീലനം നടത്തിയാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലമുണ്ടാകും'; ജിമ്മിലും നെറ്റ്‌സിലും പരിശീലനം നടത്തുന്ന വീഡിയോ പങ്കുവച്ച് ജസ്പ്രീത് ബുമ്ര; മിന്നുന്ന പ്രകടനം പ്രതീക്ഷിച്ച് ആരാധകർ

'കഠിന പരിശീലനം നടത്തിയാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലമുണ്ടാകും'; ജിമ്മിലും നെറ്റ്‌സിലും പരിശീലനം നടത്തുന്ന വീഡിയോ പങ്കുവച്ച് ജസ്പ്രീത് ബുമ്ര; മിന്നുന്ന പ്രകടനം പ്രതീക്ഷിച്ച് ആരാധകർ

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകർന്ന് പേസർ ജസ്പ്രീത് ബുംറയുടെ പരിശീലന വീഡിയോ. ഏഷ്യാ കപ്പ് നഷ്ടമായ ബുമ്ര പരിക്ക് മാറി ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് മുമ്പ് ബുമ്ര ഷെയർ ചെയ്ത വീഡിയോ താരത്തിന്റെ ഫിറ്റ്നസ് തെളിയിക്കുന്നതാണ്. ലോകകപ്പിന് മുമ്പ് ടീമിനും ആരാധകർക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ് ബുമ്രയുടെ പരിശീലന ദൃശ്യങ്ങൾ.

ഏഷ്യാ കപ്പിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര പേസർ ഹർഷൽ പട്ടേലിനൊപ്പം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലും ചികിൽസയിലുമായിരുന്നു. ഇവിടെ നിന്നുള്ള വീഡിയോയാണ് ബുമ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കഠിന പരിശീലനം നടത്തിയാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലമുണ്ടാകും എന്ന തലക്കെട്ടോടെയാണ് ബുമ്രയുടെ വീഡിയോ. ജിമ്മിലും നെറ്റ്‌സിലും ബുമ്ര പരിശീലനം നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. താരത്തിന്റെ ഫിറ്റ്നസും പേസും വീഡിയോയിൽ വ്യക്തം.

      View this post on Instagram

A post shared by jasprit bumrah (@jaspritb1)

പരിക്കിനെ തുടർന്ന് അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പ് ടൂർണമെന്റ് താരത്തിന് നഷ്ടമായിരുന്നു. ബുംറയുടെ അഭാവം ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിഴലിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരേ സെപ്റ്റംബർ 20-ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ബുംറ തിരിച്ചെത്തുക. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലും ബുംറ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയൻ പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ബുംറ കളിക്കും.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ), കെ എൽ രാഹുൽ(വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP