Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമയിലെ ആദ്യഗാനം വൻഹിറ്റ്; പ്രവാസി ഗായിക പൂജാ സന്തോഷ് 'ബൈനറി' യിൽ പാടിയ റൊമാന്റിക് ഗാനം വൈറലാകുന്നു

സിനിമയിലെ ആദ്യഗാനം വൻഹിറ്റ്; പ്രവാസി ഗായിക പൂജാ സന്തോഷ് 'ബൈനറി' യിൽ പാടിയ റൊമാന്റിക് ഗാനം വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

\കൊച്ചി: സിനിമയിലെ ആദ്യഗാനം തന്നെ പത്ത് ലക്ഷം പിന്നിട്ടു. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി.'യിൽ പുതുമുഖ ഗായിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകർക്കിടയിൽ തരംഗമാകുന്നു. പത്ത് ലക്ഷത്തിലേറെ ആസ്വാദകരുടെ മനം കവർന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ദക്ഷിണേന്ത്യൻ ഗായകൻ ഹരിചരണിനൊപ്പമാണ് പൂജാ സന്തോഷ് ഈ ഗാനം പാടിയിരിക്കുന്നത്.

ആദ്യ സിനിമയിലെ ആദ്യഗാനം തന്നെ സൂപ്പർഹിറ്റായതിൽ ഏറെ സന്തോഷമുണ്ടെന്ന് ഒൻപതാം ക്ലാസ്സുകാരിയും, പ്രവാസി മലയാളിയുമായ ഈ കൊച്ചുഗായിക പറയുന്നു. കുട്ടിക്കാലം മുതലേ ശാസ്ത്രീയ സംഗീതം പരിശീലിച്ചിട്ടുള്ള പൂജാ സന്തോഷ് വിദേശരാജ്യങ്ങളിൽ ഒട്ടേറെ വേദികളിൽ പാട്ടും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട്.

ദോഹയിലെ ബിർള പബ്ലിക് സ്‌ക്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ് പൂജാ സന്തോഷ്. വിവിധ ആൽബങ്ങളിലും പൂജ പാട്ടുകൾ പാടിയിട്ടുണ്ട്. അനുഗ്രഹീത ഗാനരചയിതാവ് പി കെ ഗോപിയുടെ വരികൾക്ക് പ്രമുഖ സംഗീത സംവിധായകൻ രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം പകർന്നിരിക്കുന്നത്. രാജേഷ് ബാബുവാണ് 'ബൈനറി' യിൽ പാടാൻ പൂജയ്ക്ക് അവസരം നൽകിയത്. ചെറിയ കുട്ടിയാണെങ്കിലും യുവഗായികയുടെ സ്വരമാധുരിയിലൂടെയാണ് 'ബൈനറി' യിലെ ഈ പ്രണയ ഗാനം പൂജാ സന്തോഷ് പാടിയിരിക്കുന്നത്.

ദോഹയിലെ എൻജിനീയറായ സന്തോഷിന്റെയും ദീപ പിള്ളയുടെയും മകളാണ് പൂജ സന്തോഷ്. ആർ സി ഗ്രൂപ്പ് പ്രൊഡക്ഷൻസ് - വോക്ക് മീഡിയ എന്നീ ബാനറിൽ ഡോ.ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകൻ. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബർ കുറ്റവാളികളുടെ വലയിൽ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബർലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബർ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘർഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.

അഭിനേതാക്കൾ-ജോയി മാത്യു, സിജോയ് വർഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോൻ, നവാസ് വള്ളിക്കുന്ന് ലെവിൻ, നിർമ്മൽ പാലാഴി, കിരൺരാജ്, ബാനർ-ആർ സി ഗ്രൂപ്പ് പ്രൊഡക്ഷൻസ്, വോക്ക് മീഡിയ. സംവിധാനം- ഡോ.ജാസിക് അലി, നിർമ്മാണം- മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ- ജ്യോതിഷ് നാരായണൻ, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാർ, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്റ് ഷെഡ്യൂൾ ക്യാമറ- ഹുസൈൻ അബ്ദുൾ ഷുക്കൂർ, ക്രിയേറ്റീവ് ഡയറക്ടർ- കൃഷ്ണജിത്ത് എസ് വിജയൻ, സംഗീതം-എം കെ അർജ്ജുനൻ, സംഗീത സംവിധായകൻ- (ഗാനങ്ങൾ, ആൻഡ് ബി ജി എം),പ്രൊജക്റ്റ് ഡിസൈനർ-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റർ- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധർ, പി സി മുരളീധരൻ, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ.പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് നെല്ലിക്കുന്നുമ്മേൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രശാന്ത് എൻ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും - മുരുകൻ, പി ആർ ഒ - പി ആർ സുമേരൻ, ഡിസൈൻസ്- മനോജ് ഡിസൈൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP