Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്ന് ടിവിയിൽ തൽസമയം മലയാളി കണ്ടതെല്ലാം മായ! ഡെസ്‌കിൽ കയറി അതിക്രമം കാട്ടിയതും പൊതുമുതൽ നശിപ്പിച്ചതും കുറ്റപത്രത്തിലുള്ളവരല്ല! നിയമസഭാ കയ്യാങ്കളിയിൽ കോടതിക്ക് മുമ്പിൽ കുറ്റാരോപണങ്ങൾ നിഷേധിച്ച് മന്ത്രി ശിവൻകുട്ടിയും മറ്റ് സഖാക്കളും; ഇനി വിചാരണക്കാലം; ആറു മാസത്തിനുള്ളിൽ വിധി വരാൻ സാധ്യത; ജയരാജൻ ഒഴികെയുള്ളവർ ഇന്ന് കോടതിയിൽ ഹാജർ

അന്ന് ടിവിയിൽ തൽസമയം മലയാളി കണ്ടതെല്ലാം മായ! ഡെസ്‌കിൽ കയറി അതിക്രമം കാട്ടിയതും പൊതുമുതൽ നശിപ്പിച്ചതും കുറ്റപത്രത്തിലുള്ളവരല്ല! നിയമസഭാ കയ്യാങ്കളിയിൽ കോടതിക്ക് മുമ്പിൽ കുറ്റാരോപണങ്ങൾ നിഷേധിച്ച് മന്ത്രി ശിവൻകുട്ടിയും മറ്റ് സഖാക്കളും; ഇനി വിചാരണക്കാലം; ആറു മാസത്തിനുള്ളിൽ വിധി വരാൻ സാധ്യത; ജയരാജൻ ഒഴികെയുള്ളവർ ഇന്ന് കോടതിയിൽ ഹാജർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്ന് മലയാളി തൽസമയം ടിവിയിൽ കണ്ടതെല്ലാം മായ! നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ പ്രതികൾ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വിചാരണയിലേക്ക് കടക്കുകയാണ്. അതിവേഗം വിധിയുണ്ടാകും. ആറു മാസത്തിനുള്ളിൽ വിധി വരാനാണ് സാധ്യത. അങ്ങനെ വന്നാൽ മന്ത്രി ശിവൻകുട്ടി വിധിയായ കേസ് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കും.

കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അന്ന് തീരുമാനിക്കും. 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ.

അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല വിധി കിട്ടിയില്ല. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളി. ഇതോടെയാണ് വിചാരണയ്ക്ക് അവസരമൊരുങ്ങിയത്.

വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ശിവൻകുട്ടി അടക്കമുള്ളവർ വാദിച്ചത്. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്. വിടുതൽ ഹർജിയിൽ പ്രതികൾ പ്രതീക്ഷയിലാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് വിടുതൽ ഹർജിയുമായി കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇപി ജയരാജൻ, കെ അജിത്, അടക്കം ആറ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജിയിൽ ഹൈക്കോടതി ഈ മാസം 26 ന് വിശദമായ വാദം കേൾക്കും. കേസിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കൾ നിരത്തുന്നത്. എന്നാൽ തൽസമയം ചാനലുകളിലൂടെ പുറത്തെത്തിയ ദൃശ്യങ്ങളാണ് അവയെന്നതാണ് വസ്തുത.

നിയമസഭാ കയ്യാങ്കളിക്കേസിലെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ബുധനാഴ്ചത്തെ കുറ്റപത്രം വായിക്കൽ. വിചാരണ കോടതിയുടെ കർശന നിലപാടാണ് കുറ്റപത്രം വായിക്കലിലേക്ക് കാര്യങ്ങളെ എത്തിച്ചത്. എങ്ങനേയും കേസ് നീട്ടിയെടുക്കാനാണ് എല്ലാവരുടേയും ശ്രമം. 2016-ൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിച്ചു. എന്നാൽ മൂന്നിടത്തുനിന്നും തിരിച്ചടിയുണ്ടായി. വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകി.

ഇതിന് പിന്നാലെ കേസിലെ ആറു പ്രതികളും സ്വന്തം നിലയ്ക്ക് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകി. എന്നാൽ വിചാരണ കോടതി ഇത് തള്ളി. പിന്നീട് ഇവർ വിടുതൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവിടെയും ഹർജി തള്ളി. പ്രതികളുടെ സ്വന്തംനിലയ്ക്കുള്ള വിടുതൽ ഹർജികൾ കൂടി തള്ളിയ പശ്ചാത്തലത്തിലാണ് വിചാരണ കോടതി പ്രതികൾ വിചാരണയ്ക്ക് ഹാജരാകണമെന്ന് നിർദ്ദേശം വെച്ചത്.

പല തീയതികളും നൽകിയെങ്കിലും പ്രതികൾ ആരും ഹാജരായില്ല. ഇതോടെയാണ് വിചാരണകോടതി കർശന നിലപാട് സ്വീകരിച്ചതും ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചതും. നിലവിലെ മന്ത്രിസഭാംഗമായ വി. ശിവൻകുട്ടിയെ സംബന്ധിച്ചിടത്തോളം വിചാരണ നടപടികൾ ഏറെ നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP