Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ന് മൃതദേഹ പേടകം വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിലേക്ക് മാറ്റുമ്പോൾ ചാൾസ് രാജാവും മക്കളും പിന്നിൽ ആദ്യം നടക്കും; പിന്നാലെ രാജ്ഞിയുടെ മറ്റു മക്കൾ; മേഗനും കെയ്റ്റും അടക്കമുള്ളവർ പിന്നിൽ കാറിലെത്തും; പട്ടാള യൂണിഫോം അണിയാൻ അനുവദിക്കാത്തതിൽ ഹാരിക്ക് നിരാശയും പ്രതിഷേധവും; ബ്രിട്ടണിൽ എലിസബത്ത് രാജ്ഞിക്ക് അന്ത്യയാത്ര ഒരുങ്ങുമ്പോൾ

ഇന്ന് മൃതദേഹ പേടകം വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിലേക്ക് മാറ്റുമ്പോൾ ചാൾസ് രാജാവും മക്കളും പിന്നിൽ ആദ്യം നടക്കും; പിന്നാലെ രാജ്ഞിയുടെ മറ്റു മക്കൾ; മേഗനും കെയ്റ്റും അടക്കമുള്ളവർ പിന്നിൽ കാറിലെത്തും; പട്ടാള യൂണിഫോം അണിയാൻ അനുവദിക്കാത്തതിൽ ഹാരിക്ക് നിരാശയും പ്രതിഷേധവും; ബ്രിട്ടണിൽ എലിസബത്ത് രാജ്ഞിക്ക് അന്ത്യയാത്ര ഒരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ന് ഉച്ച മുതൽ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിനിസ്റ്റർ ഹോളിൽ പൊതു ദർശനത്തിനു വയ്ക്കും. ശവസംസ്‌കാരം നടക്കുന്ന സെപ്റ്റംബർ 19 വരെ എല്ലാ ദിവസവും 24 മണിക്കൂറും പൊതുജനങ്ങൾക്ക് മൃതദേഹം ദർശിച്ച് ആദരാഞ്ഞജ്ലികൾ അർപ്പിക്കാൻ കഴിയും. ഇന്ന് പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.22 നായിരിക്കും ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള വിലാപയാത്ര ആരംഭിക്കുക.

സെൻട്രൽ ലണ്ടനിലൂടെയുള്ള ഈ വിലാപയാത്ര പൊതുജനങ്ങൾക്ക് ദർശിക്കാവുന്നതാണ്. ക്യുൻസ് ഗാർഡെൻസ്, ദി മാൾ, ഹോഴ്സ് ഗാർഡ്സ്, ഹോഴ്സ് ഗാർഡ്സ് ആർച്ച്, വൈറ്റ്ഹാൾ, പാർലമെന്റ് സ്ട്രീറ്റ്, പാർലമെന്റ് സ്‌ക്വയർ, ന്യു പാലസ് യാർഡ് വഴിയായിരിക്കും വിലാപയാത്ര വെസ്റ്റ് മിനിസ്റ്റർ ഹാളിൽ എത്തിച്ചേരുക. രാജാവ് ചാൾസ് മൂന്നാമൻ, വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ എന്നിവർ കാൽനടയായി മൃതദേഹത്തെ അനുഗമിക്കും. ഇവർക്ക് തൊട്ടു പിന്നാലെ രാജ്ഞിയുടെ മറ്റു മക്കളൂം ഉണ്ടായിരിക്കും.

ഏകദേശം 38 മിനിറ്റ് ദൈർഘ്യമായിരിക്കും ഈ വിലാപയാത്രയുടേത്. ഈ സമയം ഹൈഡ് പാർക്കിൽ ആചാരവെടി മുഴക്കുകയും ബിഗ് ബെൻ നിർത്താതെ മുഴങ്ങുകയും ചെയ്യും. വിലാപയാത്ര പോകുന്ന വഴിയിലിരുവശത്തും ജനങ്ങൾക്ക് വിലാപയാത്ര പോകുന്നത് ദർശിക്കാനാകും. അതുകൂടാതെ റോയൽ പാർക്കുകളിലെ സ്‌ക്രീനുകളിലും വിലാപയാത്രയുടെ ദൃശ്യം കാണിക്കും. 38 മിനിറ്റ് നീണ്ട വിലാപയാത്രക്കൊടുവിൽ ഉച്ചക്ക് 3 മണിക്ക് രാജ്ഞിയുടെ മൃതദേഹം വെസ്റ്റ് മിനിസ്റ്ററിൽ എത്തിക്കും.

മേഗനും, കെയ്റ്റ് രാജകുമാരിയും ഉൾപ്പടെയുള്ളവർ കാൽനടയായി മൃതദേഹത്തെ അനുഗമിക്കുകയില്ല. അവർ കാറുകളിലായിരിക്കും വെസ്റ്റ്മിനിസ്റ്ററിൽ എത്തുക. വെസ്റ്റ് മിനിസ്റ്റർ ഹാളിൽ എത്തിച്ച മൃതദേഹം ഉയർത്തിക്കെട്ടിയ ഒരു പ്ലാറ്റ്ഫോമിൽ പൊതുദർശനത്തിനായി വയ്ക്കും. വൈകിട്ട് 5 മണിയോടെ ആയിരിക്കും പൊതുജനങ്ങൾക്ക് മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള അനുവാദമുള്ളത്.

രാജ്ഞിയുടേ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൽബർട്ട് എമ്പാങ്ക്മെന്റിൽ നിന്നും ആരംഭിക്കുന്ന ക്യു, ബെല്വെഡ്രെ റോഡ് വഴി സൗത്ത് ബാങ്കിലെത്തി, നാഷണൽ തീയറ്റർ, ടേറ്റ് മോഡേൺ, എച്ച് എം എസ് ബെൽഫാസ്റ്റ് എന്നിവ കടന്ന് സൗത്ത് വാക്ക് പാർക്കിലൂടെ കൊട്ടാരത്തിലെത്തും. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമെ ജനങ്ങളെ അകത്തേക്ക് കടത്തി വിടുകയുള്ളു. ആധുനിക സാങ്കേതിക വിദ്യ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളോടെ വൻ സുരക്ഷാ നടപടികളാണ് വെസ്റ്റ്മിനിസ്റ്ററിൽ ഒരുക്കിയിട്ടുള്ളത്.

2002-ൽ എലിസബത്ത് രാജ്ഞിയുടെ അമ്മയുടെ ഭൗതിക ശരീരം വെസ്റ്റ്മിനിസ്റ്ററിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഏകദേശം 2 ലക്ഷത്തിലധികം പേർ അതിൽ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ഇത്തവണ 3 ലക്ഷത്തിലധികം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുദർശനം രണ്ടാം ദിവസത്തേക്ക് കടക്കുമ്പോഴായിരിക്കും രാജാവും കാമില രാജ്ഞിയും വെയിൽസിലേക്കുള്ള ആദ്യ സന്ദർശനം നടത്തുക. യുണൈറ്റഡ് കിങ്ഡത്തിന്റെ രാജാവെന്ന നിലയിൽ നാല് അംഗരാജ്യങ്ങളും സന്ദർശിക്കുക എന്ന ചടങ്ങിലെ അവസാന സന്ദർശനമാണിത്.

നീണ്ട പത്ത് വർഷത്തോളം അഫ്ഗാനിസ്ഥാനിൽ സൈനിക സേവനം നടത്തിയിട്ടും തിങ്കളാഴ്‌ച്ച നടക്കുന്ന രാജ്ഞിയുടേ ശവസംസ്‌കാര ചടങ്ങിൽ സൈനിക യൂണിഫോം ധരിക്കാൻ ഹാരിക്ക് കഴിയുകയില്ല. രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കാത്ത രാജകുടുംബാംഗങ്ങൾ പൊതുവേദിയിൽ യൂണിഫോം ധരിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആൻഡ്രൂ രാജകുമാരന് മാത്രം ഇളവു നൽകിയിട്ടുൻണ്ട്.

ദീർഘകാലം രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകൾ വഹിച്ച ആൻഡ്രൂ രാജകുമാരൻ ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ടതോടെയായിരുന്നു അദ്ദേഹത്തിന്റെ പദവികൾ എല്ലാം നഷ്ടമായത്. എന്നാൽ, വെസ്റ്റ്മിനിസ്റ്റർ ആബെയിൽ നടക്കുന്ന വിജിൽ ഓഫ് ദി പ്രിൻസസ് എന്ന ചടങ്ങിൽ പങ്കെടുക്കുമ്പോൾ മാത്രം സൈനിക യൂണിഫോം ധരിക്കാൻ ആൻഡ്രൂ രാജകുമാരന് അനുവാദം നൽകിയിട്ടുണ്ട്. വിജിൽ ഓഫ് പ്രിൻസിൽ ഇതാദ്യമായിട്ടാണ് ഒരു രാജകുമാരി പങ്കെടുക്കുന്നതും. ആനി രാജകുമാരിയാണ് ഇപ്പോൾ ചരിത്രം കുറിച്ചിരിക്കുന്നത്.

അതേസമയം സൈനിക യൂണിഫോം ധരിക്കാൻ കഴിയാത്തതിൽ ഹാരി ഏറെ വേദനിക്കുന്നു എന്നാണ് ഹാരിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. സൈനിക യൂണിഫോം ധരിക്കാനുള്ള യോഗ്യത പത്ത് വർഷത്തെ സൈനിക സേവനം കൊണ്ട് ഹാരി നേടിയിട്ടുണ്ട് എന്ന് അവർ പറയുന്നു. ഹാരിയെ വിഷമിപ്പിക്കാതിരിക്കാൻ നേരത്തേ ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങിലെ ഡ്രസ്സ് കോഡ് എലിസബത്ത് രാജ്ഞി തന്നെ ഇടപെട്ട് മാറ്റിയിരുന്നു. ഹാരിക്ക് യൂണിഫോം ധരിക്കാൻ ആകില്ലെന്നതിനാൽ, മറ്റു രാജകുടുംബാംഗങ്ങളും സാധാരണ വേഷത്തിലായിരുന്നു അതിൽ പങ്കെടുത്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP