Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഡിൻബർഗിൽ നിന്നും പ്രത്യേക വിമാനത്തിൽ ലണ്ടനിലേക്ക്; അവിടെ നിന്നും അശ്വാരൂഢ സേനയുടെ അകമ്പടിയിൽ ബക്കിങ് ഹാം പാലസിലേക്ക്; കൊട്ടാരത്തിൽ കാത്തു നിന്ന് സ്വീകരിച്ച് ചാൾസ് രാജാവും കുടുംബവും; കണ്ണീരണിഞ്ഞ് പതിനായിരങ്ങൾ; അവസാന യാത്രക്കായി എലിസബത്ത് രാജ്ഞി ലണ്ടനിൽ എത്തിയത് ഇങ്ങനെ

എഡിൻബർഗിൽ നിന്നും പ്രത്യേക വിമാനത്തിൽ ലണ്ടനിലേക്ക്; അവിടെ നിന്നും അശ്വാരൂഢ സേനയുടെ അകമ്പടിയിൽ ബക്കിങ് ഹാം പാലസിലേക്ക്; കൊട്ടാരത്തിൽ കാത്തു നിന്ന് സ്വീകരിച്ച് ചാൾസ് രാജാവും കുടുംബവും; കണ്ണീരണിഞ്ഞ് പതിനായിരങ്ങൾ; അവസാന യാത്രക്കായി എലിസബത്ത് രാജ്ഞി ലണ്ടനിൽ എത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബുധനാഴ്‌ച്ചയിലെ വിലാപയാത്രയ്ക്ക് മുന്നോടിയായി എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ബക്കിങ്ഹാം പാലസിൽ എത്തിച്ചേർന്നു. സെപ്റ്റംബർ 19 ന് ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നതുവരെ വെസ്റ്റ്മിനിസ്റ്റർ ഹാളിൽ പൊതു ദർശനത്തിനു വയ്ക്കാനായി മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. സ്‌കോട്ട്ലാൻഡിലെ എഡിൻബർഗിൽ നിന്നും പ്രത്യേക റോയ്ൽ എയർഫോഴ്സ് സി - 17 വിമാനത്തിലായിരുന്നു രാജ്ഞിയുടേ ഭൗതിക ശരീരം വെസ്റ്റ് ലണ്ടനിലെ നോർട്ട്ഹോൾട്ടിൽ എത്തിച്ചത്.

നോർട്ട്ഹോൾട്ടിൽ എത്തിയ മൃതദേഹം ഏറ്റുവാങ്ങാൻ പ്രധാനമന്ത്രി ലിസ് ട്രസ്സും പ്രതിരോധമന്ത്രി ബെൻ വാലസും ഉൾപ്പടെ ഒരു ചെറിയ സംഘം അവിടെ സന്നിഹിതരായിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ മൃതദേഹം ഒരു രാത്രി മുഴുവൻ കൊട്ടാരത്തിൽ ബോ റൂമിൽ സൂക്ഷിക്കും. രാജ്ഞിയുടെ ആഗ്രഹമായിരുന്നു തന്റെ സംസ്‌കാര ചടങ്ങിൽ ഒരേയൊരു മകളായ ആനി രാജകുമാരി പ്രധാന പങ്കു വഹിക്കണം എന്നത്. അതനുസരിച്ച് രാജകുമാരി തന്നെയായിരുന്നു സ്‌കോട്ട്ലാൻഡിൽ നിന്നും മൃതദേഹത്തെ അകമ്പടി സേവിച്ചിരുന്നത്.

അമ്മയുടെ അവസാന ഇരുപത്തിനാലു മണിക്കൂറിൽ അമ്മയ്ക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞൂ എന്നത് ഒരു ഭാഗ്യമായി കരുതുന്നതായി രാജമുകുമാരി പറഞ്ഞു. അതുപോലെ അന്ത്യയാത്രയിൽ അമ്മക്ക് അകമ്പടി സേവിക്കാൻ കഴിഞ്ഞതും എന്നോ ചെയ്ത ഒരു നന്മയ്ക്കുള്ള പ്രതിഫലമാണെന്നും ഈ മെയിൽ സന്ദേശത്തിൽ അവർ പറഞ്ഞു. വിമാനത്താവളത്തിലെത്തിയ മൃതദേഹം പിന്നീട് ഒരു ശവമഞ്ചത്തിലേക്ക് മാറ്റിയായിരുന്നു ബക്കിങ്ഹാം പാലസിലേക്ക് കൊണ്ടു പോയത്.

കൊട്ടാരത്തിലെത്തിയ മൃതദേഹത്തെ മകൻ, ചാൾസ് മൂന്നാമൻ രാജാവും, കാമില രാജ്ഞിയും പ്രിൻസ് ഓഫ് വെയിൽസ് വില്യം രാജകുമാരനും ഹാരിയും ചേർന്ന് സ്വീകരിച്ചു. കൊട്ടാരത്തിലെ സുരക്ഷാ ഗാർഡുകളുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടായിരുന്നു രാജ്ഞിയുടെ ഭൗതിക ശരീരം കൊട്ടാരത്തിനകത്തേക്ക് കടന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് പാൽ മാൾ, ഹോഴ്സ്ഗാർഡ്സ് പരേഡ്, വൈറ്റ്ഹാൾ വഴി ഒരു വിലാപയാത്രയായി മൃതദേഹം വെസ്റ്റ്മിനിസ്റ്റർ ഹാളിലേക്ക് കൊണ്ടു പോകും. രാജാവുൾപ്പടെയുള്ള കുടുംബാംഗങ്ങൾ കാൽനടയായിട്ടായിരിക്കും മൃതദേഹത്തെ അനുഗമിക്കുക.

ഉച്ചതിരിഞ്ഞ് 3 മണിയോടെ വെസ്റ്റ്മിനിസ്റ്റർ ഹാളിൽ എത്തിച്ചേരുന്ന മൃതദേഹം അവിടെ ഉയർത്തിക്കെട്ടിയ ഒരു പ്ലാറ്റ്ഫോമിൽ പൊതുദർശനത്തിനായി വയ്ക്കും. വൈകിട്ട് 5 മണി മുതൽ ഒരു ദിവസം 24 മണിക്കൂറും പൊതുജനങ്ങൾക്ക് രാജ്ഞിയുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയും. തെംസ് നദിക്കരയിലൂടെ നീണ്ടു പോകുന്ന ക്യുവിൽ ലക്ഷങ്ങൾ അണിനിരക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആല്ബർട്ട് എംബാങ്ക്മെന്റിൽനിന്നും ആരംഭിച്ച് സൗത്ത് ബാങ്ക് വഴി ലാംബെത്ത് ബ്രിഡ്ജിലൂടെയായിരിക്കും ക്യു പാലസിലേക്ക് നീളുക.

ഇന്നലെ വിമാനത്താവളത്തിൽ നിന്നും ബക്കിംഗാം പാലസിലേക്ക് രാജ്ഞിയുടെ മൃതദേഹമേന്തിയ വിലാപയാത്ര പോകുമ്പോൾ നിരത്തിന്റെ ഇരു വശങ്ങളിലും ആയിരങ്ങളായിരുന്നു രാജ്ഞിക്ക് അന്താഭിവാദ്യം അർപ്പിക്കാൻ നിലയുറപ്പിച്ചിരുന്നത്. അലങ്കാര ദീപങ്ങളുടെ ശോഭയിൽ തെളിഞ്ഞു നിന്ന ശവമഞ്ചം ഇരുണ്ട രാത്രിയിൽ വിമാനത്താവളത്തിൽ നിന്നും സാവധാനം പുറത്തുവരുമ്പോൾ പലരും അടക്കാനാകാത്ത കണ്ണുനീരോടെയായിരുന്നു അതിനെ വരവേറ്റത്.പലരും തൊട്ടടുത്ത ചെറു തെരുവുകളിൽ കാറുകൾ നിർത്തി വിലാപയാത്ര കാണുവാനായി തടിച്ചു കൂടുന്നുണ്ടായിരുന്നു.

ബ്രിട്ടനെ ഏറ്റവുമധികം കാലം ഭരിച്ച രാജ്ഞിയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ ബക്കിങ്ഹാം പാലസിനുമുന്നിൽ ജനക്കൂട്ടം എത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയുടെ വിയോഗത്തിൽ അകമഴിഞ്ഞ് ദുഃഖിക്കുന്ന ബ്രിട്ടീഷ് ജനത കൊട്ടാരത്തിനുമുൻപിൽ പുഷ്പചക്രങ്ങൾ അർപ്പിച്ചായിരുന്നു മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP