Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട് പുറത്തുവന്ന യുവാവിനെ കാത്തുനിന്നത് കരിപ്പൂർ പൊലീസ്; വൈദ്യപരിശോധനയിൽ കണ്ടെടുത്തത് മലദ്വാരത്തിൽ ഒളിപ്പിച്ച 50 ലക്ഷത്തിന്റെ സ്വർണം

കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട് പുറത്തുവന്ന യുവാവിനെ കാത്തുനിന്നത് കരിപ്പൂർ പൊലീസ്; വൈദ്യപരിശോധനയിൽ കണ്ടെടുത്തത് മലദ്വാരത്തിൽ ഒളിപ്പിച്ച 50 ലക്ഷത്തിന്റെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 50 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ക്യാപ്സൂൾ രൂപത്തിലാക്കിയ 995 ഗ്രാം സ്വർണം മലാശയത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരനെ വിമാനത്താവളത്തിന് പുറത്തുവച്ചാണ് പൊലീസ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് സ്വർണവുമായി പിടിയിലായത്.

ഇന്നു രാവിലെ 11.15 ന് ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ ഗഫൂർ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20 ന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇയാളേയും കാത്ത് പുറത്ത് കരിപ്പൂർ പൊലീസ് ഉണ്ടായിരുന്നു. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അബ്ദുൽ ഗഫൂറിനെ തടഞ്ഞ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്യുകയായിരുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ അബ്ദുൾ ഗഫൂർ വിസമ്മതിച്ചു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. ഇതേത്തുടർന്ന് അബ്ദുൾ ഗഫൂറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തി.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 58-ാമത്തെ സ്വർണക്കടത്ത് കേസാണിത്. കഴിഞ്ഞ ദിവസവും സമാനമായി സ്വർണം കടത്താൻ ശ്രമിച്ച 41കാരനെ കരിപ്പൂർ പൊലീസ് പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്തവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് മലാശയത്തിൽ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വർണ്ണവുമായാണ് യുവാവിനെ കരിപ്പൂർ വിമാനത്തവളത്തിൽവെച്ച് പൊലീസ് പിടികൂടിയിരുന്നത്.

ജിദ്ദയിൽ നിന്നും കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശിയിൽ മുസ്തഫയിൽ (41)നിന്നാണ് കരിപ്പൂർ പൊലീസ് സ്വർണം പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നു രാവിലെ 11.15നു ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ കയ്യിൽ സ്വർണ്ണമുള്ള കാര്യം മുസ്സതഫ മ്മതിച്ചിരുന്നില്ല. തുടർന്ന് മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് മുസ്തഫയെ കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം എക്‌സറേ എടുത്ത് പരിശോധിച്ചതിലാണ് വയറിനകത്ത് സ്വർണ്ണമടങ്ങിയ നാല് കാപ്‌സ്യൂളുകൾ ഉണ്ടെന്ന കാര്യം വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP