Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വച്ച് അദ്ധ്യാപകനെ തെരുവു നായ കടിച്ചു; നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യർത്ഥിനിക്ക് നേരെയും ആക്രമണ

സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വച്ച് അദ്ധ്യാപകനെ തെരുവു നായ കടിച്ചു; നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യർത്ഥിനിക്ക് നേരെയും ആക്രമണ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തോട്ടര സ്‌കൂളിൽ വച്ച് അദ്ധ്യാപകന് നേരെ തെരുവു നായയുടെ ആക്രമണം. സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വച്ചായിരുന്നു നായയുടെ ആക്രമണം. അദ്ധ്യാപകൻ കെഎ ബാബു ചികിത്സ തേടി.

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തെരുവു നായ ആക്രമണമുണ്ടായി. മൂന്ന് വിദ്യർത്ഥികളും അദ്ധ്യാപകനും ഉൾപ്പെടെ അഞ്ച് പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. നെന്മാറയിൽ സ്‌കൂൾ വിദ്യാർത്ഥിക്കും കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‌കൂളിന് മുമ്പിൽ വച്ചാണ് തെരുവു നായ ആക്രമിച്ചത്.

മേപ്പറമ്പിൽ എട്ട് വയസുകാരിയെയാണ് നായ ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരനായ വ്യക്തിക്കു കടിയേറ്റത്.

മദ്രസയിലേക്ക് പോകും വഴിയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. ഒരാഴ്ചക്കിടെ പാലക്കാട് ജില്ലയിൽ ആറിടങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP