Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എസ് ഇ ബിക്ക് ജൂൺ വരെ വൈദ്യുുതി ചാർജിനത്തിൽ കിട്ടാനുള്ള കുടിശിക 2873.32 കോടി; നാലു കൊല്ലത്തിനിടെ വാട്ടർ അഥോറിറ്റിക്ക് കിട്ടാനുള്ള വെള്ളക്കരം കുടിശിക 655.24 കോടി; 10 ലക്ഷത്തിന് മേൽ കുടിശികയുള്ളവരിൽ ഏറെയും സർക്കാർ സ്ഥാപനങ്ങൾ; പിരിച്ചെടുക്കാൻ യാതൊരു നടപടിയുമില്ല: കിട്ടാക്കടം പിരിച്ചെടുത്താൻ തന്നെ ഏറെ ആശ്വാസം

കെ എസ് ഇ ബിക്ക് ജൂൺ വരെ വൈദ്യുുതി ചാർജിനത്തിൽ കിട്ടാനുള്ള കുടിശിക 2873.32 കോടി; നാലു കൊല്ലത്തിനിടെ വാട്ടർ അഥോറിറ്റിക്ക് കിട്ടാനുള്ള വെള്ളക്കരം കുടിശിക 655.24 കോടി; 10 ലക്ഷത്തിന് മേൽ കുടിശികയുള്ളവരിൽ ഏറെയും സർക്കാർ സ്ഥാപനങ്ങൾ; പിരിച്ചെടുക്കാൻ യാതൊരു നടപടിയുമില്ല: കിട്ടാക്കടം പിരിച്ചെടുത്താൻ തന്നെ ഏറെ ആശ്വാസം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നു പോകുന്നത്. ശമ്പളം, പെൻഷൻ, ഓവർഡ്രാഫ്ട്, വായ്പാ തിരിച്ചടവ്, കെഎസ്ആർടിസി എന്നു വേണ്ട കടക്കെണിയിൽ മുങ്ങിത്താഴുകയാണ് സർക്കാർ.

അപ്പോഴും കടം വാങ്ങിക്കൂട്ടുകയല്ലാതെ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ സർക്കാർ തേടുന്നില്ല. കെഎസ്ഇബി, വാട്ടർ അഥോറിറ്റി,കെഎസ്എഫ്ഇ തുടങ്ങി സർക്കാരിലും പൊതുമേഖലയിലുമുള്ള നിരവധി സ്ഥാപനങ്ങൾക്ക് കിട്ടാനുള്ള കുടിശിക കോടാനുകോടികൾ വരും. അതാത് വകുപ്പുകളിലെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഈ തുക സഹായകമാകും.

2022 ജൂൺ മാസം വരെ കെഎസ്ഇബിക്ക് വൈദ്യുതി ബിൽ കുടിശിക ഇനത്തിൽ പിരിഞ്ഞു കിട്ടാനുള്ളത് 2873.32 കോടി രൂപയാണ്. ഉപയോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, തുടർന്നും അടവ് നടക്കാത്ത കണക്ഷനുകൾ സ്ഥിരമായി വിഛേദിച്ച് റവന്യൂ റിക്കവറികൾ സ്വീകരിക്കുക എന്നിവയാണ് കുടിശിക പിരിക്കാൻ കെഎസ്ഇബി കണ്ടെത്തിയിട്ടുള്ള മാർഗം. എന്നാലിത് പട്ടിണിപ്പാവങ്ങളുടെ കാര്യത്തിൽ മാത്രമാണ് നടക്കുന്നത്.

കേരള വാട്ടർ അഥോറിറ്റിക്ക് 2018 ജനുവരി ഒന്നു മുതൽ 2022 മെയ് 31 വരെ ആകെ 655. 24 കോടി രൂപ വെള്ളക്കരം കുടിശിക പിരിഞ്ഞു കിട്ടാനുണ്ട്. 10 ലക്ഷം രൂപയിൽ കൂടുതൽ വാട്ടർ ചാർജ് കുടിശിക വരുത്തിയിട്ടുള്ളവർ 527.28കോടി രൂപയാണ് അടയ്ക്കാനുള്ളത്. പത്തനംതിട്ട ജില്ലയിൽ 10 ലക്ഷം രൂപയ്ക്കു മുകളിൽ കുടിശ്ശിക വരുത്തിയിട്ടുള്ള നാല് ഉപയോക്താക്കളാണുള്ളത്.

അതിൽ തഹസിൽദാർ / ജില്ലാകളക്ടറുടെ പേരിലുള്ള മിനിസിവിൽ സ്റ്റേഷനിലെ രണ്ട് കണക്ഷനുകൾ, പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ രണ്ട് കണക്ഷനുകൾ ഇതെല്ലാം ഗവൺമെന്റ് ഓഫീസുകൾ തന്നെയായതിനാൽ ജപ്തി നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്നാണ് വിവരാവകാശ പ്രവർത്തകൻ വലഞ്ചുഴി കാർത്തികയിൽ ബി. മനോജിന് ലഭിച്ചിട്ടുള്ള മറുപടി.

ഈ രണ്ടു വകുപ്പുകളിലും സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളാണ് കുടിശിക വരുത്തിയിട്ടുള്ളതെന്നാണ് സത്യം. വൻകിട വ്യാപാര സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർ സ്വകാര്യ മേഖലയിൽ നിന്നും കുടിശിക വരുത്തിയിട്ടുണ്ട്. ഇക്കൂട്ടരെ തൊടാൻ അറയ്ക്കുന്നുവെന്ന് വേണം കരുതാൻ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP