Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് ബാർബർ ഷോപ്പുടമ കഞ്ചാവുമായി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം മോങ്ങത്ത് സ്റ്റൈലോ ബാർബർ ഷോപ്പ് നടത്തുന്ന 36കാരൻ കഞ്ചാവുമായി പിടിയിൽ. ബാർബർ ഷോപ്പ് നടത്തുന്ന പള്ളിയാളിത്തൊടി ജെയ്സൽ എന്ന കുഞ്ഞുവാണ്(36)വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിൽ മുണ്ട അൽ മിറാജ് ഹോട്ടലിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്.

എസ് ഐ വേണു ഒ. കെ, പ്രൊബേഷൻ എസ് ഐ ഫാത്തിൽ റഹ്മാൻ, പൊലീസുകാരായ സുധീർ ഇ.എൻ, സുനിൽ കെ.കെ, വി.പി.സനൂഷ്, അലക്സ് വർഗീസ്, പ്രസാദ് പി ഡി, സത്യൻ. എൻ. എം എന്നിവർ സംഘത്തിലുണ്ടാ യിരുന്നു. 11ഗ്രാം കഞ്ചാവാണ് ഇയാളിൽനിന്നും പിടികൂടിയത്. ഇത്തരത്തിൽ ചെറുകിട കഞ്ചാവ് വിൽപനക്കാർക്കെതിരെയും ഇവ വാങ്ങുന്നവരേയും കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി മലപ്പുറം ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ് ശക്തമാക്കിയിരന്നു. തുടർന്നു സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഓഗസ്റ്റ് 30വരെ ജില്ലയിൽ 420 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി കടത്തുമായി ബന്ധപ്പെട്ട് 113 അബ്കാരി കേസുകളും 38 എൻ.ഡി.പി.എസ്. കേസുകളും 269 കോട്പ കേസുകളും ഉൾപ്പടെയുള്ള 420 കേസുകളാണ് ഈകാലയളവിൽ രജിസ്റ്റർ ചെയ്തത്. കഞ്ചാവും എം.ഡി.എം.എ.യും അടക്കം വൻ ലഹരി വേട്ടയാണ് എക്‌സൈസിന്റെ ഓണം സ്‌പെഷ്യൽ പരിശോധനയിൽ നടക്കുന്നത്. ട്രെയിൻ മാർഗവും അതിർത്തികളിലൂടെയുമാണ് പ്രധാനമായും ജില്ലയിലേക്ക് ലഹരി കടത്താൻ ശ്രമിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് ഓണം സ്‌പെഷ്യൽ ഡ്രൈവ് ജില്ലയിൽ ആരംഭിച്ചത്. 475.75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 141.98 കിലോഗ്രാം കഞ്ചാവ്, 13.58 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ, 1166 ലിറ്റർ വാഷ്, 8.5 ലിറ്റർ ചാരായം, അഞ്ച് കഞ്ചാവ് ചെടികൾ, 77.730 ഗ്രാം എം.ഡി.എം.എ., 20560 രൂപ തൊണ്ടിപ്പണം, 13 മൊബൈൽ ഫോണുകൾ, 10 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്ത് വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിർമ്മാണം, വിൽപ്പന, മയക്കുമരുന്ന് കടത്ത് എന്നിവ തടയാനായി എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ് പരിശോധന സെപ്റ്റംബർ 12 വരെ തുടരും. ജില്ലയിലെയും തമിഴ്‌നാട്ടിലെയും വനം ഉദ്യോഗസ്ഥർ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP