Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്, എന്റെ വീട്ടിലും അത്താഴത്തിനു വരുമോ' എന്ന് ഗുജറാത്തിലെ ഓട്ടോഡ്രൈവർ; ക്ഷണം സ്വീകരിച്ച് കെജ്രിവാളിന്റെ മറുപടി; വീഡിയോ ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങൾ

'ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്, എന്റെ വീട്ടിലും അത്താഴത്തിനു വരുമോ' എന്ന് ഗുജറാത്തിലെ ഓട്ടോഡ്രൈവർ; ക്ഷണം സ്വീകരിച്ച് കെജ്രിവാളിന്റെ മറുപടി; വീഡിയോ ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചാരണ പരിപാടികളിൽ സജീവമാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പര്യടനത്തിനിടെ അഹമ്മദാബാദിലെ ഓട്ടോഡ്രൈവർമാരുടെ യോഗത്തിൽ പങ്കെടുത്ത കെജ്രിവാളിനോട് അവരിലാരാൾ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഡൽഹി മുഖ്യമന്ത്രിയോട് തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോ എന്നാണ് ഓട്ടോ ഡ്രൈവറായ വിക്രം ലട്‌ലാനി ചോദിച്ചത്. നിമിഷങ്ങൾക്കകം തന്നെ കെജ്രിവാൾ സമ്മതം മൂളി.

'ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്. പഞ്ചാബിൽ ഒരു ഓട്ടോഡ്രൈവറുടെ കുടുംബത്തിനൊപ്പം അങ്ങ് അത്താഴം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു, എന്റെ വീട്ടിലും അത്താഴം കഴിക്കാൻ വരാമോ' ഇതായിരുന്നു ചോദ്യം. 'തീർച്ചയായും വരും'. ഉടനടി കെജ്രിവാൾ മറുപടി നൽകി. 'ഞാൻ പഞ്ചാബിലെ ഓട്ടോഡ്രൈവർമാരുടെ വീടുകളിൽ പോയിരുന്നു. പഞ്ചാബിലേത് പോലെ ഗുജറാത്തിലെയും ഓട്ടോഡ്രൈവർമാർക്ക് എന്നോട് വലിയ സ്‌നേഹമാണ്. ഇന്ന് വൈകിട്ട് വരട്ടെ അത്താഴം കഴിക്കാൻ എന്നോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകരുമുണ്ടാവും'. കെജ്രിവാൾ പറഞ്ഞു. ഹോട്ടലിൽ നിന്ന് തന്നെ ഓട്ടോയിൽ വന്ന് കൂട്ടിക്കൊണ്ടുപോകുമോ എന്നും കെജ്രിവാൾ ചോദിച്ചു.

വൻ കരഘോഷത്തോടെയാണ് യോഗത്തിലുണ്ടായിരുന്നവർ ഈ സംഭാഷണത്തെ ഏറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സംവിധാനം, സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും അലവൻസ്, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ കേജ്രിവാൾ നേരത്തേ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP