Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യമായി മൂകാംബികയിലെത്തി, സൗപർണികയിൽ പോകാൻ മറ്റെല്ലാവരെക്കാളും താത്പര്യം കാട്ടി; മകൻ മുങ്ങി താഴുന്നത് കണ്ട് ഭർത്താവിനൊപ്പം എടുത്തുചാടി; ഭർത്താവും മകനും രക്ഷപ്പെട്ടെങ്കിലും ക്യാൻസറിനെ തോൽപ്പിച്ച സന്ധ്യയെ മരണം കവർന്നത് മലവെള്ളപ്പാച്ചിലായി; ഓണാവധിക്കാലത്തെ കുടുംബത്തിന്റെ യാത്ര നാടിന് തീരാനൊമ്പരമാകുമ്പോൾ..

ആദ്യമായി മൂകാംബികയിലെത്തി, സൗപർണികയിൽ പോകാൻ മറ്റെല്ലാവരെക്കാളും താത്പര്യം കാട്ടി; മകൻ മുങ്ങി താഴുന്നത് കണ്ട് ഭർത്താവിനൊപ്പം എടുത്തുചാടി; ഭർത്താവും മകനും രക്ഷപ്പെട്ടെങ്കിലും ക്യാൻസറിനെ തോൽപ്പിച്ച സന്ധ്യയെ മരണം കവർന്നത് മലവെള്ളപ്പാച്ചിലായി; ഓണാവധിക്കാലത്തെ കുടുംബത്തിന്റെ യാത്ര നാടിന് തീരാനൊമ്പരമാകുമ്പോൾ..

സായ് കിരൺ

തിരുവനന്തപുരം: മൂകാംബിക ക്ഷേത്ര ദർശനത്തിന് ശേഷം സൗപർണകയിൽ എത്തിയ കുടുംബത്തെ കാത്തിരുന്നത് കനത്ത ദുരന്തം. കനത്ത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിളപ്പിൽശാല ചക്കിട്ടപ്പാറ പൂരം നിവാസിൽ സന്ധ്യയാണ് (41) മുങ്ങിമരിച്ചത്. എന്നാൽ സന്ധ്യക്കൊപ്പം മകനെ രക്ഷിക്കാനിറങ്ങിയ ഭർത്താവ് മരുകനും മകൻ ആദിത്യനും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.

സൗപർണിക നദിയിൽ ദിവസങ്ങളോളം പെയ്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് കുത്തൊഴുക്കിന് കാരണമായത്. സൗപർണികയ്ക്ക് സമീപം കാട്ടിൽ നിന്ന് ഞായറാഴ്ച വൈകിട്ട് ചാന്ദിയുടെ മൃതദേഹം കണ്ടെത്തി.ഒരു വർഷം മുമ്പ് തൈറോയിഡ് ക്യാൻസർ ബാധിച്ച് സന്ധ്യ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം പൂർണമായി ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്. ക്യാൻസറിനെ തോൽപ്പിച്ച ചാന്ദിനിയെ മലവെള്ളപ്പാച്ചിന്റെ രൂപത്തിലാണ് മരണം കവർന്നെടുത്തത്.

മകൻ ആദിത്യൻ ഒഴുക്കിൽപ്പെട്ടതോടെ പരിഭ്രാന്തയായാണ് ഭർത്താവ് മുരുകന്റെ ഒപ്പം സന്ധ്യയും വെള്ളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ മുരുകനും ആദിത്യനും പാറക്കെട്ടുകൾക്ക് ഇടയിൽ പിടിച്ചു രക്ഷപ്പെട്ടു. നീന്തലറിയാവുന്ന ചാന്ദിനി ശക്തമായ ഒഴുക്കിൽ മുങ്ങി. ചാന്ദിനിയെ രക്ഷിക്കാൻ വിളപ്പിൽശാല സ്വദേശി വിക്രമൻ രക്ഷിക്കാനിറങ്ങിയെങ്കിലും പാറയിൽ തലയിടിച്ച് പരിക്കേറ്റു. ഇതിനിടെയാണ് സന്ധ്യ ഒഴുക്കിൽപ്പെട്ടത്.

സൗപർണികയിൽ ആറാട്ട് നടക്കുന്ന ഭാഗം ആഴം കൂടുതൽ ഉള്ളതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. ഇവിടെ പ്രത്യേകം കയർ കെട്ടി അടയാളപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന ആദിത്യൻ ആ ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.മഴയുള്ള സമയത്ത് സൗപർണികയിൽ മലവെള്ളപ്പാച്ചിലിൽ സൗപർണികയിൽ ഒഴുക്ക് കൂടുതലായിരിക്കും.മഴ പെയ്തു തുടങ്ങിയാൽ മലവെള്ളപ്പാച്ചിലെത്തുന്നതോടെ നദിയുടെ ഒഴുക്കിന്റെ വേഗം കൂടും.

ബന്ധുക്കളായ 15 അംഗ സംഘത്തിനൊപ്പം തിരുവോണദിനത്തിലാണ് സന്ധ്യയും കുടുംബവും ക്ഷേത്രദർശനത്തിനായി യാത്ര പുറപ്പെട്ടത്. ഗുരുവായൂർ ദർശനവും കഴിഞ്ഞ് ശനിയാഴ്ച രാവിലെ മൂകാംബികയിലെത്തി. ആദ്യമായാണ് മൂകാംബികയിലെത്തുന്നത്. ദർശനം കഴിഞ്ഞ് വൈകിട്ട് സന്ധ്യയാണ് എല്ലാവരെയും നിർബന്ധിച്ച് സൗപർണികയിലേക്ക് കൊണ്ടുപോയത്.

തിങ്കളാഴ്ച് വൈകിട്ട് മടങ്ങാനായിരുന്നു യാത്രാസംഘത്തിന്റെ തീരുമാനം. പൊലീസും അഗ്നിശമന സേനയുമെത്തിയാണ് മുരുകനെയും മകനെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. പേയാട് മാസ് എന്ന പേരിൽ സ്റ്റിച്ചിങ് സെന്റർ നടത്തുകയാണ് ചാന്ദിനിയും മുരുകനും. മുരുകൻ നേരത്തെ പ്രവാസിയായിരുന്നു. ശക്തമായ ഒഴുക്കും ചുഴിയുമുള്ളതിനാൽ ഏറെ സാഹസികമായാണ് തെരച്ചിൽ നടത്തിയത്. ഉഡുപ്പിയിൽ നിന്ന് സ്‌കൂബാ ഡൈവിങ് ടീമും സ്ഥലത്ത് എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP