Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: നാല് കുട്ടികളടക്കം ഏഴുപേർക്ക് കടിയേറ്റു; രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരം; കടിയേറ്റവരിൽ പഞ്ചായത്ത് മെമ്പറും

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: നാല് കുട്ടികളടക്കം ഏഴുപേർക്ക് കടിയേറ്റു; രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരം; കടിയേറ്റവരിൽ പഞ്ചായത്ത് മെമ്പറും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം/കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നു. നാല് കുട്ടികളടക്കം ആറുപേർക്ക് കടിയേറ്റു. കോഴിക്കോട്ടും പാലക്കാടുമാണ് കുട്ടികൾക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. നൂറാസ് (12), വൈഗ (12), താജുദീൻ (44) എന്നിവർക്കാണ് കടിയേറ്റത്. കുട്ടികളെ തെരുവുനായ്ക്കളിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് താജുദീന് കടിയേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസുകാരൻ ജയസൂര്യയ്ക്കും നായയുടെ കടിയേറ്റു.

കണ്ണൂർ ജേർണലിസ്റ്റ് കോളനിയിൽ താമസിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ എ. ദാമോദരനെ തെരുവുനായ ആക്രമിച്ചു. അദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അട്ടപ്പാടി സ്വർണപ്പെരുവൂരിലെ മൂന്നര വയസുകാരൻ ആകാശിന് മുഖത്ത് കടിയേറ്റു. കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, കൊല്ലം ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. വളർത്തു മൃഗങ്ങളെയും മറ്റ് തെരുവുനായ്ക്കളെയും ഈ നായ കടിച്ചുവെന്ന സംശയമുണ്ട്.

കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ തെരുവുനായ കടിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ രണ്ടു വർഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി. (ആനിമൽ ബെർത്ത് കൺട്രോൾ) പ്രോഗ്രാം വീണ്ടും ഊർജിതമാക്കാനാണ് നീക്കം. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കും. ഒന്നോരണ്ടോ ബ്ലോക്കുകൾ ചേർന്ന് നടപ്പാക്കുന്നതും പരിഗണനയിലാണ്. എ.ബി.സി.യിലെ വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്താൻ 2017 മുതൽ കുടുംബശ്രീക്ക് അനുമതിയുണ്ടായിരുന്നു. ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ കുടുംബശ്രീ ഒഴിവായി.

സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകൾ ഇല്ലാത്തതിനാൽ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിരമിച്ച വെറ്ററിനറി ഡോക്ടർമാരുടെ സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്. എ.ബി.സി നടപ്പാക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുതലങ്ങളിൽ മോണിറ്ററിങ് കമ്മിറ്റിയുണ്ടാക്കുക, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതിനെതിരേ ബോധവത്കരണം, ലൈസൻസ് നൽകൽ-പുതുക്കൽ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും പഞ്ചായത്ത് ഡയറക്ടർ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP