Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹനടിമാരെ തേടി പരസ്യം നൽകി; പണം തട്ടിയ ശേഷം യുവതികളെ വഞ്ചിച്ച് അശ്ലീല വീഡിയോ നിർമ്മാണം; ഇരയായത് മുന്നൂറിലേറെ യുവതികൾ; ചൂഷണത്തിന് കൂട്ടുനിന്നത് എയറോനോട്ടിക്കൽ എഞ്ചിനീയറായ വനിതാ സുഹൃത്ത്; സംവിധായകനും സഹസംവിധായികയും സേലത്ത് അറസ്റ്റിൽ

സഹനടിമാരെ തേടി പരസ്യം നൽകി; പണം തട്ടിയ ശേഷം യുവതികളെ വഞ്ചിച്ച് അശ്ലീല വീഡിയോ നിർമ്മാണം; ഇരയായത് മുന്നൂറിലേറെ യുവതികൾ; ചൂഷണത്തിന് കൂട്ടുനിന്നത് എയറോനോട്ടിക്കൽ എഞ്ചിനീയറായ വനിതാ സുഹൃത്ത്; സംവിധായകനും സഹസംവിധായികയും സേലത്ത് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

സേലം: സിനിമാ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീലവീഡിയോ നിർമ്മിച്ച സംവിധായകനും സഹസംവിധായികയും സേലത്ത് അറസ്റ്റിൽ. ഇരുമ്പപാളയം സ്വദേശിയായ യുവതി സൂറമംഗളം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സിനിമാ സംവിധായകൻ സേലം എടപ്പാടി സ്വദേശി വേൽസത്തിരൻ, സഹസംവിധായിക വിരുദുനഗർ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. 300-ലേറെ യുവതികളുടെ അശ്ലീലവീഡിയോകളാണ് ഇരുവരും ചേർന്ന് പകർത്തിയത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് ചൂഷണം ചെയ്യുന്നതിൽ സിനിമാ സംവിധായകൻ വേൽസത്തിരൻ പെൺസുഹൃത്തായ ജയജ്യോതി സഹായിച്ചിരുന്നു. സഹസംവിധായിക കൂടിയായ 23കാരിയുടെ സഹായത്തോടെയായിരുന്നു യുവതികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോ നിർമ്മാണം. വേൽസത്തിരൻ ചൂഷണം ചെയ്ത പെൺകുട്ടികളെ നിശ്ശബ്ദമാക്കിയിരുന്നതും ഇടനിലക്കാരിയായി നിന്നിരുന്നതും ജയജ്യോതിയാണ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നാനൂറിലേറെ സ്ത്രീകളിൽനിന്ന് ഇരുവരും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്.

സേലത്തെ സെൻട്രൽ ലോ കോളജിൽ പഠിക്കാനാണ് ജയജ്യോതി നഗരത്തിലെത്തിയത്. എയനോട്ടിക്കൽ എഞ്ചിനീയറായ ഇവരെ അഡ്‌മിഷൻ അടക്കമുള്ള കാര്യങ്ങൾ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വേൽസത്തിരൻ ജയജ്യോതിയെ ഒപ്പംകൂട്ടിയത്. തുടർന്ന് സിനിമാകമ്പനിയിൽ ജോലിയും നൽകി. ഓഡിഷനെത്തുന്ന യുവതികളെ അശ്ലീലരംഗങ്ങൾ അഭിനയിക്കാൻ പരിശീലിപ്പിക്കുകയായിരുന്നു ജയജ്യോതിയുടെ പ്രധാനജോലി. യുവതികളെ ഇതിനായി നിർബന്ധിച്ചതും പിന്നീട് പരാതി ഇല്ലാതിരിക്കാൻ ഭീഷണിപ്പെടുത്തുന്നതും ഇവരാണെന്ന് പൊലീസ് പറയുന്നു.

സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരിയായ യുവതി സേലം ട്രാഫിക് സർക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നൽകാമെന്നു സംവിധായകൻ വാഗ്ദാനം നൽകി. മൂന്നുമാസം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചില്ല. തുടർന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിർമ്മാണമാണ് അവിടെ നടക്കുന്നതെന്നു യുവതിക്ക് മനസിലായത്. ഇതോടെയാണ് അവർ പൊലീസിൽ പരാതിപ്പെടുന്നത്.

പൊലീസ് നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കുകളും ലാപ്‌ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഇവ പരിശോധിച്ചപ്പോഴാണ് 300-ലേറെ യുവതികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പകർത്തിയതായി പൊലീസ് കണ്ടെത്തിയത്. ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്റെ പ്രവർത്തന രീതി വ്യക്തമായത്. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നതു ജയജ്യോതിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ചൂഷണത്തിനിരയായ മുഴുവൻ പേരെയും കണ്ടെത്താനായി സേലം എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

തമിഴ്‌നാട്ടിലെ സേലത്ത് ഗ്ലോബൽ ക്രിയേഷൻ എന്ന പേരിൽ സിനിമാ കമ്പനി നടത്തുകയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് സൂരമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരെയും സേലം ജില്ലാ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജില്ലയിലെ എടപ്പാടി സ്വദേശിയാണ് വേൽസത്തിരൻ. വിരുതനഗറിലെ ഇന്ദിരനഗർ സ്വദേശിയാണ് ജയജ്യോതി.

വേൽസത്തിരൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന പരസ്യം കണ്ട് നിരവധി പേരാണ് സൂരമംഗലം എസ്‌ബിഐ ഓഫീസേഴ്സ് കോളനിക്ക് അടുത്തുള്ള ഓം ശക്തി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സിനിമാ കമ്പനിയിലെത്തിയിരുന്നത്. ഇവരെ വലയിൽ വീഴ്‌ത്തി ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. മുപ്പതിലധികം ഹാർഡ് ഡിസ്‌കുകളിൽ ഇത്തരത്തിൽ നൂറു കണക്കിന് വീഡിയോകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സിനിമയിലെ റോളുകൾക്കായി മുപ്പതിനായിരം രൂപയാണ് ഇരുവരും അഡ്വാൻസ് വാങ്ങിയിരുന്നത്. നോ എന്നു പേരിട്ട ചിത്രത്തിൽ അഭിനേതാക്കളെ തേടിയാണ് വേൽസത്തിരൻ ഏറ്റവും ഒടുവിൽ പരസ്യം ചെയ്തത്. ഓഡിഷന് വേണ്ടി എത്തുന്ന യുവതികളെ കൊണ്ട് ഇന്റിമേറ്റ് സീനുകളിൽ അഭിനയിപ്പിച്ചു. ചിത്രങ്ങളുമെടുത്തു. ഇവ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രഖ്യാപിച്ച പുതിയ ചിത്രത്തിൽ വേഷം തേടിയെത്തി വഞ്ചിക്കപ്പെട്ട യുവതിയാണ് പൊലീസിനെ സമീപിച്ചത്. സേലം മോഹൻനഗറിൽ നിന്നുള്ള 32കാരിയാണ് ഇവർ. ചിത്രത്തിൽ അവസരം തരാമെന്ന് പറഞ്ഞ് ഇവരിൽ നിന്ന് വേൽസത്തിരനും ജയജ്യോതിയും മുപ്പതിനായിരം രൂപ കൈപ്പറ്റിയിരുന്നു. പണം തിരിച്ചുചോദിച്ചതോടെ യുവതിക്ക് സിനിമാ കമ്പനിയിൽ ഓഫീസ് ഗേളിന്റെ ജോലി നൽകി. മൂന്നു മാസം കമ്പനിയിൽ ജോലി ചെയ്തെങ്കിലും ശമ്പളം നൽകിയില്ല. വേൽസത്തിരന്റെ കൂടെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ജയജ്യോതിയുടെ സഹായത്തോടെ ഇവരെ ബ്ലാക്മെയ്ൽ ചെയ്യാനും ശ്രമിച്ചു.

ഇതോടെ യുവതി കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. ഇതിനിടെയാണ് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സൂരമംഗലം പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയായിരുന്നു. സംവിധായകനെതിരെ ഇതുവരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP