Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയക്കെണികൾ വർധിക്കുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ; വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്; മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല; വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തി; ഇടയലേഖനത്തിലെ പരാമർശങ്ങളിൽ വിശദീകരണവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; ലൗ ലിഹാദിൽ സഭ ചർച്ച തുടരും

പ്രണയക്കെണികൾ വർധിക്കുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ; വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്; മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല; വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തി; ഇടയലേഖനത്തിലെ പരാമർശങ്ങളിൽ വിശദീകരണവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; ലൗ ലിഹാദിൽ സഭ ചർച്ച തുടരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇടയലേഖനത്തിലെ പരാമർശങ്ങളിൽ വിശദീകരണവുമായി തലശേരി അതിരൂപത. പ്രണയക്കെണികൾ വർധിക്കുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്. മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും ബിഷപ്പ് മാർ പാംപ്ലാനി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലെ പരാമർശങ്ങളിൽ വിശദീകരണവുമായാണ് തലശേരി അതിരൂപത രംഗത്തു വന്നത്.

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനം. തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ പെൺകുട്ടികൾ അകപ്പെടാതിരിക്കാൻ ബോധവത്കരണ പദ്ധതികൾ ആവിഷ്‌കരിച്ചതായും ഇടയലേഖനത്തിൽ അതിരൂപത പറഞ്ഞിരുന്നു. പ്രണയക്കെണികൾ വർദ്ധിക്കുന്നുവെന്നത് വസ്തുതയാണ്. വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്. മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാർ പാംപ്ലാനി പറഞ്ഞു.

എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി വിശ്വാസികൾക്കായി എഴുതിയ ഇടയിലേഖനത്തിലാണ് പ്രണയക്കെണി പരാമർശം. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് മതതീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു. ജന്മം നൽകി സ്‌നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാർത്ഥന നിയോഗമായി സമർപ്പിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു.

ചതിക്കുഴികളിൽ വീണു പോകാതിരിക്കാനുള്ള ബോധവൽക്കരണം അതിരൂപത മതപഠന കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്തിരുന്നു. അതിരൂപത പുതുതായി ആരംഭിക്കുന്ന മൂന്ന് കർമ്മ പദ്ധതികളിൽ ഒന്ന് തീവ്രവാദികളിൽ നിന്ന് മക്കളെ സംരക്ഷിക്കുവാനുള്ള പദ്ധതിയെന്നും ഇടയലേഖനത്തിൽ പറയുന്നു. ഭൂരഹിതർക്കായി ഭൂദാന പ്രസ്ഥാനം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനും ഇടയലേഖനത്തിൽ ആഹ്വാനമുണ്ടെങ്കിലും പ്രണയക്കെണിയെക്കുറിച്ചാണ് പ്രധാന പരാമർശം. ഇടയലേഖനം വിവാദമായതോടെയാണ് കൂടുതൽ വ്യക്തത വരുത്തി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്.

ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ തീവ്രവാദ സംഘടനകൾ ലക്ഷ്യം വയ്ക്കുന്നു. അവർക്കെതിരെ വരുന്ന പ്രണയക്കുരുക്കുകൾ വർദ്ധിക്കുന്നു എന്നായിരുന്നു ഇടയലേഖനം. ഇത്തരം ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ പെൺകുട്ടികൾ അകപ്പെടാതിരിക്കാൻ ബോധവത്കരണ പദ്ധതികൾ ആവിഷ്‌കരിച്ചതായും ഇടയലേഖനത്തിൽ അതിരൂപത പറഞ്ഞിരുന്നു. ഇടയലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ, ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ വിശദീകരണം.

കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന വാദവുമായി സിറോ മലബാർ സഭയും രംഗത്തെത്തിയിരുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP