Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്നും വിരമിക്കുന്നു; അവസാന ഏകദിനം നാളെ ന്യൂസിലാന്റിനെതിരെ; ലോകകപ്പിന് പിന്നാലെ ടി 20യിൽ നിന്നും വിരമിക്കുമെന്നും പ്രഖ്യാപനം

ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്നും വിരമിക്കുന്നു; അവസാന ഏകദിനം നാളെ ന്യൂസിലാന്റിനെതിരെ; ലോകകപ്പിന് പിന്നാലെ ടി 20യിൽ നിന്നും വിരമിക്കുമെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ടൗൺസ്വില്ലെ: ഓസ്‌ട്രേലിയൻ നിശ്ചിത ഓവർ ക്രിക്കറ്റ് ടീം നായകൻ ആരോൺ ഫിഞ്ചിന്റെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മോശം ഫോമിൽ കളിക്കുന്ന ഫിഞ്ച് ഏകദിനം മതിയാക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ന്യൂസിലൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയാണ് ഫിഞ്ച് അവസാനമായി കളിക്കുക.ഒരു ഏകദിനം മാത്രമാണ് ഇനി ശേഷിക്കുന്നത്.നാളെ അവസാന ഏകദിനം നടക്കാനിരിക്കെയാണ് ഫിഞ്ച് തീരുമാനം അറിയിച്ചത്.

അതേസമയം ടി20 ക്രിക്കറ്റിൽ ഫിഞ്ച് തുടരും. വരുന്ന ടി20 ലോകകപ്പിൽ ടീമിനെ നയിക്കുന്നത് ഫിഞ്ചാണ്. ലോകകപ്പിന് ശേഷം വിരമിക്കുമെന്നും വാർത്തകളുണ്ട്.നേരത്തെയും ഫിഞ്ച് വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഫിഞ്ച് ഇക്കാര്യം സൂചിപ്പിച്ചത്.ടെസ്റ്റ് ക്യാപറ്റനായ പാറ്റ് കമ്മിൻസാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഫിഞ്ച് വിരമിക്കുമ്പോൾ കമ്മിൻസിന് നായകസ്ഥാനം ഏറ്റെടുക്കേണ്ടി വരും. എന്നാൽ താൽപര്യമില്ലെന്ന് കമ്മിൻസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാനും ഓസീസ് തയ്യാറായേക്കും.

ഓസ്ട്രേലിയക്ക് വേണ്ടി 145 ഏകദിനങ്ങളിൽ ഫിഞ്ച് കളിച്ചു. ഇതിൽ 54 മത്സരങ്ങളിൽ താരം ക്യാപ്റ്റനായിരുന്നു. 2013ലാണ് ഫിഞ്ച് ആദ്യമായി ഓസ്ട്രേലിയൻ ഏകദിന ടീമിന് വേണ്ടി കളിക്കുന്നത്. 5041 റൺസാണ് സമ്പാദ്യം. ഇതിൽ 17 സെഞ്ചുറിയും 30 അർധ സെഞ്ചുറികളും ഉൾപ്പെടും. 39.13-ാണ് ശരാശരി. 2011ലാണ് ഫിഞ്ച് ടി20 കരിയർ ആരംഭിക്കുന്നത്. 2021ൽ ഫിഞ്ചിന് കീഴിൽ ടി20 ലോകകപ്പ് നേടാനും ഓസീസിനായി.

ടി20 ലോകകപ്പിന് ശേഷം ചില താരങ്ങൾ വിരമിക്കുമെന്നാണ് ഫിഞ്ച് പറഞ്ഞത്. അന്ന് വിശദീകരിച്ചത് ഇങ്ങനെ... ''ടി20 ലോകകപ്പോടെ ഞാനടക്കമുള്ള ചില താരങ്ങൾ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കും. മിക്കവരും 30തിന്റെ മധ്യത്തിലാണ്. ഇതിൽ വാർണർക്ക് ഇനിയും ഒരുപാട് കാലം കളിക്കാൻ കഴിയുമെന്നാണ് വിശ്വാസം.'' ഫിഞ്ച് പറഞ്ഞു.

ന്യൂസിലൻഡിനെതരായ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് ഏകദിനങ്ങളും ഓസീസ് ജയിക്കുകയായിരുന്നു. പരമ്പരയ്ക്ക് ശേഷം ഓസീസ് ടീം ഇന്ത്യയിലേക്ക് തിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP