Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഫർസോൺ സമരങ്ങൾ രാഷ്ട്രീയ മുതലെടുപ്പ്; കേന്ദ്രത്തിന്റെ നിലപാട് ഷാർപ്പല്ല; കേരളത്തിന് അനുകൂലമായ കേന്ദ്രനിലപാട് അട്ടിമറിച്ചതായും സംശയം; ബഫർസോൺ വിഷയത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ

ബഫർസോൺ സമരങ്ങൾ രാഷ്ട്രീയ മുതലെടുപ്പ്; കേന്ദ്രത്തിന്റെ നിലപാട് ഷാർപ്പല്ല; കേരളത്തിന് അനുകൂലമായ കേന്ദ്രനിലപാട് അട്ടിമറിച്ചതായും സംശയം; ബഫർസോൺ വിഷയത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ബഫർസോൺ വിഷയത്തിൽ കേരളത്തിലെ സമരങ്ങൾ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ളതെന്ന് മന്ത്രി വനം മന്ത്രി എ.കെ.ശശീന്ദ്രൻ.കേന്ദ്രം പുനഃപരിശോധന ഹർജിയാണ് നൽകിയത് എന്നാണ് ധരിച്ചിരുന്നതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പൊതുവേ സുപ്രീംകോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിഷയത്തിൽ കേരള താൽപര്യത്തോടൊപ്പം നിന്ന കേന്ദ്രം ഇപ്പോൾ ഷാർപ്പായി പ്രതികരിക്കുന്നില്ല.

സംശയം തീർക്കാൻ മാത്രമാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാടും കേന്ദ്ര നിലപാടും തമ്മിൽ വ്യത്യാസം ഉണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിലപാട് എജിയും സുപ്രീം കോടതി അഭിഭാഷകരുമായും ചർച്ച ചെയ്യുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. അതേസമയം കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ മന്ത്രി തള്ളി. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിഷേങ്ങളാണ് ഇപ്പോഴത്തേതെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ.സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ് തേടുകയാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി.കേരളം നേരത്തെ പുനഃപരിശോധന ഹർജിയാണ് നൽകിയത്. കേന്ദ്രം വ്യക്തത മാത്രം തേടുന്നതിൽ കാര്യമില്ല എന്ന നിലപാട് സംസ്ഥാനം അറിയിക്കാനാണ് സാധ്യത.

എന്നാൽ വിധിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്രം പറയുന്നു.സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകിയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ വിധി പുനഃപരിശോധിക്കണം എന്ന നിർദ്ദേശം ഹർജിയിൽ ഇല്ല എന്ന വിവരം പിന്നീട് പുറത്തു വന്നിരുന്നു. ഒരു കിലോമീറ്റർ ബഫർ സോൺ നിശ്ചയിച്ച 44 എ ഖണ്ഡികയിൽ വ്യക്തത വേണം എന്നാണ് കേന്ദ്രത്തിന്റെ ആദ്യ അപേക്ഷ. ഇതിന് മുൻകാല പ്രാബല്യം ഉണ്ടോ എന്ന ചോദ്യവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനകമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടണം എന്ന് നിർദ്ദേശിക്കുന്ന 44 ഇ ഖണ്ഡികയെ കുറിച്ചും കേന്ദ്രം കൂടുതൽ വ്യക്തത തേടുന്നുണ്ട്.

എന്നാൽ കേരളസർക്കാരിനെ വിശ്വാസമില്ല എന്ന് പറഞ്ഞ് ബഫർസോൺ വിഷയത്തിൽ സ്വതന്ത്ര കർഷകരുടെ സംഘടനയായ കിഫ രണ്ടാഴ്ച മു്ൻപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വായുദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി കേരളത്തിലെ മലയോര മേഖലയുടെ ജന ജീവിതത്തിന്റെ അടിവേര് അറക്കുന്നതാണെന്നാണ് കിഫ പറയുന്നത്.

ബഫർസോൺ പ്രതിസന്ധിയിൽനിന്നും കേരളത്തിലെ കൈവശഭൂമികളെ 'രക്ഷിക്കാൻ', കർഷകന്റെ കൈവശഭൂമി കവർന്നെടുക്കാൻ നിൽക്കുന്ന വനംവകുപ്പിനെ ചുമതലപ്പെടുത്തിയത് ഇരട്ടത്താപ്പാണെന്ന് കിഫ ആരോപിക്കുന്നു. ജനവാസമേഖല, കൃഷിയിടങ്ങൾ എന്നിവയ്ക്ക് നിയമാനുസരണം നിർവചനം പോലും നൽകാതെയാണ് ഈ അന്തർ നാടകങ്ങൾ എന്നത് കിഫ വിവരാവകാശ നിയമം വഴി പുറത്തുകൊണ്ടുവന്നിരുന്നു.

ബഹുജനപ്രക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളിൽ കേസുകൾ ഫയൽ ചെയ്ത് മതിയായ രീതിയിൽ ജനത്തിനുവേണ്ടി വാദിക്കാതെ, എതിരായി വിധി സമ്പാദിച്ചുകൊണ്ട് കേരളത്തിലെ മലയോര മേഖലയ്ക്ക് കൈവിലങ്ങ് തീർക്കുന്ന ഒട്ടേറെ വിധികൾ ഇതിനോടകം തന്നെ കേരള സർക്കാർ സമ്പാദിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന ഹർജിയിൽ സ്വീകരിക്കുന്ന നയവും വ്യത്യസ്തമാവില്ല എന്നതുകൊണ്ടും സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടുമൊരു ചതിയിൽ പെടാതിരിക്കാനുംവേണ്ടിയാണ് കിഫ സുപ്രീം കോടയിൽ റിവ്യു ഹർജി നൽകാൻ തീരുമാനിച്ചത്.

കേരള ഹൈക്കോടതിയിൽനിന്നു ജഡ്ജിമാരായി റിട്ടയർ ചെയ്ത ശേഷം സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകർ ആയി പ്രാക്ടീസ് ചെയ്യുന്ന നിയമവിദഗ്ധരുടെ നിയമോപദേശങ്ങൾ കിഫയ്ക്കുണ്ട്. സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡ് വി. ഉഷാനന്ദിനിയാണ് കിഫയ്ക്കുവേണ്ടി സുപ്രീം കോടയിൽ കേസ് വാദിക്കുന്നത്.1995 മുതൽ വിവിധ ഘട്ടങ്ങളിലായി നടന്ന കേസുകഴുടെ രേഖകൾ പരിശോധിച്ചാണ് തങ്ങൾ കേസുമായി മുന്നോട്ടുപോകുന്നതെന്ന് കിഫ ലീഗൽ സെൽ അറിയിച്ചു.

ഒപ്പം കർഷകസമൂഹത്തിന്റെ പ്രാർത്ഥനയും കേസിന്റെ വിജയത്തിന് അടിത്തറയാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.കർഷകസമൂഹത്തിൽനിന്ന് യാതൊരുവിധ പണപ്പിരുവുകളും നടത്തിയല്ല തങ്ങൾ സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നതെന്നും  . ഏതെങ്കിലും സംഘടനകൾ ബഫർ സോൺ വിഷയത്തിൽ പണപ്പിരിവ് നടത്തിയാൽ അതിൽ കിഫയെ ചേർക്കേണ്ടതില്ലെന്നും കിഫ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP