Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെയ്റ്റ് പ്രിൻസസ് ഓഫ് വെയിൽസ് ആകുന്നതിനൊപ്പം എല്ലാ രാജകുടുംബാംഗളുടെയും പദവികൾ മാറും; ഹാരിയുടെ കുട്ടികൾ രണ്ടുപേരും രാജകുമാരൻ- രാജകുമാരി പദവിയിലേക്ക്; എഡ്വേർഡ് ഡ്യുക്ക് ഓഫ് ഏഡിൻബറോ പദവിയിലേക്ക് ഉയരും; ബ്രിട്ടണിലെ രാജപദവികൾ മാറുന്നത് ഇങ്ങനെ

കെയ്റ്റ് പ്രിൻസസ് ഓഫ് വെയിൽസ് ആകുന്നതിനൊപ്പം എല്ലാ രാജകുടുംബാംഗളുടെയും പദവികൾ മാറും; ഹാരിയുടെ കുട്ടികൾ രണ്ടുപേരും രാജകുമാരൻ- രാജകുമാരി പദവിയിലേക്ക്; എഡ്വേർഡ് ഡ്യുക്ക് ഓഫ് ഏഡിൻബറോ പദവിയിലേക്ക് ഉയരും; ബ്രിട്ടണിലെ രാജപദവികൾ മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിൽ ഇരുന്ന എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ രാജകുടുംബാംഗങ്ങളുടെ പദവികൾക്കും മാറ്റം വരും. നീണ്ട എഴുപത് വർഷത്തോളം സിംഹാസനത്തിലിരുന്ന ബ്രിട്ടന്റെ പ്രിയപ്പെട്ട രാജ്ഞിക്ക്, അവരുടേ 96-ാം വയസ്സിൽ അന്ത്യയാത്രാ മംഗളം നേരുകയാണ് ഇപ്പോൾ ബ്രിട്ടീഷ് ജനത. നിരവധിപേരാണ്, ദുഃഖം തളം കെട്ടിയ മുഖവുമായി ഇന്നലെ ബക്കിങ്ഹാം പാലസിനു മുൻപിൽ തടിച്ചു കൂടിയത്.

രാജ്ഞിയുടെ മരണത്തോടെ വെയിൽസിലെ രാജകുമാരൻ ആയിരുന്ന ചാൾസ് രാജകുമാരൻ, ചാൾസ് മൂന്നാമൻ രാജാവാകുകയാണ് ഒപ്പം ഡ്യുക്ക് ഓഫ് കേംബ്രിഡ്ജ് ആയിരുന്ന വില്യം രാജകുമാരൻ ഡ്യുക്ക് ഓഫ് കോൺവാലും, വെയിൽസിലെ രാജകുമാരനുമാകുന്നു. കിരീടാവകാശികളുടെ പട്ടികയിലെ സ്ഥാനത്തിന് രാജ്ഞിയുടെ മരണത്തോടെ മാറ്റം വരുന്നതിനാൽ ചില പദവികൾ സ്വാഭാവികമായി തന്നെ മാറും. ചാൾസ് മൂന്നാമൻ രാജാവാകുന്നതിനൊപ്പം, ആർച്ചീ മൗണ്ട്ബാറ്റൺ-വിൻഡ്സർ രാജകുമാരനാകുന്നതും സ്വാഭാവികമായി തന്നെ.

എന്നാൽ, മറ്റു ചില പദവികളിൽ മാറ്റം വരുവാൻ രാജാവ് അതുസംബന്ധിച്ച പ്രഖ്യാപനം നടത്തേണ്ടതുണ്ട്. വില്യം രാജകുമാരന്റെ പദവിയിലെ മാറ്റം ഇതിനോടകം തന്നെ ചാൾസ് പ്രഖ്യാപിച്ചു കഴിഞ്ഞു. എഡ്വേർഡ് രാജകുമാരൻ ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവിയിലേക്ക് ഉയരും എന്നറിയുന്നു. മറ്റു പദവിയിലെ മാറ്റങ്ങൾ ഇനി പറയുന്നവയാണ്.

ഇതുവരെ ഡച്ചസ് ഓഫ് കോൺവൽ ആയിരുന്ന കാമില ഇനി മുതൽ രാജ്ഞിയാണ്. ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ആയിരുന്ന കെയ്റ്റ് മിഡിൽടൺ ഇനി മുതൽ പ്രിൻസസ് ഓഫ് വെയിൽസും ഡച്ചസ് ഓഫ് കോൺവലും ആയിരിക്കും. സമാനമായി, ഇതുവരെ വെറും രാജകുമാരനും രാജകുമാരിയുമൊക്കെ ആയിരുന്ന വില്യമിന്റെ മക്കൾ ഇനി മുതൽ പ്രിൻസ് ഓഫ് കോൺവൽ ആൻഡ് വെയിൽസും പ്രിൻസസ് ഓഫ് കോൺവൽ ആൻഡ് വെയിൽസുമായി തീരും. ഇതുവരെ രജപദവി ലഭിക്കാതിരുന്ന, ഹാരിയുടെ മകൻ പ്രിൻസ് ആർച്ചിയാകുമ്പോൾ മകൽ പ്രിൻസസ് ലിലിബെറ്റ് ആകും.

എഡ്വേർഡ് രാജകുമാരൻ ഏൾ ഒഫ് വെസെക്സ് പദവിയിൽ നിന്നും ഡ്യുക്ക് ഓഫ് എഡിൻബർഗ് ആകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ സൊഫി കൗണ്ടെസ്സ് ഓഫ് വെസെക്സ് എന്ന പദവിയിൽ നിന്നും ഡച്ചസ് ഓഫ് എഡിൻബർഗ് എന്ന പദവിയിലേക്ക് ഉയർത്തപ്പെടും. ഇനി മുതൽ യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രെയ്റ്റ് ബ്രിട്ടന്റെയും നോർത്തേൺ അയർലണ്ടിന്റെയും രാജാധികാരി ചാൾസ് മൂന്നാമൻ ആയിരിക്കും. മത്രമല്ല, മറ്റ് പല കോമൺവെൽത്ത് രാജ്യങ്ങളുടെയും രാജപദവി അദ്ദേഹത്തിനാണ്. ഇതോടെ ഹിസ് റോയൽ ഹൈനെസ്സ് (എച്ച് ആർ എച്ച്) എന്ന ടൈറ്റിലിനും പകരം അദ്ദേഹഥ്റ്റെ അഭിസംബോധന ചെയ്യുക ഹിസ് മെജസ്റ്റി എന്നായിരിക്കും.

അതുപോലെ രാജ്ഞിയാകുന്ന കാമിലയേയും ഇനി മുതൽ വിളിക്കുക ഹേർ മെജസ്റ്റി എന്നായിരിക്കും. നേരത്തേ എലിസബത്ത് രാജ്ഞിയുടെ മാതാവ് വഹിച്ചിരുന്ന ക്യുൻ കൺസോർട്ട് എന്ന പദവിയാണ് കാമിലക്ക് ലഭിക്കുക. എലിസബത്ത് രാജ്ഞിയെ പോലെ പൂർണ്ണമായ അധികാരങ്ങൾ ഉള്ള രാജ്ഞിയായിരിക്കില്ല എന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP