Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

17കാരിയായ ആരാധികയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; മുൻ ഐപിഎൽ താരവും നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം നായകനുമായ സന്ദീപ് ലാമിച്ചാനെയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

17കാരിയായ ആരാധികയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; മുൻ ഐപിഎൽ താരവും നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം നായകനുമായ സന്ദീപ് ലാമിച്ചാനെയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കാഠ്മണ്ഡു: മുൻ ഐപിഎൽ താരത്തിനെതിരെ പീഡനകേസ്. ഡൽഹി ഡെയർഡെവിൾസിന്റെ മുൻ താരവും നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമായ സന്ദീപ് ലാമിച്ചാനെയ്‌ക്കെതിരെയാണ് കേസ്. 17കാരിയായ ആരാധികയ ഹോട്ടൽ മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത കാഠ്മണ്ഡു പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 21 ന് കാഠ്മണ്ഡുവിലെ ഹോട്ടലിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ പരാതിയിൽ 22 കാരനായ താരത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും തെളിവുകൾ ശേഖരിച്ചു വരുന്നതായും കാഠ്മണ്ഡു ഗൗശാല മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുകയായിരുന്ന സന്ദീപ് കാഠ്മണ്ഡു കോടതി അറസ്റ്റ് വാറന്റ് പുറപെടുവിച്ചതിനു പിന്നാലെ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങി.

സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടി ലാമിച്ചാനയുമായി ബന്ധം സ്ഥാപിച്ചത്. താൻ താരത്തിന്റെ കടുത്ത ആരാധികയാണെന്നും സമൂഹമാധ്യങ്ങളിലൂടെ സന്ദീപ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും പെൺകുട്ടി പരാതിയിൽ പറയുന്നു. സ്‌നാപ്ചാറ്റിലൂടെ സന്ദീപുമായി നിരന്തരം സംസാരിച്ചിരുന്നതായും പെൺകുട്ടി പറയുന്നു. നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്കു പോകുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 21 ന് തനിക്കൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ തന്നെ സന്ദീപ് ലാമിച്ചാനെ ക്ഷണിക്കുകയായിരുന്നുവെന്നു പെൺകുട്ടി പരാതിയിൽ പറയുന്നു.

നേരിൽ കാണാൻ താത്പര്യം പ്രകടിപ്പിച്ചത് സന്ദീപാണെന്നും താരം ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ കാണാനെത്തിയതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. രാത്രി എട്ടുമണിയോടെ ഹോസ്റ്റൽ അടച്ചതോടെ തനിക്കൊപ്പം തങ്ങാൻ താരം നിർബന്ധിച്ചുവെന്നും കാഠ്മണ്ഡുവിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ സന്ദീപ് ലാമിച്ചാനെയെ നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കി.

ലെഗ് ബ്രേക്ക് ഗൂഗ്ലി ബോളറായ സന്ദീപ് 2018 ലാണ് നേപ്പാളിനായി അരങ്ങേറ്റം കുറിച്ചത്. 30 ഏകദിനവും 40 ട്വന്റി20യും നേപ്പാളിന് വേണ്ടി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 69 വിക്കറ്റും ട്വന്റി20യിൽ 78 വിക്കറ്റും വീഴ്‌ത്തി. പതിനേഴാമത്തെ വയസ്സിൽ ഐപിഎല്ലിന്റെ ഭാഗമാകുന്ന ആദ്യ നേപ്പാളി താരമെന്ന പെരുമ സന്ദീപ് ലാമിച്ചാനെ സ്വന്തമാക്കിയിരുന്നു. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനു കീഴിൽ പരിശീലനം നേടിയിട്ടുള്ള താരമാണ് ലാമിച്ചാനെ. ഹോങ്കോങ്ങിൽ ഒരു ക്രിക്കറ്റ് ലീഗുമായി സഹകരിക്കുന്ന അവസരത്തിലാണ് ക്ലാർക്ക് സന്ദീപിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. യുവതാരത്തിന്റെ കഴിവു കണ്ടറിഞ്ഞ ക്ലാർക്ക് താരത്തെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP