Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ പ്രിയപ്പെട്ട മമ്മാ... നന്ദി ... നന്ദി... വിതുമ്പൽ അടക്കി രാജ്ഞിക്ക് വിട നൽകി പുതിയ രാജാവായി ചുമതലയേറ്റ് ചാൾസ്; ഭാര്യ കമില തന്നെ രാജ്ഞിയെന്നും മകൻ വില്യം പ്രിൻസ് ഓഫ് വെയിൽസ് ആവുമെന്നും സ്ഥിരീകരിച്ച് രാജാവിന്റെ ആദ്യ പ്രസംഗം; ഹാരിക്കും മേഗനും ക്ഷമയുടെ ഒലീവ് കമ്പും നീട്ടി ചാൾസ് മൂന്നാമൻ

എന്റെ പ്രിയപ്പെട്ട മമ്മാ... നന്ദി ... നന്ദി... വിതുമ്പൽ അടക്കി രാജ്ഞിക്ക് വിട നൽകി പുതിയ രാജാവായി ചുമതലയേറ്റ് ചാൾസ്; ഭാര്യ കമില തന്നെ രാജ്ഞിയെന്നും മകൻ വില്യം പ്രിൻസ് ഓഫ് വെയിൽസ് ആവുമെന്നും സ്ഥിരീകരിച്ച് രാജാവിന്റെ ആദ്യ പ്രസംഗം; ഹാരിക്കും മേഗനും ക്ഷമയുടെ ഒലീവ് കമ്പും നീട്ടി ചാൾസ് മൂന്നാമൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: തന്റെ പ്രിയപ്പെട്ട അമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും, അമ്മയുടെ നാമത്തിൽ തന്റെ ജീവിതം സേവനത്തിനായി നീക്കിവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തും ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് രാജാവായി സ്ഥാനമേറ്റു. എന്നും തനിക്ക് ഒരു പ്രചോദനവും, മാതൃകയുമായിരുന്നു അമ്മ എന്ന് സൂചിപ്പിച്ച രാജാവ്, കണ്ണീരടക്കിപ്പിടിച്ചായിരുന്നു അമ്മയ്ക്ക് നന്ദി പറഞ്ഞത്. രാജാവായി ചുമതലയേറ്റ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെയിന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ഒരു പ്രാർത്ഥനാ ചടങ്ങിൽ സ്‌ക്രീൻ ചെയ്ത സന്ദേശത്തിൽ, ഹൃദയസ്പർശിയായ പ്രസംഗത്തിൽ തന്റെ പത്നി കാമിലയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. തികച്ചും ആത്മാർത്ഥമായ പൊതുജന സേവനങ്ങളിലൂടെ രാജ്ഞി പദവി നേടിയെടുക്കുകയായിരുന്നു അവർ എന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിൽ വലിയൊരു മാറ്റം സംഭവിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ, സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കുന്ന പുത്രൻ ഹാരിക്കും ഭാര്യ മേഗനും സമാധാനത്തിന്റെ ഒലീവില വാഗ്ദാനം ചെയ്യാനും അദ്ദേഹം മറന്നില്ല. അവരോടുള്ള തന്റെ സ്നേഹം അദ്ദേഹം തുറന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു. മൂത്തമകൻ വില്യം രാജകുമാരന്റെ വെയിൽസിന്റെ രാജകുമാരനായും ഭാര്യ കെയ്റ്റിനെ വെയിൽസിന്റെ രാജകുമാരിയായും നിയമിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. ഡയാന രാജകുമാരിയായിരുന്നു അവസാനത്തെ വെയിൽസ് രാജകുമാരി.

പ്രിൻസസ് ഓഫ് വെയിൽസ് എന്ന പദവിയുമായി ബന്ധപ്പെട്ട ചരിത്രം ഉൾക്കൊള്ളുമ്പോഴും, കെയ്റ്റ് തന്റേതായ ഒരു പാത വെട്ടിത്തുറക്കാനായിരിക്കും ശ്രമിക്കുക എന്ന് ചില കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചു. ''പ്രിയപ്പെട്ട അമ്മേ... ഞങ്ങളുടേ പ്രിയപ്പെട്ട അച്ഛനോടൊപ്പം ചേരുവാനുള്ള യാത്ര അമ്മ ആരംഭിക്കുമ്പോൾ ഒന്നേ പറയുവാനുള്ളൂ,,,, നന്ദി: ചാൾസിന്റെ ഹൃദയത്തിൽ നിന്നും വന്ന വാക്കുകൾ കേൾവിക്കാരുടെ കണ്ണുകൾ നിറച്ചു. കുടുംബത്തെ പരിപാലിച്ച അതേ ശ്രദ്ധയോടെ രാജ്യത്തേയും പരിപാലിച്ച അമ്മയുടെ ജീവിതം എന്നും ഒരു മാതൃകയാണെന്നും അദ്ദെഹം കൂട്ടിച്ചേർത്തു.

രാജാവായി ചുമതല ഏൽക്കുന്നതോടെ ചാരിറ്റി പ്രവർത്തനങ്ങളിൽ പഴയതുപോലെ സജീവമാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലും വലിയൊരു മാറ്റം ഉണ്ടായിരിക്കുകയാണെന്നും, മുൻപോട്ടുള്ള പോക്കിൽ ഭാര്യ കാമിലയുടെ സഹായത്തിൽ താൻ അതിയായി ആശ്രയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി സഭയുടെ ചേമ്പറിലും പ്രസംഗം കാണിച്ചിരുന്നു. തികഞ്ഞ നിശബ്ദതയോടെ പുതിയ രാജാവിന്റെ പ്രസംഗം ശ്രവിച്ചിരുന്ന എം പിമാർ, അതിനുശേഷം കരഘോഷം മുഴക്കി. ചേമ്പറിൽ എം പി മാർക്ക് പ്രസംഗം കാണുവാനായി കുറച്ച് നേരത്തേക്ക് പാർലമെന്റ് നടപടികൾ നിർത്തിവച്ചിരുന്നു.

തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ ചാൾസ് മൂന്നാമൻ, രാജകൊട്ടാരം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയ മകൻ ഹാരിയേയും ഭാര്യ മേഗനേയും ഓർമ്മിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. കടലിനക്കരെ അവർ അവരുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ, അവരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അടുത്തകാലത്തുണ്ടായ പ്രശ്നങ്ങൾ എല്ലാം തീർത്ത്, കുടുംബത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമായിട്ടാണ്' ഇതെന്നാണ് രാജകുടുംബത്തിലെ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP